Saturday, April 18, 2009

വയനാട്‌ കാഴ്ചകള്‍. 1. പൂക്കോട്‌ തടാകം.

ഊട്ടിയിലേയോ കൊഡൈക്കനാലിലേയോ തടാകങ്ങളുടെയത്ര വിസ്‌തൃതിയില്ലെങ്കിലും അവയെക്കാളൊക്കെ ഹൃദയഹാരിയാണ്‌ വയനാട്ടിലെ പൂക്കോട്‌ തടാകം. പ്രധാന കാരണം, പൂക്കോട്‌ കാര്യമായി വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതും ഒട്ടും മലിനീകരിക്കപ്പെട്ടിട്ടില്ല എന്നതുമാണ്‌. ഏറ്റവും സന്താഷകരം, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കാണാന്‍ തന്നെയില്ല എന്നതാണ്‌. അവിടുത്തെ നടത്തിപ്പുകാരെ ആ കാര്യത്തില്‍ അഭിനന്ദിക്കണം.
തടാകത്തില്‍ ബോട്ട്‌ യാത്രയാവാം. തുഴയുന്ന തരവും, ചവിട്ടുന്ന തരവും ബോട്ടുകള്‍ ലഭ്യമാണ്‌. യന്ത്രം ഘടിപ്പിച്ചവയില്ല, നല്ല കാര്യം. ഊഴത്തിനായി അധികസമയം കാത്തുനില്‍ക്കേണ്ടിയും വരുന്നില്ല.
തടാകത്തിനു ചുറ്റും നടവഴിയുണ്ട്‌. കാടും തടാകവും അതിരിടുന്ന വഴിയിലൂടുള്ള യാത്ര നല്ല ഒരു അനുഭവം തന്നെ.
പ്രകൃതിയുടെ പാശ്ചാത്തലം നോക്കിയാല്‍ ഇതിലും മനോഹരമാവണം മൂന്നാറിലെ കുണ്ടള തടാകം. പക്ഷെ അവിടം വേണ്ടുംവണ്ണം പരിപാലിക്കപെടുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പൂക്കോട്‌ തന്നെയാവണം കേരളത്തിലെ ഏറ്റവും നല്ല തടാകം.











13 comments:

Unknown said...

വിവരണങ്ങള്‍ കുറച്ചു കൂടി പ്രതീക്ഷിച്ചു ,സാരമില്ല അടുത്തതില്‍ പ്രതീക്ഷിക്കുന്നു

ഹരീഷ് തൊടുപുഴ said...

ഞാനും; കുറച്ചു കൂടി വിവരണങ്ങള്‍ പ്രതീക്ഷിച്ചു.

ചിത്രങ്ങള്‍ കാണുമ്പോള്‍ അവിടെ ഒന്നു സന്ദര്‍ശിക്കാന്‍ തോന്നുന്നു... ഇത്ര ദൂരം; അതാണു പ്രശ്നം.

സമാന്തരന്‍ said...

കൊതിപ്പിക്കാനായിട്ട്.....

എന്നെങ്കിലും വരും.
ചിത്രങ്ങള്‍ സുന്ദരം..

നിരക്ഷരൻ said...

പല പ്രാവശ്യം പോയിട്ടുണ്ട് അവിടെ. എനിക്ക് ഭയങ്കര ഇഷ്ടമാണ് പൂക്കോട് തടാകം. ഒരു പോസ്റ്റും എഴുതിയിട്ടിട്ടുണ്ട്.

വയനാട്ടുകാരന്‍ ആണോ ?

ചാണക്യന്‍ said...

ചിത്രങ്ങള്‍ നന്നായി...
അല്പം കൂടി വിവരണങ്ങള്‍ ആകാമായിരുന്നു...

ramanika said...

വയനാട്‌ സുന്ദരിയാണല്ലോ
ഈ തടാകത്തിനടുത്ത് താമസിക്കാന്‍ സൌകര്യങ്ങള്‍ ഉണ്ടോ?
അടുത്ത ട്രിപ്പ്‌ അതനുസരിച്ച് പ്ലാന്‍ ചെയ്യാം
പോസ്റ്റ് നന്നായി
ഉപകരിക്കുന്നതും

the man to walk with said...

ishtaayi..

BS Madai said...

ചിത്രങ്ങള്‍ കൊതിപ്പിച്ചു. ഈ തവണത്തെ അവധിക്കു എന്തായാലും പോകണം.

ബാബുരാജ് said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ചിത്രങ്ങള്‍ സംസാരിക്കട്ടെ എന്നു കരുതി. അതാണധികം എഴുതാതിരുന്നത്‌. ഞാന്‍ കോട്ടയംകാരനാണ്‌, കഴിഞ്ഞ ഈസ്റ്റര്‍ സമയത്ത്‌ ഒരു വയനാട്‌ യാത്ര നടത്തിയതാണ്‌. വരും പോസ്റ്റുകളില്‍ ശ്രദ്ധിക്കാം. നന്ദി!

പിന്നെ രമണിക, തടാകത്തിനടുത്ത്‌ താമസിക്കാന്‍ ഹോംസ്റ്റെ പോലുള്ള സൗകര്യങ്ങള്‍ ഉണ്ട്‌. (ലേക്ക്‌ വ്യൂ ഒന്നുമല്ല, കേട്ടോ) ആവശ്യം വരികയാണെങ്കില്‍ പറയൂ, ഉപകാരപ്പെട്ടേക്കാവുന്ന ഒരു നമ്പര്‍ തരാം.

Jayasree Lakshmy Kumar said...

ചിത്രങ്ങൾ മനോഹരം

anilpk said...

nalla chithrangal

Anonymous said...

THANKS

SURESH MANMOHAN said...

good pictures