Tuesday, August 03, 2010

ഉത്പത്തി, ചരിത്രം. കലണ്ടര്‍


ഭൂമിയുടെ രൂപപ്പെടല്‍ മുതല്‍ നാളിതുവരെയുള്ള കാലത്തെ ഒരു വര്‍ഷത്തിന്റെ പരിധിക്കുള്ളില്‍ ചിന്തിച്ചാല്‍ എങ്ങിനെയിരിക്കും? ഏകദേശം 454 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി ഉണ്ടായി എന്നു ശാസ്ത്രജ്ഞന്മാര്‍ കണക്കു കൂട്ടുന്നു. ആ സമയം നമുക്ക് ജനുവരി 1 എന്നെടുക്കാം. അതിനു ശേഷം,

ജനുവരി 6, 14:46 -ചന്ദ്രന്‍ രൂപപ്പെടുന്നു
ജനുവരി 29, 01:50 - സമുദ്രങ്ങള്‍ രൂപം കൊള്ളുന്നു
ഏപ്രില്‍ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
ജൂണ്‍ 6, 10:17 – പ്രാധമിക കോശങ്ങള്‍ (പ്രോകാര്യോസൈറ്റ്സ്)
ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങള്‍ രൂപപ്പെടുന്നു
ഒക്ടോബര്‍ 12, 18:43 - പൂപ്പലുകള്‍
ഒക്ടോബര്‍ 20, 19:15 – ബഹു കോശ ജീവികള്‍
നവമ്പര്‍ 5, 20:18 – സമുദ്രസസ്യങ്ങള്‍
നവമ്പര്‍ 23, 11:52 – നട്ടെല്ലുള്ള ജീവികള്‍, മത്സ്യങ്ങള്‍
നവമ്പര്‍ 27, 04:25 – കര സസ്യങ്ങള്‍
നവമ്പര്‍ 25, 21:37 ‌‌- കര ജീവികള്‍ - ആര്‍ത്രോപോഡ്സ്
ഡിസംബര്‍ 1, 23:59 – നാലുകാലുള്ള ജീവികള്‍ .
ഡിസംബര്‍ 1, 23:59 – ഞണ്ടുകള്‍, പന്നല്‍ ചെടികള്‍
ഡിസംബര്‍ 3, 22:09 - സ്രാവുകള്‍
ഡിസംബര്‍ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
ഡിസംബര്‍ 14, 18:04 - സസ്തനികള്‍
ഡിസംബര്‍ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
ഡിസംബര്‍ 17, പാന്‍ജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
ഡിസംബര്‍ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആര്‍ക്കിയോപ്ടെറിക്സ്
ഡിസംബര്‍ 21, 09:51 ‌‌ - പുഷ്പിക്കുന്ന സസ്യങ്ങള്‍ (ആന്‍ജിയോസ്പേം )
ഡിസംബര്‍ 26, 13:04 – റ്റൈറനോസറസ് റെക്സ്
ഡിസംബര്‍ 26, 18:51 - ഡിനോസറുകള്‍ ഉള്‍മൂലനം ചെയ്യപ്പെടുന്നു.
ഡിസംബര്‍ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 29 , 23:52 – മാനുകളുടെ പൂര്‍വ്വികര്‍
ഡിസംബര്‍ 31, 12:26:54 – മനുഷ്യന്‍, ചിമ്പന്‍സി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 31, 18:03:58 - മാമത്തുകള്‍
ഡിസംബര്‍ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
ഡിസംബര്‍ 31, 22:27:36 - ഹോമോകള്‍ തീ ഉപയോഗിക്കാന്‍ പഠിക്കുന്നു.
ഡിസംബര്‍ 31, 23:19:34 – നിയാണ്ടര്‍ത്താളുകളുടെ ഉത്പത്തി.
ഡിസംബര്‍ 31, 23:36:54 – ഹോമോ സാപ്പിയന്‍സ് (മനുഷ്യന്‍)
ഡിസംബര്‍ 31, 23:57:06 – നിയാണ്ടര്‍ത്താളുകളുടെ അന്ത്യം.
ഡിസംബര്‍ 31, 23:58:16 – മാമത്തുകള്‍ക്ക് വംശനാശം
ഡിസംബര്‍ 31, 23:58:50 - മനുഷ്യന്‍ കൃഷി വശമാക്കുന്നു
ഡിസംബര്‍ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
ഡിസംബര്‍ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യന്‍ കലണ്ടര്‍
ഡിസംബര്‍ 31, 23:59:18 - സുമേരിയന്‍ കുനിഫോം , ആദ്യ എഴുത്ത്
ഡിസംബര്‍ 31, 23:59:24 – പിത്തള യുഗം
ഡിസംബര്‍ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
ഡിസംബര്‍ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
ഡിസംബര്‍ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റില്‍ .
ഡിസംബര്‍ 31, 23:59:28 – മായന്‍, ഹാരപ്പന്‍ സംസ്കൃതി. ഗിസായിലെ പിരമിഡ് നിര്‍മ്മാണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:36 – ഋഗ് വേദം
ഡിസംബര്‍ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
ഡിസംബര്‍ 31, 23:59:42 – പേര്‍ഷ്യന്‍ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
ഡിസംബര്‍ 31, 23:59:42 - ബുദ്ധന്‍, കണ്‍ഫൂഷ്യസ്, മഹാവീരന്‍
ഡിസംബര്‍ 31, 23:59:44 - ചേരരാജവംശം
ഡിസംബര്‍ 31, 23:59:46 ‌‌- ചോള രാജവംശം
ഡിസംബര്‍ 31, 23:59:46 – ക്രിസ്തുവര്‍ഷാരംഭം, ക്രിസ്തു
ഡിസംബര്‍ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
ഡിസംബര്‍ 31, 23:59:50 – മുഹമ്മദ്
ഡിസംബര്‍ 31, 23:59:56 - ഗുട്ടന്‍ ബര്‍ഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
ഡിസംബര്‍ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തില്‍ എത്തുന്നു.
ഡിസംബര്‍ 31, 23:59:57 – മൊണാലിസ
ഡിസംബര്‍ 31, 23:59:58 – ടാജ് മഹല്‍
ഡിസംബര്‍ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:58.4 - അമേരിക്കന്‍ സ്വാതന്ത്ര്യം
ഡിസംബര്‍ 31, 23:59:58.43 - അമേരിക്കന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
ഡിസംബര്‍ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
ഡിസംബര്‍ 31, 23:59:58.96 – ചാള്‍സ് ഡാര്‍വിന്‍, ഒറിജിന്‍ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
ഡിസംബര്‍ 31, 23:59:58.97 - അമേരിക്കന്‍ സിവില്‍ യുദ്ധം
ഡിസംബര്‍ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
ഡിസംബര്‍ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
ഡിസംബര്‍ 31, 23:59:59.35 - റഷ്യന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:59.44 - പെന്‍സിലിന്‍ കണ്ടു പിടിക്കുന്നു.
ഡിസംബര്‍ 31, 23:59:59.47 – അഡോള്‍ഫ് ഹിറ്റ്‌‌ലര്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരമേല്‍ക്കുന്നു.
ഡിസംബര്‍ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
ഡിസംബര്‍ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
ഡിസംബര്‍ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
ഡിസംബര്‍ 31, 23:59:59.72 - മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്നു.
ഡിസംബര്‍ 31, 23:59:59.94 – 9/11 ആക്രമണം.

ഒരു വര്‍ഷത്തിന്റെ ദീര്‍ഘകാലയളവില്‍, ഈ ലോകത്ത് മനുഷ്യന്റെ സന്നിദ്ധ്യം കേവലം 23 മിനുറ്റ്. അതിലും നമുക്കറിയുന്ന ചരിത്രം 20 സെക്കന്‍ഡിലും താഴെ!


11 comments:

Unknown said...

അറിവ് പകരുക എന്നത് വല്ല്യകാര്യമാണ്.

Sameer C. Thiruthikad said...

Excellent way of presenting the history! :)

Pd said...

Excellent.......!!

Wash'Allan JK | വഷളന്‍ ജേക്കെ said...

Thanks! A different perspective.

അപ്പൂട്ടൻ said...

ബാബുരാജ്‌,
ഈ ഇൻഫർമേഷൻ എവിടെ നിന്നാണ്‌? കോസ്മിക്‌ കലണ്ടറുമായി (പ്രപഞ്ചത്തിന്റേത്‌) താരതമ്യം ചെയ്താൽ കാലഗണനയിൽ പിശകുണ്ടോ എന്നൊരു സംശയം. പ്രപഞ്ചത്തിന്റെ കലണ്ടർ നോക്കിയാൽ ഒരു സെക്കന്റ്‌ എന്നത്‌ ഏതാണ്ട്‌ 435 വർഷം വരും. ഭൂമിയുടെ കലണ്ടറിൽ ഒരു സെക്കന്റ്‌ ഏതാണ്ട്‌ 140 വർഷവും.
ഭൂമി ഉണ്ടാകുന്നതുതന്നെ സെപ്റ്റംബറിലാണ്‌. അവിടെ പറയുന്ന പ്രകാരം കൃഷി ആരംഭിക്കുന്നത്‌ 23.59.20-നും. ഇവിടെ കാണുന്നത്‌ കൃഷി ആരംഭിച്ചത്‌ 23.59.04-ന്‌. കോസ്മിക്‌ കലണ്ടർ പ്രകാരം ഏതാണ്ട്‌ 17,000 (40*435+) വർഷങ്ങൾക്ക്‌ മുൻപാണ്‌ കൃഷി ആരംഭിച്ചത്‌. ഇവിടെയുള്ള കണക്ക്‌ പ്രകാരം ഏതാണ്ട്‌ 8000 (56*140+) ആയിട്ടാണ്‌ കാണുന്നത്‌.
ഇനി എനിക്ക്‌ നോട്ടപ്പിശക്‌ വല്ലതും വന്നതാണോ?

കൂടുതൽ അറിയാൻ വിക്കി നോക്കാം, ബ്രൈറ്റിന്റെ പോസ്റ്റും (ഇവ തമ്മിലും വ്യത്യാസം കാണാം)

ബാബുരാജ് said...

അനൂപ്, സമീര്‍, Pd, ജേക്കെ, അപ്പൂട്ട,
പ്രതികരണങ്ങള്‍ക്ക് നന്ദി.

അപ്പൂട്ട,
ബ്രൈറ്റിന്റെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല.
ബിഗ് ബാങ്ങ് തൊട്ടു തുടങ്ങാനാണ്‍ ഞാനും ആദ്യം കരുതിയത്. പക്ഷെ അപ്പോള്‍ കലണ്ടര്‍ വളരെ കണ്‍ജസ്റ്റഡ് ആകും എന്നു തോന്നിയതിനാലാണ്‍ ഭൂമി തൊട്ടു തുടങ്ങിയത്. താങ്കള്‍ പറഞ്ഞത് ശരിയാണ്‍, ഒരു സെക്കന്റ് 144+ വര്‍ഷമായി വരും.
സംഭവങ്ങളുടെ ക്രോണോളജി വിക്കിയില്‍ നിന്നാണ്‍ എടുത്തിരിക്കുന്നത്. ഇരുപതു വര്‍ഷത്തോളം മുന്‍പ് അല്പസ്വല്പം വശത്താക്കിയ ബേസിക് പ്രൊഗ്രാമിങ്ങ് ഒന്നു തുടച്ചെടുത്ത് കോഡെഴുതിയതാണ്‍ കലന്‍‌ഡറിലെ കാലഗണന. മൈക്രോസെക്കന്‍ഡ്സ് വരുന്നിടത്ത് ചെറിയ പിശകുകളുണ്ട്.
കൃഷി തുടങ്ങിയത് 8000 എന്ന കണക്കില്‍ തന്നെയാണ്‍ ഞാന്‍ കൂട്ടിയിരിക്കുന്നത്. 17000 ആണോ ശരി?
താങ്കള്‍ ശ്രദ്ധിച്ചതില്‍ വളരെ നന്ദി.

മുക്കൂറ്റി said...
This comment has been removed by the author.
മുക്കൂറ്റി said...

അറിവ് ആകര്‍ഷകമായി പകര്‍ന്നുതന്നിരിയ്ക്കുന്നു. താ‍ങ്കളുടെ ഭാവനാത്മകമായ ശ്രമങ്ങള്‍ ഇനിയുമിനിയും മലയാളം ബ്ലോഗുകളെ സമ്പന്നമാക്കട്ടെ!

എറക്കാടൻ / Erakkadan said...

വെറുതെയല്ല മൊട്ടത്തല ആയത് ..ഇങ്ങനെ ഒരു ബുദ്ദി

അപ്പൂട്ടൻ said...

ബാബുരാജ്‌,
കൃത്യമായ കണക്ക്‌ എനിക്ക്‌ വലിയ പിടിയില്ല. താങ്കൾ ചെയ്തതിന്റെ റിവേഴ്സ്‌ ആണ്‌ ഞാൻ ചെയ്തത്‌, സമയത്തിൽ നിന്നും ഏകദേശം കാലഗണന നടത്തി. അതിനാൽ, കൂടുതൽ അറിയാനായാണ്‌ സോഴ്സ്‌ ചോദിച്ചത്‌. ലിങ്ക്‌ തന്നാൽ നന്നായിരുന്നു. റഫറൻസ്‌ കൈയ്യിലില്ല, എന്റെ അറിവും അൽപം പഴയതായിരിക്കാം.

കൃഷി ഏതാണ്‌ 10,000 വർഷം മുൻപാണ്‌ വികസിച്ചതെന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌. അതിനു മുൻപ്‌ തന്നെ വളരെ പ്രാഥമികമായ തലത്തിൽ കൃഷി തുടങ്ങിയിരിക്കാം. കൃഷി കൂടുതൽ സമൂഹത്തിലേയ്ക്ക്‌ എത്തിയിരുന്ന നിയോലിഥിക്‌ കാലഘട്ടം തന്നെ ഏതാണ്ട്‌ 10000 BCE-യ്ക്കരികെ (12000 years in the past)ആണെന്നാണ്‌ എന്റെ അറിവ്‌. So, agriculture, in its primitive form, could have been there much before that.

ആ കാലഗണന വെച്ച്‌ roughly 17,000 എന്നത്‌ ശരിയാകാൻ സാധ്യതയുണ്ട്‌.

BTW, is there a chance that you got confused between 8000 BCE and 8000 years?

ബാബുരാജ് said...

അപ്പൂട്ടന്‍‌
കൃഷി തുടങ്ങിയ വര്‍ഷം 8000BC എന്നു തിരുത്തിയിട്ടുണ്ട്. താങ്കള്‍ പറഞ്ഞതു പോലെ 8000 ഉം 8000 BC യും തമ്മില്‍ പിശകിയിട്ടുണ്ട്.
പ്രൊ: ഡോക്കിന്‍സിന്റെ ആന്‍സെസ്റ്റേഴ്സ് റ്റേലില്‍ പറയുന്നതു കാണൂ;

The Farmer's Tale

The Agricultural Revolution began at the wane of the last Ice Age, about 10,000
years ago, in the so-called Fertile Crescent between the Tigris and the Euphrates..........But,
earlier than about 10,000 years ago, all human populations were huntergatherers.

‘കാര്‍ഷിക വിപ്ലവം‘ എന്നു പറയുന്നുണ്ടെങ്കിലും 10000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ മനുഷ്യരും വേട്ടയാടി സംഭരിക്കുന്നവരായിരുന്നു എന്നു വ്യക്തമക്കുമ്പോള്‍ കൃഷി തുടങ്ങിയത് 8000 BC എന്നു തന്നെയെടുക്കാം.

മുക്കൂറ്റി, ഏറക്കാടന്‍ നന്ദി :-)