1999 ല്‍, അഡിസ് അബാബയിലെ ഒരു ട്രാന്‍സിറ്റ് ട്രിപ്പിനിടയില്‍ ഒരു മലയാളി മുഖം കണ്ട് കയറി പരിചയപ്പെട്ടു. പേരും നാട്ടിലെ സ്ഥലവും ഒന്നും ഓര്‍മ്മയിലില്ല. അദ്ദേഹം സിറാ ലിയോണില്‍ ഒരു വിമാന കമ്പനി നടത്തുകയാണെന്ന് പറഞ്ഞു. മങ്ങിയ ബുഷ് ഷര്‍ട്ടും തോള്‍ സഞ്ചിയുമായി നില്‍ക്കുന്ന ആ മനുഷ്യന്‍ ഒരു വിമാന കമ്പനി ഉടമയാണെന്ന് വിശ്വസിക്കാന്‍ വിഷമം തോന്നി. അദ്ദേഹം വേറെ നാലുപേരും കൂടിച്ചേര്‍ന്നാണ് നടത്തുന്നത്. ഇപ്പോള്‍ വാടകയ്ക്കെടുത്ത ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനമാണ് ഉള്ളത്, ഒരെണ്ണം കൂടി കിട്ടാന്‍ ശ്രമിക്കുന്നു. പക്ഷെ ഇപ്പോള്‍ അവിടെ ചില പ്രശ്നങ്ങള്‍ ഉള്ളതു കൊണ്ട് വിമാനം ഗ്രൗന്‍ഡ് ചെയ്തിരിക്കുകയാണ്. ആ സാവകാശത്തില്‍ ഒന്നു നാട്ടില്‍ പോയി വരാം എന്നു കരുതിയതാണ്. അപ്പോഴേക്കും ഞങ്ങളില്‍ ആരുടേയോ വിമാനത്തിനു സമയമായതു കൊണ്ട് പിരിഞ്ഞു. പിന്നീട് അദ്ദേഹത്തെപ്പറ്റിയോ, സീറാ ലിയോണിലെ പ്രശ്നത്തെപ്പറ്റിയോ ചിന്തിച്ചില്ല.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണമുണ്ട്. ബ്ലഡ് ഡൈമണ്ടെന്ന ചിത്രം കണ്ടു. 2006 ല്‍ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് കാണാന്‍ തരപ്പെട്ടത്.
1999 ലെ സീറാ ലിയോണിലെ പ്രശ്നം ചെറുതായിരുന്നില്ല. അവിടെ പുതുതായി കണ്ടെത്തിയ രത്ന ഖനികളുടെ ആധിപത്യത്തിനായി നിരവധി കൊള്ളസംഘങ്ങള്‍, വിമോചനമുന്നണികള്‍ എന്ന നാട്യത്തില്‍ അറുംകൊലകള്‍ നടത്തുകയായിരുന്നു. RUF എന്ന ഒരു ഗ്രൂപ്പായിരുന്നു പ്രധാനം. തങ്ങളുടെ അധീനതയിലുള്ള ഖനികളിലെ രത്നം ഉപയോഗിച്ച് ( "അവ കണ്ടമാനമുണ്ട്, എന്താ ചെയ്യുകയെന്നു പോലും എനിക്കറിയില്ല" സിനിമയില്‍ ഒരു RUF കമാന്‍ഡര്‍ പരാതിപ്പെടുന്നു.) അവര്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും കൂടുതല്‍ അക്രമകാരികളാവുകയും ചെയ്യുന്നു. കീഴടക്കിയ ഒരു ഗ്രാമത്തിലെ ഇരയോട് കൈ വെട്ടിമാറ്റാന്‍ പോകുന്നതിനു മുന്‍പ് അക്രമി നേതാവ് ചോദിക്കുന്നു- "long sleev or short sleev?"
സ്വാഭാവികമായും തീവ്രവാദികളും, ആയുധക്കച്ചവടക്കാരും, രത്നവ്യാപാരികളും ഒത്തു കൂടുന്ന ഒരു അവിശുദ്ധകൂട്ടുകെട്ട് രൂപപ്പെടുന്നു. ഈ പശ്ചാത്തലമാണ് ചിത്രത്തിന്.
അക്രമികളാല്‍ ചിതറിക്കപ്പെട്ടു പോകുന്ന ഒരു കുടുംബമുണ്ടിതില്‍. ( അങ്ങിനത്തെ അനേകായിരത്തിലൊന്ന്) ഗൃഹനാഥന്‍ ഒരു മീന്‍പിടുത്തക്കാരനാണ്. ഭാര്യയും പെണ്‍കുട്ടികളും അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിപ്പെടുന്നു, ഡോക്ടര്‍ ആക്കണം എന്നയാള്‍ ആഗ്രഹിച്ചിരുന്ന മകന്‍ അക്രമി സംഘത്തില്‍ അംഗമാകുന്നു, അയാളോ ഖനിയില്‍ അടിമപ്പണിക്ക് നിയോഗിക്കപ്പെടുന്നു. അവിടെ വെച്ച് അയാള്‍ക്കു കിട്ടുന്ന ഒരു വലിയ രത്നക്കല്ലുവെച്ച് അയാള്‍ തന്റെ ലോകം തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഈ ശ്രമത്തില്‍ അയാള്‍ പ്രകടമാക്കുന്നത് അനാദൃശ്യമായ മാനുഷിക മൂല്യങ്ങളും നിശ്ചയദാര്‍ഢ്യവുമാണ്. സോളമന്‍ വാന്‍ഡി എന്ന ആ കഥാപാത്രത്തിനെ ജിമൊന്‍ ഹണ്‍സൂ ഗംഭീരമാക്കിയിരിക്കുന്നു. (അദ്ദേഹത്തെ നിങ്ങളറിയും, ഗ്ലാഡിയേറ്റര്‍, ആംസ്റ്റഡ് എന്ന ചിത്രങ്ങളിലെ ബലിഷ്ടകായനായ കറുമ്പനെ?)
രത്ന ആയുധ കള്ളക്കടത്തുകാരനായ ഡാനി ആര്‍ച്ചര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രം. ഒരു വെളുമ്പന്‍ ആഫ്രിക്കക്കാരനായ അയാള്‍ക്കും വാന്‍ഡിയുടെ രത്നം വേണം. "ദൈവം എന്നേ ഉപേക്ഷിച്ചു പോയ ഈ നശിച്ച ഭൂഖണ്ഡത്തില്‍ നിന്നുള്ള അയാളുടെ വിസയാണ്" അയാള്‍ക്കത്. ഒരു പരിധിയിലധികം നല്ലവനാകാന്‍ സാധിക്കാത്ത ഒരു ശരാശരി ആഫ്രിക്കന്‍ വെളുമ്പന്റെ നിസ്സഹായതകളൊക്കെ അയാള്‍ക്കുമുണ്ട്. (മാതാപിതാക്കളുടെ മരണത്തെപ്പറ്റി ആര്‍ച്ചര്‍: "മാന്യമായ ഭാഷയില്‍ അങ്ങിനെ പറയാം, അമ്മയെ ബലാല്‍സംഗം ചെയ്തിട്ട് വെടിവെയ്ക്കുകയായിരുന്നു, അഛനെ തലവെട്ടി മാറ്റിയിട്ട് ഒരു കൊളുത്തില്‍ തൂക്കി. ഇതെല്ലാം കണ്ടു നിന്ന എനിക്കന്ന് 9 വയസ്സ്.") ലേണാര്‍ഡോ ഡി കാപ്ര്യോ ആര്‍ച്ചറെ അവതരിപ്പിക്കുന്നു. റ്റൈറ്റാനിക്കിലേയും ദ് ബീച്ചിലേയും നമുക്കു പരിചിതമായ ചോക്കലേറ്റ് ബേബിയില്‍ നിന്നും ലേണാര്‍ഡോ എത്ര വളര്‍ന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തും.
അക്കാലത്ത് ലോക രത്ന വിപണിയിലെ 15% ത്തോളം രത്നങ്ങള്‍ ഇത്തരം സംഘര്‍ഷ രത്നങ്ങളയിരുന്നത്രെ! (conflict diamonds). പിന്നീടുണ്ടായ കിംബെര്‍ലീ ട്രീറ്റി പ്രകാരം ഇതിന്റെ അളവ് കുറക്കാനായിട്ടുണ്ട്. എങ്കിലും ഇപ്പോഴും കോണ്‍ഫ്ലിറ്റ് ഡൈമണ്ട് വിപണി സജീവം തന്നെ."രണ്ടോ മൂന്നോ മാസത്തെ ശമ്പളം കൊണ്ട് നമ്മള്‍ വാങ്ങുന്ന ഒരു രത്ന മോതിരത്തിനു വിലയായി മറ്റൊരു മനുഷ്യന്‍ തന്റെ ജീവനോ കൈയ്യോ കൊടുത്തിട്ടുണ്ട് എന്നതൊരു നടുക്കുന്ന അറിവാണ്". ഈ ഡലോഗ് ഓരോ ഉപഭോക്താവും ഓര്‍ക്കുക.
ഹൃദയസ്പര്‍ശിയായ മനുഷ്യ കഥ പറയുന്നതിനൊപ്പം, യഥാര്‍ത്ഥ സംഭവങ്ങള്‍ കൃത്യതയോടെ ആവിഷ്കരിക്കുകയും ചെയ്യുന്നു ഈ ചിത്രത്തില്‍. ഈ കഥയും സംഭവങ്ങളും സാങ്കല്‍പികമാണെന്ന് ഒരു ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍ ഡി ബീയേര്‍സ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്രെ!
ഈ ചിത്രം 5 അക്കാഡമി അവാര്‍ഡുകള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ജിമൊന്‍ ഹണ്‍സൂ മികച്ച സഹനടനുള്ള നിരവധി അവാര്‍ഡുകള്‍ നേടി.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമാണിത്.
സിറാ ലിയോണ്‍ ഇപ്പോള്‍ ശാന്തമാണ്.
എങ്കിലും ആഫ്രിക്കയില്‍ ഇപ്പോഴും 200000 ബാലപോരാളികളുണ്ട്.
നമ്മുടെ അഡിസ് അബാബയിലെ സുഹൃത്തിന്റെ വിമാനകമ്പനിക്ക് എന്തു സംഭവിച്ചോ ആവോ!
Friday, June 27, 2008
Monday, June 23, 2008
സ്റ്റാന്‍ഡാര്‍ഡ് 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.
മത നിഷേധം നടത്തുന്നു എന്ന പേരില്‍ പ്രശ്നത്തില്‍ പെട്ട ഭാഗത്തിന് ഒരു പാഠഭേദം. മത വിശ്വാസികള്‍ക്ക് ഇത് സ്വീകാര്യമാകും എന്നു കരുതുന്നു.
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളുടെ മുന്‍പില്‍ കസേരയില്‍ ഇരുന്ന് ഹെഡ്‌മാസ്റ്ററച്ചന്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"ഇവന്റെ പേരെന്താ?"

"ജീവന്‍"
"കൊള്ളാം, പറ്റിയ പേര്. തന്റെയോ?"
"ഔസേപ്പ് മത്തായി"
"കെട്ടിയവളുടെ പേര്?"
"ലക്ഷ്മീദേവി"
ഹെഡ്‌മാസ്റ്റെറച്ചന്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി.
"എന്റച്ചോ, പണ്ടങ്ങിനെയൊരബദ്ധം പിണഞ്ഞതാ."
"ഇവന്റെ മതം ഏതാ ചേര്‍ക്കണ്ടേ?"
"അതു പിന്നെ ചോദിക്കാനുണ്ടോ, അച്ചോ? നമ്മടെ തന്നെ!"
ഹെഡ്‌മാസ്റ്റെറച്ചന്‍ കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൗരവത്തോടെ ചോദിച്ചു.
"വലുതാകുമ്പോള്‍ ഇവനു മതം മാറണം എന്നു തോന്നിയാലോ?"
"ആ പൂതി അവന്റെ മനസ്സീ ഇരിക്കത്തേയൊള്ളൂ."
അഡോള്‍ഫ് ഹിറ്റ്‌ലര്‍.
ഒരു ക്രിസ്ത്യാനി എന്ന നിലക്ക് വഞ്ചിക്കപ്പെടാനായി നിന്നു കൊടുക്കേണ്ട ബാദ്ധ്യതയൊന്നുമെനിക്കില്ല, മറിച്ച് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനുള്ള ഉത്തരവാദിത്വം ഉണ്ട്.
മനുഷ്യത്വം എന്നു പറയുന്നത് വിഢ്ഢിത്തരത്തിന്റെയും ഭീരുത്വത്തിന്റെയും പ്രകടനം മാത്രമാണ്.
ഒരു നുണയെ വലുതാക്കുക, പറഞ്ഞാല്‍ മനസ്സിലാകുന്ന രീതിയില്‍ പറയുക, പറഞ്ഞു കൊണ്ടേയിരിക്കുക, ക്രമേണ അവരതു വിശ്വസിക്കും.
നന്മയിലേക്കുണരുക.
ജാതിയുടേയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വയിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യ സ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങിനെ പെരുമാറണമെന്നാണ് വിവക്ഷിച്ചിരിക്കുന്നത്? ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക.
അനുവര്‍ത്തിക്കാന്‍ വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാതെ ജന്മം വൃഥാവിലാക്കിയവര്‍ക്കും, അനുവദിച്ചിട്ടില്ലാത്ത വിധം ഭിന്ന ജാതികള്‍ ചേര്‍ന്ന് ജനിച്ചവര്‍ക്കും, അവിശ്വാസികള്‍ക്കും, ആത്മഹത്യചെയ്തവര്‍ക്കും മരണാനന്തരം തര്‍പ്പണം ചെയ്യാന്‍ പാടുള്ളതല്ല.
മനുസ്മൃതി, അദ്ധ്യായം 5.89
അവിടെയുണ്ടായിരുന്ന സകല ജീവജാലങ്ങളേയും,പുരുഷന്മാരേയും,സ്ത്രീകളേയും,യവ്വനയുക്തരേയും,വൃദ്ധരേയും,കാളകളേയും, ആടുകളേയും, കഴുതകളേയും അവര്‍ വാളിനിരയാക്കി.
അനന്തരം, കര്‍ത്താവിന്റെ ഭണ്ഡാഗാരത്തില്‍ നിക്ഷേപിച്ച സ്വര്‍ണ്ണവും, വെള്ളിയും, പിച്ചളപ്പാത്രങ്ങളും, ഇരുമ്പുപാത്രങ്ങളുമൊഴികെ പട്ടണവും അതിലുള്ള സമസ്ഥവും അവര്‍ അഗ്നിക്ക് ഇരയാക്കി.
ബൈബിള്‍, ജ്വോഷ്വ 6:21, 24
വിശ്വാസികളെ, നിങ്ങളുടെ സ്വന്തം ആളുകളല്ലാതെ ആരുമായും സൗഹൃദത്തില്‍ പെടാതിരിക്കുക. നിങ്ങളെ നശിപ്പിക്കാന്‍ അവര്‍ (അവിശ്വാസികള്‍) ഒരു മാര്‍ഗ്ഗവും ഉപയോഗിക്കാതിരിക്കില്ല. നിങ്ങളുടെ നാശമാണ് അവര്‍ക്ക് വേണ്ടത്. വായാലുരുവിടുന്ന വാക്കുകളില്‍ നിന്ന് അവരുടെ വെറുപ്പ് പ്രകടമാണ്, എന്നാല്‍ അതിലും എത്രയോ വലുതാണ് അവര്‍ നെഞ്ചിലൊളിക്കുന്നത്.
ഖുറാന്‍, ഇമ്രാന്‍ 3:118

Tuesday, April 29, 2008
സീറ്റ് ബെല്‍റ്റും സ്ത്രീ ശാക്തീകരണവും.
മൂന്നാഴ്ച മുന്‍പാണ്. തൃശൂര് പെങ്ങളുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധം, ആതിരപ്പള്ളിക്ക് പോണം എന്ന്. വെക്കേഷനല്ലേ, ഇതുവരെ ഒരിടത്തും കൊണ്ടു പോയില്ല, എന്നാലങ്ങിനെയാവട്ടെ എന്നു വെച്ചു. കുറേ നാള്‍ കൂടിയാണ് ആതിരപ്പള്ളിക്ക് പോകുന്നത്. നല്ല തിരക്ക്, പൊരിവെയിലും. പോരാഞ്ഞ് സത്യാഗ്രഹക്കാരുടെ താനാരോ... തന്തയാരോ പാട്ട് ലൗഡ് സ്പീക്കറില്‍ ചെവി പൊട്ടുമാറ് വെച്ചു സന്ദര്‍ശകരെ പീഠിപ്പിക്കുകയും. അധികം നില്‍ക്കാനാകാതെ മടങ്ങി.
വഴിയില്‍ പോലീസ് ചെക്കിങ്. ഒരു പോലീസുകാരന്‍ കൈ കാണിച്ചു. "ഇതെന്താ, ഫാമിലിയാണേല്‍ ചെക്ക് ചെയ്യരുതെന്നല്ലേ" ഭാര്യ എന്നൊട് പരിഭവിച്ചു. (അങ്ങിനെ വല്ല നിയമവും ഉണ്ടോ?) ഏതായാലും വണ്ടിയുടെ കടലാസുകളും ലൈസന്‍സും ഒക്കെയായി ഇറങ്ങിച്ചെന്നു. ഏമാന്‍ന് അതൊന്നും കാണണ്ട. "വണ്ടി ഏതാ മോഡല്‍?" വളരെ കാര്യമായുള്ള അന്വേഷണം. "2004" ഞാന്‍. "അയ്യോ! അപ്പം രക്ഷയില്ല. 2002 വരെ കുഴപ്പമില്ല. ബെല്‍റ്റിടാത്തതിന് ഫൈനുണ്ട്. ഒരു നൂറു രൂപ അടയ്ക്കാമല്ലോ?" എന്റെ ഭാര്യ പോലും എന്നോട് ഇത്ര സ്നേഹത്തിലും സഹതാപത്തിലും സംസാരിക്കാറില്ല. ഫൈനടച്ചു. ചെറിയ വിഷമം തോന്നി, കാരണം ആദ്യമായാണ് വണ്ടിക്കാര്യത്തില്‍ ഫൈനടയ്ക്കുന്നത്. എന്തായാലും ഇടയ്ക്കുപേക്ഷിച്ച ഒരു നല്ല ശീലം തിരിച്ചു കിട്ടി. (നേരത്തെ കൃത്യമായി ബെല്‍റ്റ് ഉപയോഗിക്കുമായിരുന്നു. കൂടെ കയറുന്നവര്‍ കമന്റാന്‍ തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാണ്.)
ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ് സൂര്യ. സൂര്യ അടുത്തിടെയാണ് ഡ്രൈവിംഗ് പഠിച്ചത്. കഴിഞ്ഞ ദിവസം കക്ഷിയെ വഴിയില്‍ വെച്ചു പോലീസ് പിടിച്ചു. ആളാകെ വിരണ്ടു, കടലാസുകളുമായി ചെന്നപ്പോഴാണ് പറയുന്നത്, സീറ്റ് ബെല്‍റ്റില്ലാത്തതാണ് പ്രശ്നം. ഫൈനടയ്ക്കണം.
"അയ്യോ സര്‍, ഞാന്‍ പ്രെഗ്നന്റ് ആണ്. അതുകൊണ്ടാണ് ബെല്‍റ്റിടാഞ്ഞത്."
"ഉവ്വോ! സോറി മാഡം. പൊയ്യ്ക്കോളൂ."
ഏമാനറിയുന്നുണ്ടോ തന്നെ വിറ്റ കാശുമായാണ് ചില പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന്?

Wednesday, April 23, 2008
അസുഖകരമായ ഒരു സത്യം.

അല്‍ ഗോറിനെ നാമാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, കുറച്ചേറെ നാള്‍ അമേരിക്കയുടെ വരും പ്രസിഡെന്റ് ആയിരുന്നയാള്‍. പിന്നെ 2007 ലെ നോബല്‍ സമ്മാന ജേതാവ്, ഏറ്റവും പ്രധാനമായി ഒരു മുന്‍നിര പരിസ്ഥിതി പോരാളി.
ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാര്യമുണ്ട്. ഇന്നലത്തെ HBOയിലെ രാത്രിപ്പടം അദ്ദേഹത്തിന്റെ An Incovenient Truth അയിരുന്നു. ആഗോളതാപനത്തെ പറ്റി അദ്ദേഹം നടത്തുന്ന സ്ലൈഡ് പ്രസന്റേഷന്റെ ഒരു ചലച്ചിത്രാവിഷ്കരണം. കുറച്ചു പേരെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു. കാണാത്തവര്‍ക്കായി ഒരു പരിചയപ്പെടുത്തല്‍.
"നമുക്കു നേരിടേണ്ടി വരുന്ന അത്യാപത്ത് തീവ്രവാദം മാത്രമല്ല." അല്‍ ഗോര്‍ ഓര്‍മിപ്പിക്കുന്നു. ആഗോള താപനത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹം സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുമ്പോള്‍ നമുക്ക് അസ്വസ്ഥരാവാതെ വയ്യ. ആഗോളതാപനം ഒരു ഒരു ബുദ്ധിജീവി പേച്ചാണെന്നു ധരിച്ചു വെച്ചിരിക്കുന്ന നമ്മളില്‍ പലര്‍ക്കും അതൊരു നടുക്കുന്ന സത്യമായി വെളിവാകുന്നു. സംഖ്യകളും ഗ്രാഫുകളും പവര്‍പോയിന്റ് സ്ലൈഡുകളും ഇവിടെ പക്ഷെ പതിവുപോലെ നമ്മളെ ബോറടിപ്പിക്കുന്നില്ല, മറിച്ച് വിശ്വാസ്യതയെ എന്നപോലെ തന്നെ ഇരിപ്പിടങ്ങളിലേക്കും അവ നമ്മെ ഉറപ്പിക്കുന്നു.
ഇതെല്ലാം പറഞ്ഞ് ഭയപ്പെടുത്തി നമ്മെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നില്ല അല്‍ ഗോര്‍. നമുക്ക് എന്തു ചെയ്യാനാവും എന്നും അദ്ദേഹം പറഞ്ഞു തരുന്നു. അത്തരം ഇടപെടലുകള്‍ എത്രമാത്രം ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. കാര്യക്ഷമമായി നാമോരുരുത്തരും പ്രവര്‍ത്തിച്ചാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് 1970 നു മുന്‍പുള്ള പാരിസ്ഥിതിക അവസ്ഥയിലേക്ക് മടങ്ങാനാവും. ഓസോണ്‍ പാളിയിലുണ്ടായ ക്ഷതത്തെ നമ്മള്‍ ഫലപ്രദമായി ഭേദപ്പെടുത്തിയത് ഉദാഹരണമായി പറയുമ്പോള്‍ നമുക്കല്‍പ്പം ആശ്വാസം തോന്നും.
"ഒരു തിരുത്തലിനു വേണ്ട എല്ലാ സാമഗ്രികളും നമുക്കുണ്ട്, ഒരു പക്ഷെ ഇല്ലാത്തത് രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്." "But political will is a renewable resource." എന്നദ്ദേഹം പറയുന്നത് അമേരിക്കയെപ്പറ്റിയാണെങ്കിലും നമുക്കും ചിലതൊക്കെ തോന്നേണ്ടതല്ലേ?
തീര്‍ച്ചയായും ഈ ചിത്രം കാണണം. ഇന്‍ഡ്യയിലുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ HBO യില്‍ പുനര്‍ പ്രക്ഷേപണം ഉണ്ടാവും.
Thursday, March 27, 2008
ഹോമിയോ ചികില്‍സയും ജീരകമിഠായിയും
കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA യുടെ ജേണലില്‍, മാര്‍ച്ച് ലക്കം, KGMOA കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ: എം. മുരളീധരന്‍ എഴുതിയ ലേഖനം.
ഹോമിയോ ചികില്‍സയും ജീരകമിഠായിയും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിന് ഹോമിയോ ചികില്‍സ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഹിന്ദു പത്രം റിപ്പോര്‍ട് ചെയ്തിരുന്നു. ഹോമിയൊ മരുന്നുകല്‍ സുരക്ഷിതമാണെന്നും ഗര്‍ഭകാലത്തും, പ്രസവാനന്തരവും ഉപയോഗിക്കാന്‍ ഉത്തമമാണെന്നും ഇതു സംബന്ധിച്ചിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.സര്‍വോപരി, pills are sweet and thus child friendly എന്ന സ്വീറ്റ് ഐഡിയ!
പ്രതി പ്രവര്‍ത്തനം/ എതിര്‍ പ്രവര്‍ത്തനമില്ലാത്തവയാണെന്നും സുരക്ഷിതമാണെന്നും പറയുമ്പോള്‍ ഇതെത്രമാത്രം സത്യമാണെന്ന് സംശയം ഉയരാറുണ്ട്. ആക്ഷന്‍ ഉണ്ടായിട്ടു വേണ്ടെ റിയാക്ഷന്‍ എന്ന് പറയുന്നത് വിരുദ്ധന്മാരാണ് എന്ന് ഹോമിയോ വിശ്വാസികള്‍ കണ്ണടച്ച് ആണയിടും. ഹോമിയോ ചികില്‍സയുടെ റിയാക്ഷന്‍ എത്ര തവണ കണ്ടിട്ടുള്ളവരാണ് ഇവിടെ ചികില്‍സ ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും എന്നത് കളവാകുമോ?
സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍മന്‍ ഡോക്ടര്‍, മോഡേണ്‍ മെഡിസിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാം മാറ്റി തൊലികളഞ്ഞുണ്ടാക്കിയ ഒന്നാംതരം മധുര ചികില്‍സാ സമ്പ്രദായമാണ് ഹോമിയോപ്പതി! പേരില്‍ തന്നെ മോഡേണ്‍ മെഡിസിനെ താഴ്ത്തിക്കെട്ടാന്‍ ഹാനിമാന്‍സായിപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. അലോപ്പതി എങ്ങിനെ വന്നാലും ഭാഷാശാസ്ത്രപരമായി ഹോമിയോപ്പതിക്ക് താഴയേ വരൂ. പക്ഷെ ഭാഷയും ശാസ്ത്രവും രണ്ടാണെന്ന് പാവം ജനം മനസ്സിലാക്കി എന്നത് മറ്റൊരു കാര്യം.
സമം സമത്തെ ഭേദമാക്കും എന്നതാണ് ഹോമിയോപ്പതിയുടെ ശാസ്തീയ അടിസ്ഥാനം.സിങ്കോണ നല്‍കുമ്പോള്‍ വിറക്കുന്നു. അതുകൊണ്ട് മലമ്പനിക്ക് സിങ്കോണ! മരുന്നുകളുടെ ശക്തിയെക്കുറിച്ച് പറയുമ്പോഴാണ് പഞ്ചാരിമേളം അരങ്ങേറുന്നത്. മരുന്നുകള്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുംത്തോറും അതിന്റെ രോഗശമനശേഷി കൂടുന്നു എന്ന് ഹോമിയോ വിശ്വാസികള്‍. അതെങ്ങിനെ എന്നു ചോദിച്ചാല്‍, അതങ്ങിനെതന്നെ എന്ന ശക്തമായ മറുപടി കിട്ടും. അത്ര മാത്രം. സംവാദം അവസാനിച്ചു. ആ കാഴ്ചപ്പാടിന് ശാസ്ത്രീയ പിന്‍ബലമുണ്ടോ എന്നു ചോദിച്ചാല്‍ ഹോമിയോ വിനീതനാവും. സയന്‍സ് അത് കണ്ടു പിടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന മറ്റൊരു വിനീതമായ മറുപടിയും ലഭിക്കും. ഒരു വിധക്കാര്‍ എല്ലാം സംശയം നിര്‍ത്തി വീട്ടില്‍ പോകും. അഥവ, കൂടുതല്‍ സംശയിച്ചാല്‍ വിവരമറിയും.
എങ്ങിയാണ് നേര്‍പ്പിക്കുമ്പോള്‍ മരുന്നിന്റെ ശക്തികൂടുന്നതെന്നു ചോദിക്കുമ്പോഴാണ് potentiation എന്ന ഭീകരനെ അവര്‍ അവതരിപ്പിക്കുക. എത്ര നേര്‍പ്പിച്ചാലും വെള്ളത്തിന്റെ മോളിക്ക്യൂളുകള്‍ മരുന്നിനെ ഓര്‍മ്മിക്കും. മോളിക്ക്യൂളുകളുടെ ഓര്‍മ്മശക്തി അപാരമാണത്രെ! നേര്‍പ്പിക്കുംതോറും ഓര്‍മ്മ കൂടിക്കൂടി മരുന്നിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കാമോ എന്നു ചോദിച്ചാല്‍ നേരത്തെ കിട്ടിയതും മറ്റു ചിലതും കൂടി കിട്ടും.ഒരു മരുന്ന് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതു വരെ വ്യാജ മരുന്നായിരിക്കുമെന്നത് പ്രാഥമിക ഫാര്‍മക്കോളജി നിയമമാണ്. ഇവിടെയാവട്ടെ ഒരു മരുന്നിന്റെയും ശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നില്ല. രോഗം മാറുന്നില്ലേ എന്നു കടുത്ത വിശ്വാസി അല്‍പം നീരസത്തോടെ നിങ്ങളോട് ചോദിക്കും. മാറാത്ത രോഗിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ പഥ്യത്തിന്റെയും ജീവിത ശൈലിയുടേയും കടുത്ത പ്രശ്നങ്ങള്‍ അവര്‍ ദാര്‍ശനികമായി അവതരിപ്പിക്കും. മന്ത്രിച്ചൂതിയ ചരട് കെട്ടിയാലും ചിലതൊക്കെ രോഗങ്ങള്‍ മാറുന്ന കാര്യം നിങ്ങള്‍ ഒട്ടൊരു സംശയത്തോടെ ചോദിക്കാനാഞ്ഞാല്‍, സംവാദം മറ്റു ചില തലങ്ങളിലേക്കുയരും.
ഡെങ്കിക്കും ചിക്കുന്‍ ഗുനിയക്കും മറ്റും ഇവര്‍ മാസ്-മെഡിസിന്‍ നല്‍കുന്നു. ഓരോ രോഗിക്കും വ്യത്യസ്ഥ മരുന്നുകള്‍ വേണമെന്നും, ഒരു രോഗിക്കു തന്നെ വ്യത്യസ്ഥസമയങ്ങളില്‍ വ്യത്യസ്ഥ മരുന്നാണ് വേണ്ടത് എന്നും ആണയിടുന്നവരാണിവര്‍ എന്ന് ഓര്‍ക്കണം. അപ്പോള്‍ ഈ മാസ്-മെഡിസിന്റെ അടിസ്ഥാനമെന്താണ്? ഇവരുടെ മരുന്ന് കഴിച്ചിട്ടും ഡെങ്കിയും ചിക്കുന്‍ ഗുനിയയും വന്നവരുടെ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കാം.
പള്‍സ് പോളിയോ നടക്കുമ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരുന്നത്. ഇന്ത്യാ ഗവര്‍മ്മെന്റ് നിരവധി പഠന-ഗവേഷണങ്ങള്‍ക്ക്വ് ശേഷമാണ് പള്‍സ് പോളിയോ എന്ന പദ്ധതി പോളിയോ രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോകത്തിലെ 100- ലേറെ രാഷ്ട്രങ്ങള്‍ ഈ രീതിശാസ്ത്രം ഉപയോഗിച്ച് പോളിയോ രോഗം അതതു രാഷ്ട്രങ്ങളില്‍ ഇല്ലായ്മ ചെയ്തുകഴിഞ്ഞു. 1962- ല്‍ ഫിഡല്‍കാസ്റ്റ്രോയുടെ ക്യൂബയില്‍ തുടങ്ങിയ ഈ യജ്ഞം ഇനി മൂന്നോ നാലോ രാജ്യങ്ങളില്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടാനുള്ളൂ. അങ്ങനെയിരിക്കേ, കേരളത്തില്‍ പള്‍സ് പോളിയോ വരുമ്പോഴൊക്കെ ഹോമിയോ ചികില്‍സകര്‍ വഴി മുടക്കാന്‍ വൃഥാശ്രമിക്കുന്നത് എന്തിനായിരിക്കും? സത്യത്തില്‍ അവരുടേത് ഒരു ദേശ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ആ നാട്ടിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഒരു രോഗ പ്രതിരോധപദ്ധതി തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നത് ഒരഞ്ചാറു വര്‍ഷമെങ്കിലും സുഖവാസം ലഭിക്കാവുന്ന കടുത്ത ദേശദ്രോഹ പ്രവര്‍ത്തനമാണെന്ന് ഇതുവരെ ആരും ഇവരെ ബോദ്ധ്യപ്പെടുത്തിയതായി കാണുന്നില്ല. അഥവ അവര്‍ക്ക് ഈ പദ്ധതിയോട് ശാസ്ത്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത് കൃത്യമായി ഭാരത സര്‍ക്കാരിനെ അറിയിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ഈ പദ്ധതി പിന്‍വലിപ്പിക്കുകയും ആണു വേണ്ടത്. അതിനു പകരം ഇവര്‍ ചെയ്യുന്നത് ഒളിഞ്ഞും തെളിഞ്ഞുമുള്ള കുപ്രചരണം!
ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നതു കൊണ്ട് കര്‍ത്താവിനോട് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാതെ പോകുന്നതിന്റെ ഖേദം ആരോട് പറയും?കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മധുരമുള്ളതും ചൈല്‍ഡ്‌ഫ്രന്‍ഡ്‌ലിയുമായ ഹോമിയോ മരുന്ന് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ ഈ നയം എങ്ങിനെ കാണുമെന്നറിയാന്‍ താല്‍പര്യമുണ്ട്.
നമ്മുടെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യസ്ഥിതി തികച്ചും ആശാവഹം തന്നെ!

Sunday, March 23, 2008
അഗസ്ത്യാര്‍കൂട യാത്ര-3
വീണ്ടും യാത്ര തുടങ്ങി. ഷെല്‍ട്ടറില്‍ നിന്നും അല്‍പം അകലെയായി അഗസ്ത്യാകൂടത്തിനു തിരിയുന്ന മുക്കില്‍ ഒരു ഫോറസ്റ്റ് ഗാര്‍ഡ് ഇരിക്കുന്നുണ്ട്. മറ്റു ചില ഗൈഡുകള്‍ അനുചരന്മാരായും.
രാജ്‌കുമാറേ സമയം എത്രയായി എന്നറിയാമോ? എന്ന് ഒരു മുന്നറിയിപ്പെന്നോണം ഗാര്‍ഡ് ചോദിച്ചു. രാത്രിയില്‍ കിടന്ന് കൂക്കിവിളിച്ചാലൊന്നും വരാനിവിടെയാരുമില്ല എന്നായി കൂടെയുള്ള ഗൈഡുകള്‍. ഏതായാലും ടോര്‍ച്ചിന്റെ ബലത്തില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. ഒരു പത്തു മിനിറ്റ് നടന്നു കാണും, ഞങ്ങളുടെ കൂട്ടു സംഘത്തിലെ ഒരാളുടെ കാലിന്റെ മസില്‍ പിടിച്ചു. അതോടെ അവര്‍ പിന്‍വാങ്ങുന്ന സ്ഥിതിയായി. കുട്ടപ്പന്‍ ഏതായാലും അവസരത്തിനൊത്തുയര്‍ന്നു, ജീപ്പാസ് കുട്ടപ്പന്റെ കയ്യിലായി.
യാത്രയ്ക്ക് ഞങ്ങളും രാജ്‌കുമാറും മാത്രമായി. വീണ്ടും കൊടും കാട്ടിലൂടെ ഒരു മണിക്കൂറോളം. മിക്കവാറും നല്ല കയറ്റം.അപ്പൊഴേക്കും ഈറ്റക്കാട്ടില്‍ എത്തി. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ ദൂരെ ഒരു ചെറിയ രേഖ പോലെ ഷെല്‍ട്ടര്‍ കാണാം. ബാക്കി കിടക്കുന്ന ദൂരത്തെപ്പറ്റി ധാരണ ഒന്നും ഇല്ല. ഈറ്റക്കാട്ടിലെ യാത്ര ഒരു കല്ലില്‍ നിന്നും മറ്റൊന്നിലേക്കാണ്. ഇടയ്ക്കൊക്കെ ആനപ്പിണ്ഠം കിടക്കുന്നു. പഴയതാണ് എന്നൊരു ആശ്വാസം മാത്രം. തുടര്‍ന്ന് ഒരു പാറപ്പുറത്ത് എത്തി. അവിടെ ഒരു അരുവിയും ചെറിയ ഒരു ജലാശയവും ഉണ്ട്. മുകളില്‍ നിന്ന് മടങ്ങുന്ന ചിലര്‍ അവിടെ കുളിക്കുന്നു. ഇനി നിങ്ങള്‍ എപ്പോള്‍ പോയി വരും എന്ന് അവര്‍ ആശ്ചര്യപ്പെട്ടു. ദിലി സാമാന്യം അവശനായിരുന്നു. ഇനി അധികമുണ്ടോ എന്ന ചോദ്യത്തിന്, ഇനിയല്ലേ ദൂരം മുഴുവന്‍ എന്നൊരാള്‍. അവര്‍ മുകളില്‍ നിന്നിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ടു മണിക്കൂറായത്രെ!
ഇവിടെ നിന്ന് കൊടുമുടിയുടെ മുകള്‍വശത്തേക്ക് ഒരേകദേശ കാഴ്ച കിട്ടും. കുറെ ദൂരം ചരിവും പരപ്പുമായി ഇരുന്നതിനു ശേഷം മുകളിലേക്ക് പാറയുടെ ഒരു മകുടമാണ്. അതിന്റെ ഇടയ്ക്കുള്ള മടക്കുകളില്‍ ചോലക്കാടുകളും. അതിരുമലയില്‍ നിന്നും കാണുന്ന ഭാഗത്തിന്റെ മറുവശത്താണ് നാമിപ്പോള്‍. അതായത്,അഗസ്ത്യകൂടത്തിന്റെ ഒരു പാതി പ്രതിക്ഷിണം കഴിഞ്ഞിരിക്കുന്നു. ഇനി നേരെ മുകളിലേക്ക് കയറാം. ഈ വശത്തുകൂടിമാത്രമേ നടന്നു കയറാന്‍ കഴിയൂ. ഇപ്പോഴും മുകള്‍ഭാഗം ഒരു ദൂരക്കാഴ്ചയായി നില്‍ക്കുന്നു.എല്ലാവരും അവശരായിരുന്നു, ദിലി പ്രത്യേകിച്ച്. യാത്ര തീരെ സാവധാനത്തിലായി. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ കുത്തനെയുള്ള ഭാഗത്തിന്റെ ചുവട്ടിലെത്തി. ഈ സ്ഥലമാണത്രെ പൊങ്കാലപ്പാറ. അത്യാവശ്യം വന്നാല്‍ ഇവിടെ രാത്രി തങ്ങാന്‍ പറ്റുമെന്ന് രാജ്‌കുമാര്‍ പറഞ്ഞു. മഴ കൊള്ളാതെ കിടക്കാന്‍ പറ്റുന്ന സ്ഥലമുണ്ടത്രെ.ദിലി മടിച്ചു തുടങ്ങി. തീരെ പറ്റില്ലെങ്കില്‍ നമുക്ക് മടങ്ങാം, അതില്‍ നാണക്കേടൊന്നും കരുതാനില്ല എന്നു ഞങ്ങള്‍ പറഞ്ഞു. ഇത്രയും വന്നിട്ട് കയറാതെ മടങ്ങാനോ എന്നായി രാജ്‌കുമാര്‍. ഏതായാലും കയറാതെ മടങ്ങാന്‍ ദിലിക്കും മനസ്സുണ്ടായിരുന്നില്ല.
പക്ഷെ ഇനിയും കയറി, ഈ ദൂരമത്രയും തിരിച്ചു നടന്ന് ക്യാമ്പിലെത്താന്‍ സാധിക്കുമോ എന്നൊരു സംശയം.ഏതായാലും ഇന്നിനി ക്യാമ്പിലേക്ക് മടങ്ങണ്ട എന്നു തീരുമാനിച്ചു. സൗകര്യം പോലെ മുകളിലോ പൊങ്കാലപ്പറയിലോ രാത്രി കൂടാം. തിരിച്ചു ചെന്നില്ലെങ്കില്‍ ക്യാമ്പില്‍ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നു രാജ്‌കുമാറിനോട് ചോദിച്ചു. അങ്ങിനത്തെ കുഴപ്പം ഒന്നും ഇല്ലെന്നു കക്ഷി. പക്ഷെ രാത്രി പട്ടിണി കിടക്കേണ്ടേ? സാരമില്ല, ബിസ്ക്കറ്റ് ഉണ്ട്, അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നു ഞങ്ങള്‍ സമാധാനിപ്പിച്ചു.
ഇനി ചോലക്കാടു വഴി കുത്തനെ കയറ്റമാണ്. പാറയുടെ വിള്ളലിനുള്ളിലൂടെ ഒരാള്‍ക്ക് കഷ്ടി കടന്നു പോകാവുന്ന വഴിയാണ് പലയിടത്തും. ഇവിടെ കാടിനുള്ളില്‍ തീരെ ചെറിയ മരങ്ങളാണ്. എട്ടോ പത്തോ അടിയില്‍ കൂടുതല്‍ ഉയരമില്ല. ഇലകളും തീരെ ചെറുത്. അവയുടെ വേരിലും അതിനിടയിലെ ഒരു തരി മണ്ണിലും ചവിട്ടി ഗോവണി കയറുന്നതു പോലാണ് യാത്ര.ആ ഘട്ടവും കടന്നു. മുന്‍പിലിനി കുത്തനെയുള്ള ഒരു ഉരുളന്‍ പാറയാണ്. പിടിച്ചു കയറാന്‍ ഒന്നുമില്ല. തീരെ പറ്റില്ലായെങ്കില്‍ കൈകള്‍ കൂടി കുത്തി കയറാം. ഏതായാലും അതു വേണ്ടി വന്നില്ല. ആ ഭാഗത്ത്, ഒരു പത്തടി ഇടത്തേക്ക് മാറിയാല്‍ നോക്കെത്താ താഴ്ചയില്‍ കുത്തനെ കിടക്കുകയാണ്. അതിനും അപ്പുറത്തായി താഴെ നാലു മുടികളുള്ള ഒരു പര്‍വ്വതം കാണാം, പേരറിയില്ല.
കയറുന്ന ബുദ്ധിമുട്ടിനേക്കാള്‍ ഇതിനിയെങ്ങിനെ ഇറങ്ങും എന്നായി ചിന്ത. വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു കയറാന്‍ പറ്റുന്ന സ്ഥലമാണ് ഇനി കുറച്ച്. ആദ്യത്തതിലും ദുര്‍ഘടമായ ഒരു പാറയാണിനി മുന്‍പില്‍. പാറയുടെ കിടപ്പും ഒന്നു തെന്നിയാലുള്ള സ്ഥിതിയും ചിന്തിച്ചപ്പോള്‍ സ്നീക്കറില്‍ വിശ്വാസം തോന്നിയില്ല. അതഴിച്ചു വെച്ചു. വെറും പാദമാണ് കൂടുതല്‍ സുരക്ഷിതം എന്നു തോന്നി. ഒറ്റ ശ്വാസത്തിന് അതും അള്ളിപ്പിടിച്ചു കയറി.വീണ്ടും അല്‍പം കൂടി മുന്നോട്ട്, മുന്നില്‍ ഒരു പച്ചപ്പ് തെളിഞ്ഞു. വിശ്വസിക്കാന്‍ ഒരു നിമിഷം എടുത്തു. ദൈവമേ! മുകളിലെത്തിക്കഴിഞ്ഞു.
സന്തോഷത്തിനെക്കാളേറെ ആശ്വാസമാണ് തോന്നിയത്. നെഞ്ച് നിറയെ രണ്ട് മൂന്ന് ശ്വാസം വലിച്ചു വിട്ടു.മുന്നില്‍ അഗസ്ത്യന്റെ പ്രതിഷ്ട. രാജ്‌കുമാര്‍ വിളക്കു കൊളുത്തി. ഞങ്ങള്‍ ഒരു മിനുറ്റ് വാക്കുകളില്ലാത്ത പ്രാര്‍ത്ഥനയില്‍ മുഴുകി, മഞ്ഞള്‍ പ്രസാദം തൊട്ടു. മണി മുഴക്കി.
പെട്ടെന്ന് തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. മുകളില്‍ മിനുറ്റ് വെച്ച് കാലാവസ്ഥ മാറിക്കൊണ്ടിരിക്കും എന്നാരോ താഴെ വെച്ച് പറഞ്ഞതോര്‍ത്തു. ആകെ ദുര്‍ബലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്, കാറ്റില്‍ ശരീരത്തിന് നേരേ നില്‍ക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നതായി തോന്നി. അവിടെ എന്തോ സുരക്ഷിതമല്ല എന്നൊരു ഗട്ട് ഫീലിംഗ്. മണി അഞ്ചേകാലേ ആയുള്ളൂ. നേരത്തെ കരുതിയതിലും 15 മിനുറ്റ് നേരത്തെ. നമ്മുക്ക് ക്യാമ്പിലേക്ക് തിരിച്ചു പോയാലോ? കുട്ടപ്പനും ദിലിയും അതു തന്നെയാണ് ചിന്തിച്ചതും.സാവധാനം മലയിറങ്ങാന്‍ തുടങ്ങി. ദിലി മിക്കവാറും റിക്കവര്‍ ചെയ്തിരുന്നു. താഴെ ഈറ്റക്കാടു വരെ വെളിച്ചം ഉണ്ടായിരുന്നു. അപ്പോഴേക്കും ഇരുട്ടായി. പിന്നെ ടോര്‍ച്ചിന്റെ ബലത്തില്‍ മലയിറക്കം. ഏതായാലും ജീപ്പാസ് ചതിച്ചില്ല. എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ക്യാമ്പിലെത്തി. ക്യാന്റീനില്‍ കഞ്ഞി തയ്യാര്‍. നേരേ പോയി കഞ്ഞി കുടിച്ചു. ഒരു വിധം നേരെ നില്‍ക്കാം എന്നായി.
ആദ്യമേ മടങ്ങിയ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അല്‍പം പരിഭ്രമിച്ചിരുന്നു. ടോര്‍ച്ച് മടക്കി നല്‍കി, നന്ദി പറഞ്ഞു. ആ ടോര്‍ച്ച് ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ക്കും മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.പായ വിരിച്ചു, ബാഗ് തലയിണയാക്കി കിടന്നു. രാത്രിയിലെപ്പഴോ ഉണര്‍ന്നു. തണുത്തു വിറച്ചിട്ടു വയ്യ. ഷെല്‍ട്ടറിനു പുറത്ത് നല്ല ശീതക്കാറ്റ്. പുതച്ചിരുന്ന ഷീറ്റും ഭേദിച്ച് തണുപ്പ് തുളച്ചു കയറുകയാണ്. ഇക്കണക്കിന് മലമുകളില്‍ കിടന്നിരുന്നെങ്കില്‍ എന്തായേനെ എന്നു ഞെട്ടലോടെ ഓര്‍ത്തു. ഒന്നു പുതയ്ക്കാന്‍ ഒരു കഷണം തുണി പോലുമില്ലാതെ! അപ്പോള്‍ തന്നെ മലയിറങ്ങാന്‍ തോന്നിച്ച സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.
Tuesday, March 18, 2008
അഗസ്ത്യാര്‍കൂട യാത്ര - 2
യാത്രയെപ്പറ്റി രാജ്‌കുമാര്‍ ചെറിയൊരു വിവരണം തന്നു. ബോണക്കാട്ടുനിന്ന് ഏകദേശം 5 മണിക്കൂര്‍ നടന്നാല്‍ അതിരു മലയെത്തും. അവിടെ നിന്ന് പിന്നെയും മൂന്നു മണിക്കൂര്‍ മല കയറിയാല്‍ അഗസ്ത്യകൂട നിറുകയിലെത്താം. രാത്രിയില്‍ അതിരുമലയില്‍ കിടക്കാം. അവിടെ ഷെല്‍റ്റര്‍ ഉണ്ട് ക്യാന്റീനും. അഗസ്ത്യമലയില്‍ രാത്രി കിടന്നൂടേ? അതു പറ്റില്ല, അതിനവിടെ സൗകര്യം ഇല്ല എന്നു രാജ്‌കുമാര്‍. എന്നാലും ഒരു ഏകദേശ മനക്കണക്കില്‍ ഉത്സാഹിച്ചു നടന്നാല്‍ ഇന്നു തന്നെ മലകയറാം എന്നു കരുതി.
യാത്ര തുടങ്ങി.അധികം കഴിയുന്നതിനു മുന്‍പ് തന്നെ സംഘാംഗങ്ങള്‍ മുന്‍പിലും പിന്‍പിലുമായി പിരിഞ്ഞു. ഞങ്ങളോടൊത്ത് രാജ്‌കുമാര്‍ കൂടി. ഏകദേശം ജീപ്പ് പോയേക്കുമെന്നു തോന്നുന്ന വഴി ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒറ്റയടിപ്പാതയായി. യാത്ര കാടിനുള്ളിലൂടെയാണെങ്കിലും അത്ര വൃക്ഷ നിബിഡമല്ല. ഇതിനിടെ എബണി എന്ന ബോര്‍ഡുമായി ഒരു മരം കണ്ടു. എബണി നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവായിരുന്നു. ചെറുതും ഇടത്തരവും വെള്ളച്ചാട്ടങ്ങളോടു കൂടിയ അഞ്ചാറു അരുവികള്‍ കടന്നു പോയി. ഇറങ്ങി കുളിക്കണമെന്നു ആഗ്രഹിച്ചു പോകും, പക്ഷെ അവിടെ അധികം സമയം പാഴാക്കിയാല്‍ ഇന്നത്തെ മലകയറ്റം മുടങ്ങും. അതിനാല്‍ നടത്തം തുടര്‍ന്നു. ബോണക്കാടുനിന്ന് അതിരുമലയ്ക്ക് 17 കിലോമീറ്റര്‍ എന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷെ ഏകദേശം 3 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോഴും രാജ്‌കുമാര്‍ പറയുന്നത് ഇനിയും 2 മണിക്കൂര്‍ കൂടിയുണ്ടെന്നാണ്. അപ്പോഴേക്കും ശരിക്കുള്ള കാടിന്റെ രീതി വിട്ട് ഒരു തരം പുല്‍മേടിലെത്തി. ഇവിടെ അവിടവിടെ ഓരോ മരങ്ങളേയുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ അഗസ്ത്യകൂടത്തിന്റെ ഒരു ദൂരവീക്ഷണം കിട്ടും.
ഇവിടെ തുടക്കത്തില്‍, കല്‍ക്കെട്ടുള്ള ചതുരാകൃതിയിലുള്ള ഒരു നിര്‍മിതി കണ്ടു. പഴയ കുളമോ കെട്ടിടത്തിന്റെ അവശിഷ്ടമോ പോലെ തോന്നി. അതെന്താണെന്നു രാജ്‌കുമാറിനും അറിയില്ല. പ്രാചീന നിര്‍മ്മിതിയാണോ അതൊ വല്ല സമീപകാല സൃഷ്ടിയാണോ എന്നും തിട്ടമില്ല.സമയം എകദേശം പന്ത്രണ്ടര. ഊണു കഴിച്ചാലോ എന്നു രാജ്‌കുമാര്‍. കൈയിലുള്ള വെള്ളക്കുപ്പികള്‍ പലതവണ കാലിയാവുകയും അരുവികളില്‍ നിന്നും നിറക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു. പക്ഷെ ഊണു കഴിക്കാനുള്ള വിശപ്പ് തോന്നിയില്ല. നമുക്ക് അതിരു മലയില്‍ ചെന്ന് ഊണുകഴിക്കാം, അതിനു ശേഷം യാത്ര തുടരാം എന്നു പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു ഉച്ചയ്ക്ക് 2 മണിക്കുശേഷം അതിരുമലയില്‍ നിന്നും യാത്ര അനുവദിക്കുകയില്ല എന്ന്. ഇനിയേതായാലും 2 മണിക്കുമുന്‍പ് നമ്മള്‍ അവിടെ എത്തുകയും ഇല്ല എന്നും. അപ്പോള്‍ ചുരുക്കത്തില്‍, ഇന്നു ഉച്ചയ്ക്ക് ശേഷം നാളെ രാവിലെ വരെ അതിരുമലയില്‍ കുടുങ്ങിയതു തന്നെ! പിന്നെന്തിനാണ് ഇയാള്‍ നമ്മളെ ഇത്ര ശ്വാസം വലിച്ച് ഓടിച്ചു കൊണ്ടു വന്നത്? അരുവിയിലൊക്കെ ഇറങ്ങി കുളിച്ച് സാവകാശം പോന്നാല്‍ പോരായിരുന്നോ? അതും മിസ് ചെയ്തു. രാജകുമാരനിട്ട് അലക്കാനാണ് തോന്നിയത്, ഇയാള്‍ ഗൈഡോ മിസ്ഗൈഡോ?
അടുത്ത് വെള്ളം കിട്ടുന്ന സ്ഥലത്തു ഊണു കഴിക്കാം എന്നു കുട്ടപ്പന്‍ ഗൈഡിനെ സമാധാനിപ്പിച്ചു. അങ്ങേര്‍ക്ക് സമാധാനമായി. പുല്‍മേട് തീര്‍ന്നു, വീണ്ടും കാടായി. പക്ഷെ ഇപ്പോള്‍ മുന്‍പിലത്തെ പോലെയല്ല. നല്ല നിബിഢ വനം. മോശമല്ലാത്ത കയറ്റവും. ഏതാണ്ട് അര കിലോമീറ്ററോളംകഴിഞ്ഞപ്പോള്‍ ഒരു ചെറിയ അരുവി കണ്ടു. അതിനരുകില്‍ ഉണ്ണാനിരുന്നു. വനം വകുപ്പിന്റെ ഊണ് തീരെ മോശമല്ല. ചോറ് വളരെയധികം. രണ്ടു പൊതി മതി മൂന്നുപേര്‍ക്ക് ഭംഗിയായി കഴിക്കാന്‍. സാമ്പാറും രസവും പ്ലാസ്റ്റിക് കൂടുകളിലാണ്, അതിലൊരു മാറ്റം വേണം എന്നു തോന്നി.
കാട്ടിലൂടുള്ള യാത്ര കൂടുതല്‍ ദുഷ്കരമായി തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്. തലേന്ന് മഴ പെയ്തിരുന്നു. ഒറ്റയടിപ്പാതയില്‍ ചിലടത്തൊക്കെ സാമാന്യം വഴുക്കുണ്ട്. ഇന്നിനി യാത്ര തുടരാനാകില്ല എന്ന ചിന്ത കൊണ്ടും, പാതയുടെ കാഠിന്യം കൊണ്ടും ഉത്സാഹവും കുറഞ്ഞു. ഏതായാലും കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കയറ്റം തീര്‍ന്നു. മടങ്ങി വരുന്നവരുടെ കൂടെ കുട്ടപ്പന്റെ ഒരു സുഹൃത്തിനെ കണ്ടു. ഇന്നലെ കാലാവസ്ഥ മോശമായിരുന്നു എന്നും, ഇന്നിപ്പോള്‍ നല്ല കാലാവസ്ഥയായതു കൊണ്ട് വനം ഉദ്യോഗസ്ഥന്മാര്‍ യാത്രക്കാരെ പറഞ്ഞു മുകളിലേക്കു വിടുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു ചെറിയ പ്രതീക്ഷയായി. ഉത്സാഹിച്ചു നടന്നു, രണ്ടേകാലോടെ അതിരുമലയെത്തി.അവിടുത്തെ സാഹചര്യത്തിനും അന്തരീക്ഷത്തിനും തീരെ ചേരാത്തവിധത്തില്‍ ഒരു പക്കാ കോണ്‍ക്രീറ്റ് കെട്ടിടമാണ് ഷെല്‍ട്ടര്‍. ഒരു ഇടത്തരം ഓഡിറ്റോറിയത്തിന്റെ വലിപ്പമുണ്ട്. അതിനോട് ചേര്‍ന്ന് പുല്ലുമേഞ്ഞ് ഉണ്ടാക്കിയ ക്യാന്റീന്‍. അതിനും സാമാന്യം വലിപ്പമുണ്ട്. അവിടെ നിന്നു നോക്കിയാല്‍ അഗസ്ത്യകൂടം ഭംഗിയായി കാണാം. പക്ഷെ ആ കാഴ്ചയില്‍ നമുക്ക് മുകളില്‍ കയറാന്‍ പറ്റുന്ന ഒരു വഴി രൂപപ്പെടുന്നില്ല. മാത്രമല്ല പറഞ്ഞതു പോലെ രണ്ടര മണിക്കൂര്‍ കൊണ്ട് മുകളിലെത്തും എന്നും കരുതാന്‍ വയ്യ.
അപ്പോള്‍ തന്നെ യാത്ര തുടരാന്‍ താല്‍പര്യമുള്ള ഒരു ഐവര്‍ സംഘത്തെ കണ്ടു പിടിച്ചു. ഇപ്പോള്‍ തന്നെ പുറപ്പെട്ടാല്‍ ഒരു അഞ്ചരയോടെ മുകളിലെത്താം. കുറച്ചു സമയം അവിടെ ചിലവഴിച്ചാലും ഒരു ഒന്‍പതു മണിയോടേ തിരിച്ചെത്താം. പക്ഷെ വെളിച്ചം വേണം. ഞങ്ങളുടെ കയ്യില്‍ ആകപ്പാടെയുള്ളത് വേണാടില്‍ വെച്ച് ഒരു കൗതുകത്തിന് വാങ്ങിയ ഒരു LED റ്റോര്‍ച്ചാണ്. കുഴപ്പമില്ല നല്ലൊരു ടോര്‍ച്ച് ഞങ്ങളുടെ കയ്യിലുണ്ട്, അഞ്ചിലൊരാള്‍ ഉത്സാഹിച്ചു. അവര്‍ പക്ഷെ ഉണ്ടിട്ടില്ല. അവരുണ്ണുന്ന സമയത്ത് ദിലി പോയി മൂന്നു കഞ്ഞിക്ക് കൂപ്പണ്‍ വാങ്ങി, പിന്നെ രണ്ട് പ്ലാസ്റ്റിക് പായയും. പ്ലാസ്റ്റിക് പായ വാടകയ്ക്ക് കിട്ടും, ഒരെണ്ണം 5 രൂപ, പക്ഷെ നമ്മുടെ പാസ് ഗാരെണ്ടി നല്‍കണം. ഷെല്‍ട്ടറില്‍ പായ വിരിച്ച് ബാഗോക്കെ വെച്ചു. രണ്ട് വെള്ളക്കുപ്പിയും ബിസ്ക്കറ്റും ക്യാമെറയും മാത്രം എടുത്തു. ഊണു കഴിഞ്ഞപ്പോഴേക്കും മറ്റവരുടെ ഉത്സാഹം ഏതാണ്ട് ആവിയായ മട്ടായി. ഒന്നു രണ്ടാള്‍ക്ക് വന്നാല്‍ കൊള്ളാം എന്നുണ്ട്. രാജ്‌കുമാറും മുങ്ങാനുള്ള ശ്രമത്തിലാണ്. കുട്ടപ്പനിലെ സംഘാടകന്‍ പുറത്തിറങ്ങി. രാജ്‌കുമാറിനെ പിടിച്ച പിടിയാലെ പൊക്കി, മറ്റവരും ജീപ്പാസ് ടോര്‍ച്ച് സഹിതം റെഡി.
Friday, March 14, 2008
ആഗസ്ത്യാര്‍കൂട യാത്ര.
ദിലി, രാജ്‌കുമാര്‍, കുട്ടപ്പന്‍
അഗസ്ത്യാര്‍കൂട യാത്രയുടെ ആശയം ആദ്യം കൊണ്ടുവന്നത് കുട്ടപ്പനാണ്. കുട്ടപ്പന്‍ എന്നു വെച്ചാല്‍ വിജയകുമാര്‍. ആള്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ്. ആഗസ്ത്യാര്‍കൂടം സംരക്ഷിത മേഖലയാണെന്നും, വര്‍ഷത്തില്‍ കുറച്ചു സമയം വനം വകുപ്പ് അവിടെ നിയന്ത്രിത രീതിയില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ഇപ്പൊള്‍ ആ സമയമാണെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞാണ് വിജയകുമാര്‍ അറിഞ്ഞത്. എനിക്ക് സമ്മതം പറയാന്‍ അര നിമിഷം വേണ്ടിവന്നില്ല.
ശരി നമുക്ക് ദിലിയോടുകൂടി ചോദിക്കാം. ദിലി എന്നു വിളിക്കുന്ന ദിലീപ് ഫുഢ് ഇന്‍സ്പെക്റ്റര്‍ ആണ്. ഞങ്ങള്‍ മൂന്നും ബാല്യകാല സുഹൃത്തുക്കളും.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കറക്കം രണ്ടു കഴിഞ്ഞതാണ്. ആദ്യം പീരുമേടിനടുത്ത് പരുന്തുംപാറയിലേക്കും പിന്നെ രണ്ടാമതായി തേക്കടി റിസര്‍വിനുള്ളിലെ അധികമാരും അറിയാത്ത ഇടത്താവളം എന്ന ഫോറസ്റ്റ് ഹൈഡൗട്ടിലേക്കും. അതു കൊണ്ട് ദിലി ഒന്നറച്ചു. എന്നാലും ഇനിയൊരു അവസരത്തിനു ഒരു വര്‍ഷം കാക്കേണ്ടി വരും എന്നൊര്‍ത്തപ്പോള്‍ മടി മാറി.
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതും തിരുവനന്തപുരത്ത് നേരില്‍ ചെന്ന്. അതു ചെയ്തു കൊള്ളാമെന്ന് കുട്ടപ്പന്‍ ഏറ്റു. പുള്ളിക്ക് സൗകര്യമാണ്, ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ട്രെയിനില്‍ കയറിയിരിക്കുക, കാര്യം സാധിച്ച് അതിനടുത്ത ട്രെയിനില്‍ കയറി അടുത്ത ഡ്യൂട്ടിക്ക് കയറാം.
ഒരാഴ്ച്ച കഴിഞ്ഞ് കുട്ടപ്പന്റെ കോള്‍ വന്നു. മാര്‍ച്ച് 3 ഉം 4ഉം ഫ്രീയാക്കി വെച്ചു കൊള്ളുക എന്നു പറഞ്ഞ്. ഏകദേശ പരിപാടി ഇങ്ങനെയാണ്, മൂന്നാം തീയതി രാവിലെ ഒന്‍പത് മണിക്ക് ബോണക്കാട് എന്ന സ്ഥലത്തെ ഫോറസ്റ്റ് ഓഫീസില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യണം. അന്നു ട്രക്കിംഗ് തുടങ്ങിയാല്‍ പിറ്റേന്ന് വൈകിട്ട് തിരിച്ചെത്താം.
ഇനി ഈ ബോണക്കാട് എവിടെയാണ്? ബോണക്കാട് ഒരു റ്റീ എസ്റ്റേറ്റ് ഉള്ളതായി കേട്ടപൊലുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം നെടുമങ്ങാട് കഴിഞ്ഞാണ്, രാവിലെ അഞ്ചരയ്ക്ക് തമ്പാനൂരില്‍ നിന്നൊരു ബസ്സുണ്ട്. (വിക്കിമാപ്പിയായില്‍ ഒന്നു തപ്പി, പക്ഷെ ബോണക്കാടിന്റെ സ്പെല്ലിംഗ് പിശകിയയതു കൊണ്ട് പിന്നെയും താമസിച്ചാണ് സ്ഥലം കിട്ടിയത്.)
ഇനിയും പത്തിരുപത് ദിവസം ഉണ്ട്. ദിലിയും കുട്ടപ്പനും പതുക്കെ മോര്‍ണിംഗ് വാക്ക് ഒക്കെ തുടങ്ങി. എനിക്ക് നേരത്തേ തന്നെ അല്‍പസ്വല്‍പം നടപ്പ് ഒക്കെയുണ്ട്. ഓരോ ചെറിയ ബാക്‌ക്‍പാക്ക് വാങ്ങി. അതില്‍ അത്യാവശ്യം രണ്ടു ജോടി ഡ്രെസ്സും, രണ്ടു ഷീറ്റും സോപ്പു ചീപ്പ് ടൂത്ത് ബ്രഷും ഒക്കെയായി മാര്‍ച്ച് 2 ഞായറാഴ്ചത്തെ തിരുവനന്തപുരത്തിനുള്ള വേണാടില്‍ കയറിപ്പറ്റി. ഞായറാഴ്ച്ചയായതിനാല്‍ തിരക്കൊന്നുമില്ല. സുഖമായി ഒരുമിച്ചു തന്നെ സീറ്റു കിട്ടി. രാത്രി പത്തരയായപ്പൊള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു, ഒരു അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പറ്റിയാല്‍ അത്രയും ആയല്ലോ. രാവിലെ ഫ്രഷ് ആയി യാത്ര ആരംഭിക്കുകയുമാകാം.
രാവിലെ മൊബൈല്‍ അലാറം അടിക്കുന്നതിനു മുന്‍പ് തന്നെ ഉറക്കം തെളിഞ്ഞു. കുളിച്ച് റെഡിയായി തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക്. അഞ്ചേകാലിനു തന്നെ ബോണക്കാട് ബസ് സ്റ്റാന്‍ഡിലെത്തി. കയറാന്‍ ധാരാളം പേര്‍, കാണുമ്പോള്‍ തന്നെയാറിയാം മിക്കവരും അഗസ്ത്യാര്‍കൂട യാത്രികര്‍ തന്നെയെന്ന്. അവിടെയും ഭാഗ്യം, സീറ്റ് കിട്ടി. ബാക്കിയുണ്ടായിരുന്ന ഉറക്കം ബസ്സില്‍ ഉറങ്ങിത്തീര്‍ത്തു. ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, അവിടെ നമ്മുടെ പാസ്സ് പരിശോധിച്ചു. വീണ്ടും യാത്ര. ഏകദേശം ഏഴേമുക്കാല്‍ ആയപ്പോള്‍ ഒരു തകര്‍ന്നു കിടക്കുന്ന തേയില ഫാക്ടറിക്കു മുന്‍പില്‍ ബസ്സ് നിന്നു. അതു തന്നെ ബോണക്കാട് സ്റ്റോപ്പ്. അവിടെ ഫോറസ്റ്റ് ഓഫീസ് എവിടെയെന്നു കൂടെയുള്ള ആര്‍ക്കും തന്നെ അറിവുള്ളതായി തോന്നിയില്ല. മുന്നോട്ടു നടന്നു. ക്യാന്റീന്‍ എന്നെഴുതിയ ഒരു ചെറിയ കെട്ടിടം കണ്ടു. ഫോറെസ്റ്റ് ക്യാന്റീനെപ്പറ്റി നേരത്തേതന്നെ സൂചനയുണ്ടായിരുന്നതു കൊണ്ട് അതു തന്നെ സ്ഥലം എന്നു കരുതി. എന്തായാലും രാവിലെ ഭക്ഷണം കഴിക്കണമല്ലോ? മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം മറന്നിരുന്നു. വെള്ളം. തലേന്നു വാങ്ങിയതില്‍ അര കുപ്പി വെള്ളം ബാക്കിയുണ്ട്. രാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നു വാങ്ങാം എന്നു കരുതിയതാണ്. ബസ് വന്ന തിരക്കില്‍ അതു മറന്നു.ഞങ്ങളുടെ പിറകെ ബാക്കിയുള്ളവരും ക്യാന്റീനില്‍ കയറി. ഫോറെസ്റ്റ് ക്യാന്റീന്‍ അതല്ല എന്നു മനസ്സിലായി. കുപ്പി വെള്ളം കിട്ടില്ല, പക്ഷെ ദോശയും കടലയും ചായയും കിട്ടും. കിട്ടിയത് കഴിച്ചു. അവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ അകലെയാണ് ഫോറെസ്റ്റ് ഓഫീസ്. വാഹനം ഉണ്ടെങ്കില്‍ അവിടെ വരെ പോകാം. ബസ്സില്‍ വന്നവര്‍ക്ക് മറ്റു മാര്‍ഗം ഇല്ല. നടന്നു. ഒന്‍പത് മണിക്ക് മുന്‍പ് തന്നെ അവിടെത്തി.
യാത്രാനുമതിയുടെ നിബന്ധനകള്‍ കര്‍ക്കശമാണ്. തീപ്പെട്ടി, ലൈറ്റര്‍ മുതലായ തീ പിടിപ്പിക്കുന്ന വസ്തുക്കള്‍ക്ക് വിലക്കുണ്ട്. മദ്യം ബീഡി സിഗററ്റ് മുതലായവ പാടില്ല. ഇത്യാദി സാധനങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍, മുന്‍കൂട്ടി പറഞ്ഞാല്‍ അവരവിടെ സൂക്ഷിച്ച് തിരിച്ചു വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കും. അതല്ലാതെ അവരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ തിരിച്ചു കിട്ടില്ല. ഏതായാലും ഫോറസ്റ്റുകാര്‍ക് മോശമല്ലാത്ത പിടിച്ചെടുക്കല്‍ ഉണ്ടെന്നു തോന്നുന്നു. ഓഫീസിനു ചുറ്റും ധാരാളം മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു.പാസ്സു കാണിച്ചു. എന്തോ എഴുത്തു കുത്തുകള്‍ നടന്നു. ഉച്ചയ്ക്കുള്ള ഊണ് ഇവിടെ നിന്നു വാങ്ങിക്കൊണ്ട് പോകാം. ഒരു പൊതി 30 രൂപ. ക്യാമറയ്ക്ക് 50 രൂപയുടെ പാസ്സ് എടുക്കണം. വീഡിയോയാണെങ്കില്‍ 300 രൂപ. മൂന്നു പൊതി ചോറു വാങ്ങി. ഇവിടെയും കുപ്പി വെള്ളം ഇല്ല. പൈപ്പില്‍ വരുന്നത് നല്ല വെള്ളമാണെന്നു പറഞ്ഞു. കാലിക്കുപ്പികള്‍ കൂട്ടിവെച്ചിട്ടുണ്ട്, അതെടുക്കാം. മൂന്നു കുപ്പി നിറച്ചു.
അടുത്തത് ബാഗ് പരിശോധന. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ സൗഹൃദപൂര്‍ണമായ നല്ല പെരുമാറ്റം. ആദ്യമായുള്ള യാത്രയെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കാക്കൂ, ഗൈഡിനെക്കൂട്ടി വിടാം എന്നു പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ട് പേരായപ്പോള്‍ ഗൈഡെത്തി. മെലിഞ്ഞ് അല്‍പം കോങ്കണ്ണുള്ള ഒരു താടിക്കാരന്‍. പേര് രാജ്‌കുമാര്‍. ഫോറസ്റ്റ് വാച്ചര്‍മാരെയാണ് ഗൈഡായി വിടുന്നത്. അവര്‍ ശരിക്കും വനം വകുപ്പിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. ഗൈഡായി വരുമ്പോള്‍ ഒരു ദിവസത്തിന് 150 രൂപാ വെച്ചു കിട്ടും എന്നു രാജ്‌കുമാര്‍ പിന്നീട് പറഞ്ഞു. പക്ഷെ നമ്മള്‍ കൊടുക്കുന്ന അതേ വില കൊടുത്ത് അവരും ഭക്ഷണം വാങ്ങേണ്ടി വരുമത്രേ. അതു ശരിയെങ്കില്‍ കഷ്ടം തന്നെ.
Saturday, March 08, 2008
തന്ത്ര വിദ്യ കൊണ്ട് സനല്‍ ഇടമറുകിനെ വധിക്കാന്‍ ശ്രമം.
താന്ത്രിക ശക്തി കൊണ്ട് സനല്‍ ഇടമറുകിനെ ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്‍പില്‍ വെച്ച് മൂന്നു മിനിറ്റ് കൊണ്ട് വധിക്കും എന്നു പ്രഖ്യാപിച്ച ഉത്തരേന്‍ഡ്യയിലെ പ്രമുഖ താന്ത്രിക് പണ്ഡിറ്റ് സുരേന്ദ്ര ശര്‍മ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന മന്ത്ര-തന്ത്ര ചടങ്ങുകളുടെ ഒടുവില്‍ പരാജയം സമ്മതിച്ചു. ന്യൂഡെല്‍ഹിയിലെ ഇന്‍ഡ്യാ ടി വി അങ്കണത്തില്‍ തയ്യാറാക്കിയ മാന്ത്രിക വേദിയില്‍ വെച്ചാണ് നാളിതുവരെ ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത ഈ പരീക്ഷണം നടന്നത്. രാജ്യമൊട്ടാകെ കോടിക്കണക്കിനാളുകള്‍ വീക്ഷിച്ച ഈ പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രചരണ പരിപാടികളിലൊന്നായി.
തുടര്‍ന്ന് വായിക്കുക
Thursday, January 10, 2008
മരുന്നെഴുത്തിലെ പരിഗണനകള്‍..2
മുന്‍പ് പറഞ്ഞ ലാഭം വീതിക്കുന്ന രീതിയില്‍ നിന്ന് അല്‍പം കൂടി വ്യത്യസ്ഥമായ ഒരു രീതി കൂടിയുണ്ട്. ഒരു ഉടമ്പടി ഉണ്ടാക്കുന്നതില്‍ ലജ്ജയുള്ള ഡോക്ടര്‍മാരെ വീഴ്താനുള്ള ഒരു രീതിയാണിത്. താരതമ്യേന വില കൂടുതലുള്ള മരുന്നുകളിലാണ് ഈ പ്രയോഗം. ആയിരങ്ങള്‍ വിലയുള്ള മരുന്നുകള്‍ അവതരിപ്പിക്കുമ്പോള്‍ റെപ്രസെന്റേറ്റീവ് പറയും, ഡോക്ടറുടെ പേരില്‍ ബില്‍ ചെയ്താല്‍ ഇത് ഇത്ര രൂപയ്ക്ക് കിട്ടും എന്ന്. ഈ വ്യത്യാസം മരുന്നു വിലയുടെ 25 ഓ 50 ഒാ ശതമാനം വരെ വന്നെന്നിരിക്കും. ഈ ലാഭം വേണമെങ്കില്‍ പാവപ്പെട്ട രോഗിക്ക് കൈമാറാം എന്നാണ് സൂചന എങ്കിലും എന്താണ് അര്‍ത്ഥം എന്നത് രണ്ടു പേര്‍ക്കും അറിയാം. വന്ധ്യതാ ചികില്‍സകര്‍ കൊയ്ത് നടത്തുന്നത് ഈ രീതിയിലാണ്. ഈ വക ചികില്‍സക്ക് പോയിട്ടുള്ളവര്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും, ഡോക്ടര്‍ തന്റെ ക്ലിനിക്കില്‍ നിന്നു തന്നെ മരുന്ന് വാങ്ങണം എന്നു നിഷ്കര്‍ഷിക്കുന്നത്. പക്ഷെ ഇവിടെ രോഗി പുറത്ത് മറ്റൊരു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഈ മരുന്നു വാങ്ങിയാല്‍ ഡോക്ടര്‍ക്ക് ലാഭം ഒന്നും കിട്ടില്ല. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടര്‍ക്ക് തന്റെ രോഗിക്ക് കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കാന്‍ പറ്റും എന്നതാണ് ഇതിന്റെ ഒരു ഗുണം. ഈ രീതി ഉപയോഗപ്പെടുത്തി കുറഞ്ഞ വിലക്ക് മരുന്ന് രോഗിക്ക് എത്തിച്ചു കൊടുക്കുന്ന ധാരാളം പേരുണ്ട്.
ഇത്രയും പറഞ്ഞത് ഒരു പ്രത്യേക ബ്രാണ്ട് നിഷ്കര്‍ഷിക്കുന്നതിനെ കുറിച്ചാണ്. ഇനി അനാവശ്യ മരുന്നുകള്‍ കുറിക്കുന്നു എന്ന പരാതി നോക്കാം.ഞാന്‍ അനാവശ്യമായി ഒരു മരുന്നും കുറിക്കുന്നില്ല എന്ന് വ്യക്തിപരമായി അവകാശപ്പെടുമെങ്കിലും 'ഞങ്ങളാരും' എന്ന രീതിയില്‍ ആ അവകാശം ഉന്നയിക്കാന്‍ ഒരു ഡോക്ടറും സംഘടനയും ധൈര്യപ്പെടില്ല. കാരണം അതു ധാരാളമായി നടക്കുന്നുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാം എന്നതു കൊണ്ട് തന്നെ.
അനാവശ്യ മരുന്നുകള്‍ ധാരാളമായി കുറിക്കപ്പെടുന്നുണ്ട്!
എന്നാലിതിന്റെ പ്രധാന കാരണം എല്ലാവരും കരുതുന്ന പോലെ ഡോക്ടര്‍മാരുടെ ആര്‍ത്തിയല്ല. ഒരു പക്ഷെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാനും വിശ്വസിക്കാനും എളുപ്പമുള്ള ഒരു കാരണമാവാം അത്. ഒരു കച്ചവടം എന്ന രീതിയില്‍ അങ്ങിനെ മരുന്നെഴുതുന്ന ഒരു വിഭാഗം ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ട്. പക്ഷെ അവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്.ഇങ്ങനെ അനാവശ്യ മരുന്നുകള്‍ എഴുതപ്പെടുന്നതിന്റെ പ്രധാന കാരണം, മിക്കവാറും ഡോക്ടര്‍മാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലിക്ക് വേണ്ടുന്നതായ അറിവ് ഇല്ല എന്നതാണ്. നിങ്ങള്‍ ഞെട്ടിയോ? അതാണ് സത്യം.
ഒരിക്കല്‍ പഠനം കഴിഞ്ഞ് ഇറങ്ങിയാല്‍, ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും മരുന്നുകളെപ്പറ്റിയുള്ള അറിവ് മെഡിക്കല്‍ റെപ്പുമാര്‍ നല്‍കുന്നത് മാത്രമാണ്. അതിനപ്പുറം അന്വെഷിക്കാനും പഠിക്കാനും അവര്‍ക്ക് സമയമില്ല, അല്ലെങ്കില്‍ താല്‍പര്യമില്ല. റെപ്രസെന്റേറ്റീവുകള്‍ നല്‍കുന്ന വിവരം ഭാഗികവും, അര്‍ത്ഥസത്യവും, പ്രതികൂല ഘടകങ്ങളെ മൂടി വെച്ചതുമാണ്. അവരെ സംബന്ധിച്ച് വില്‍പ്പനയും ടാര്‍ഗെറ്റുമാണ് ലക്ഷ്യം. മുന്തിയ ഹോട്ടലില്‍ ഡിന്നറും, ഒരു സമ്മാനപൊതിയും നല്‍കപ്പെടുമ്പോള്‍ പുതുതായ് ഇറങ്ങിയ മരുന്നിനെപ്പറ്റി കമ്പനി ഇറക്കിയ 'വിദദ്ധനും' റീജ്യണല്‍ മാനേജരും പറയുന്നതപ്പാടെ വിഴുങ്ങുന്നവരാണ് ഭൂരിപക്ഷവും. ആന്റി ഓക്സിഡന്റു കച്ചവടം ഇപ്പോഴും കുഴപ്പമില്ലാതെ ഇന്‍ഡ്യയില്‍ നടക്കുന്നത് തന്നെ നല്ല ഉദാഹരണം.
ഒരു മരുന്ന് നല്‍കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അതൊരു ശീലമായിപ്പോയതു കൊണ്ട് മാറ്റാന്‍ കഴിയാത്ത ഒരു വിഭാഗമുണ്ട്. അവര്‍ ശീലിച്ചതേ പാലിക്കൂ. എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗമാണ് നല്ലൊരു ഉദാഹരണം. അണുബാധ തടയാനായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പൊതുവായി ഫലശൂന്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലിവര്‍ പറയും "എന്തിനാ വെറുതെ റിസ്കെടുക്കുന്നത്, കൊടുക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ലല്ലൊ?" എന്ന്. ശരിയാണ് കൊടുക്കുന്നവര്‍ക്ക് ദോഷമൊന്നുമില്ല.
ഭൂരിഭാഗം രോഗികളെ പോലെ തന്നെ, പല ഡോക്ടര്‍മാരും വിശ്വസിക്കുന്നത് വില കൂടിയ മരുന്നുകള്‍ ഫലം കൂടിയ മരുന്നുകളാണെന്നാണ്. നിസ്സാരമായ അയണ്‍ ഗുളിക തന്നെ ഉദാഹരണം. "ഇതൊന്നു കഴിക്കൂ പ്ലീസ്" എന്നു പറഞ്ഞ് പബ്ലിക് ഹെല്‍ത്ത് നഴ്സ്‌മാര്‍ പിറകെ നടന്നു നല്‍കുന്ന സര്‍ക്കാര്‍ ഗുളിക മുതല്‍ ഒന്നിന് പത്തു രൂപ വരെ വരുന്ന അയണ്‍ ഗുളികകളുണ്ട്. 'പ്രീമിയം ബ്രാണ്ട്' റെപ്പിന്റെ പ്രകടനം കഴിയുമ്പോള്‍ ഫിസിയൊളൊജിയില്‍ പഠിച്ച അയണ്‍ അബ്‌സോര്‍ബ്ഷന്‍ ആന്റ് മെറ്റബോളിസം പാടേ മറന്നു പോകുന്നു പലരും.
കയ്യില്‍ കോപ്പില്ലാത്തതു കൊണ്ട് കണ്ടതെഴുതുന്നവരാണ് മറ്റു ചിലര്‍. ചില 'അലോപ്പതി' സാറന്മാര്‍ക്ക് ആയുര്‍വേദ പ്രൊപ്രൈറ്ററി മരുന്നുകള്‍ പ്രിയംകരമാകുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. തനിക്ക് ഓപ്പറേഷന്‍ വശമില്ലാത്തതിനാല്‍ എന്‍ഡൊമെട്രിയോമ (ആര്‍ത്തവ കാലങ്ങളില്‍ ഉള്ളില്‍ രക്തം കെട്ടിക്കിടന്നുണ്ടാവുന്ന അവസ്ഥ)എന്ന രോഗവുമായി ചെന്ന അത്താഴ പട്ടിണിക്കാരിയായ രോഗിയോട് മുമ്മൂന്ന് മാസം കൂടുമ്പോള്‍ പന്തീരായിരം രൂപയുടെ ഇന്‍ജെക്ഷന്‍ എടുക്കാന്‍ പറഞ്ഞ സാറത്തിയെ എനിക്ക് നേരിട്ടറിയാം.
ഇതിനൊക്കെ മാറ്റം വരണമെങ്കില്‍, സംഘടനാ തലത്തിലുള്ള ബോധവല്‍ക്കരണവും, ഉന്നത നിലവാരമുള്ള തുടര്‍ വിദ്യാഭ്യാസവും അത്യാവശ്യമാണ്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ജീവിതം മുഴുവന്‍ ഡോക്ടറായി ഇരിക്കാം എന്ന അവസ്ഥ മാറ്റി ഇടയ്ക്കിടെ ലൈസന്‍സിംഗ് പരീക്ഷകള്‍ നടത്തണം. ഏറ്റവും കുറഞ്ഞത് IMC നിര്‍ദ്ദേശിച്ച CME അവേര്‍സിന്റെ കാര്യത്തിലെങ്കിലും നിഷ്കര്‍ഷ ഉണ്ടാവണം. പല തലങ്ങളിലായി പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് വരണം. അല്ലാതെ വെറുതെ ഒരു ട്രീറ്റ്‌മന്റ് പ്രോട്ടോകോള്‍ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ക്ക് തന്റെ അനുഭവ ജ്ഞാനവും, പ്രായോഗിക വിജ്ഞാനവും, ധൈഷണിക ഭാവനയും ചികില്‍സയില്‍ പ്രയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയുമാണ്. ചിലര്‍ അങ്ങിനെ ചെയ്യുന്നത് കൊണ്ടാണ് അവര്‍ വ്യത്യസ്തരാവുന്നതും, അതിനെ കൈപ്പുണ്ണ്യം എന്നൊക്കെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നതും.

Monday, January 07, 2008
മരുന്നെഴുത്തിലെ പരിഗണനകള്‍.
ഡോക്ടര്‍മാരുടെ മരുന്നെഴുത്തില്‍ വളരെയധികം ദൂഷിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം പൂര്‍വാധികം ശക്തമായി ഉയരുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ വന്ന നേര്‍ക്കുനേര്‍ പരിപാടി കണ്ടപ്പോള്‍ ഉണ്ടായ ചില ചിന്തകളാണിതില്‍.
രോഗിയുടെ താല്‍പര്യം മാത്രം നോക്കി മരുന്നെഴുതുന്ന മര്യാദരാമന്മാരാണ് 99% ഡോക്ടര്‍മാരും എന്ന് IMA പ്രസിഡെന്റ് പറയുന്നു. 99% എന്നുള്ളത് അല്‍പം അതിശയോക്തി പരമാണെങ്കിലും ഭൂരിഭാഗം പേരും സ്വാര്‍ത്ഥതാല്‍പര്യത്തിലല്ല മരുന്നെഴുതുന്നത് എന്നൊരു സത്യം തന്നെയാണ്.
ആദ്യം നമുക്ക് ഡോക്റ്റര്‍മാര്‍ മരുന്നു കമ്പനികളുമായി ഒത്തുകളി നടത്തി മരുന്നെഴുതുന്നു എന്ന വാദം എടുക്കാം. തീര്‍ച്ഛയായും അടിസ്ഥാനരഹിതമായ ഒരു ആരോപണം അല്ല അത്. പക്ഷെ ഇവിടെ നമ്മള്‍ പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്. ഡോക്ടര്‍ അനാവശ്യമായി മരുന്നെഴുതുന്നുണ്ടോ? അതോ രോഗിക്കു ആവശ്യമായ മരുന്ന് എഴുതുമ്പോള്‍ ഒരു പ്രത്യേക ബ്രാന്റ് നിഷ്കര്‍ഷിക്കുകയാണോ?
രണ്ടാമത്തെ അവസ്ഥ നമുക്ക് ആദ്യം പരിഗണിക്കാം. ഇവിടെ അനാവശ്യമായി മരുന്നെഴുതുന്നു എന്ന ആരോപണം ഇല്ല. രോഗിക്ക് വേണ്ടുന്ന മരുന്ന് മാത്രമാണ് കുറിച്ചിരിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് തന്നെ വാങ്ങണം എന്നു പറയുന്നു. ഇതില്‍ തെറ്റുണ്ടോ? ഡോക്ടര്‍ക്ക് ജനറിക് നാമത്തില്‍ എഴുതിക്കൂടേ? (മരുന്നിന്റെ പൊതുവായ പേരാണ് ജെനറിക് നേം. ഉദാ: പാരസെറ്റമോള്‍ ജെനറിക് നേം, കാല്‍പോള്‍, ക്രോസിന്‍ മുതലായവ ട്രേഡ് നേം.)
ഡോക്ടര്‍മാര്‍ ജെനറിക് നാമങ്ങള്‍ ഒഴിവാക്കാനാണ് പൊതുവേ താല്‍പര്യപ്പെടുന്നത്. കാരണം, മാര്‍ക്കറ്റില്‍ പല കമ്പനികളുടെ മരുന്നുകളുണ്ടാവും, പല വിലയുടേതാവും, ഗുണനിലവാരത്തിലും* വ്യത്യാസമുണ്ടാവും. തന്റെ രോഗിക്ക് ഗുണനിലവാരത്തില്‍ തനിക്കുറപ്പുള്ള മരുന്ന് ലഭിക്കണം എന്നൊ, അല്ലെങ്കില്‍ 2 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് അയാള്‍ 5 രൂപ കൊടുക്കേണ്ടതില്ല എന്ന ചിന്തയോ ആകാം അത്തരത്തില്‍ മരുന്നെഴുതാന്‍ സത്യസന്ധനായ ഒരു ഡോക്ടറെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍ വേറൊരു വിഭാഗമുണ്ട്. ഈ വിഭാഗമാണ് 'അഴിമതി'ക്കാരില്‍ ഭൂരിപക്ഷം എന്നു തോന്നുന്നു. വമ്പന്‍ കമ്പനികള്‍ വില്‍ക്കുന്ന മരുന്നുകളുടെ താരതമ്യ വിലയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുന്ന നാടന്‍ കമ്പനികളുമായി കരാറുള്ളവര്‍. ഈ കൂട്ടുകെട്ടിന്റെ സൂത്രവാക്യം ഇങ്ങനെയാണ്. നിങ്ങള്‍ 5 രൂപയ്ക്ക് വാങ്ങുന്ന മരുന്നിന്റെ ഉല്‍പ്പാദനച്ചിലവ് മിക്കവാറും ഒരു രൂപയിലോ അന്‍പത് പൈസയിലോ താഴെയായിരിക്കും. വന്‍കിട കമ്പനിക്കാരന്‍ ബാക്കി നാലര രൂപ അതേപടി വിഴുങ്ങുന്നു. എന്നാലിവിടെ നാലര രൂപ കമ്പനിയും എഴുതുന്ന ഡോക്ടറും കൂടി പങ്കുവെയ്ക്കുന്നു. ഈ പങ്ക് ഗൃഹോപകരണങ്ങളായാകാം, മൊബെയിലും കമ്പ്യൂട്ടറുമായാകാം അല്ലെങ്കില്‍ മാസാമാസം കൃത്യമായി എത്തുന്ന കവറായുമാകാം. ഒരു തരം സിംബയോസിസ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ മരുന്ന് ഒരു രൂപയ്ക്ക് രോഗിക്ക് ലഭ്യമാക്കാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല*. ഇങ്ങനത്തെ സാഹചര്യത്തില്‍, രോഗി എന്തായാലും മുടക്കേണ്ട തുകയുടെ ഒരു പങ്ക് കമ്പനിക്കാരനില്‍ നിന്നും തങ്ങള്‍ വാങ്ങിക്കുന്നതില്‍ തെറ്റില്ലല്ലോ എന്ന് അവര്‍ വാദിക്കുന്നു. പ്രത്യേകിച്ച് വന്‍കിടക്കാരന്റെ ജാഡ കൂടിയാകുമ്പോള്‍.
ഈ വന്‍കിടക്കാരന് ഇടപാടുകാരില്ലാതില്ല. അവരും വമ്പന്മാരായിരിക്കും. പ്രതിഫലം കാറോ, വീടോ അല്ലെങ്കില്‍ ജെര്‍മനിയിലേക്കൊ ഓസ്ട്രേലിയക്കൊ ഒരു ട്രിപ്പോ ആവാം. ഇത്തരക്കാരെ ബ്രാന്റ് ഉറപ്പിക്കാനാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്. പ്രഫസറെക്കൊണ്ട് എഴുതിപ്പിച്ചിട്ട് ജൂനിയര്‍ ഡോക്ടറോട് പറയും, നോക്കൂ ഇന്ന സാര്‍ ഇതാണെഴുതുന്നതെന്ന്. അവനും അത് എഴുതി തുടങ്ങും.
* ഗുണനിലവാരത്തെ സംബന്ധിച്ച് മനോരമ പരിപാടി കണ്ടവര്‍ക്ക് സംശയം തോന്നാം. അതില്‍ പങ്കെടുത്ത കൊച്ചി അമൃതാ ഇന്‍സ്റ്റിട്യുട്ടിലെ ഫാര്‍മക്കോളജി തലവന്‍ (ക്ഷമിക്കണം, പേരു കിട്ടിയില്ല.) പറയുന്നു, ഏതു കമ്പനിയുടേതായാലും ഏതു വിലയുടേതായാലും മരുന്നിന്റെ ഗുണനിലവാരം ഒരു പോലായിരിക്കുമെന്ന്. അത് അങ്ങിനെയായിരിക്കണമെന്നത് നിയമം, പക്ഷെ അത് അങ്ങിനെയല്ല എന്നത് സത്യം.
* കുറഞ്ഞ വിലയ്ക്ക് മരുന്നുകളുമായി ഒരു ഇന്‍ഡ്യന്‍ കമ്പനി വന്നു. അവരുടെ ഉദ്ദേശശുദ്ധിക്ക് (അതോ കച്ചവട തന്ത്രമോ?) ഫലമുണ്ടായി. കുറഞ്ഞ നാളിനുള്ളില്‍ രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായി മാറി അത്. അവരുടെ മരുന്നുകള്‍ക്ക് ഗുണം പോരാ, അത് ലാലു പ്രസാദിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രസ്ഥാനമാണ് എന്നൊക്കെയുള്ള ആരോപണങ്ങളുണ്ടായി. പക്ഷെ തുടക്കത്തിലെ വന്‍ വിലക്കുറവൊന്നും ഇപ്പോഴില്ല എന്നത് സങ്കടകരമായ ഒരു കാര്യം.
ഡോക്ടര്‍മാര്‍ അനാവശ്യമായി മരുന്നെഴുതുന്നതിലെ പരിഗണനകള്‍ അടുത്തതില്‍.

Friday, December 07, 2007
"കുട്ടികളുടെ ചുമയ്ക്ക് തേന്‍ ഫലപ്രദം"
കഴിഞ്ഞ ദിവസം കുറിഞ്ഞി ഓണ്‍ലൈനില്‍ ജോസഫ് സാറിന്റെ "കുട്ടികളുടെ ചുമയ്ക്ക് തേന്‍ ഫലപ്രദം" എന്നൊരു പോസ്റ്റ് വന്നിരുന്നല്ലോ? നല്ലൊരു പോസ്റ്റ് ആയിരുന്നു. ആദ്ദേഹം ഒരു പക്ഷെ ഉദ്ദേശിച്ചതിലും കടന്നാണ് പല കമന്റന്മാരും (ഞാനുള്‍പ്പടെ) പ്രതികരിച്ചത്. അതുകൊണ്ടു തന്നെ ആ വാര്‍ത്തയെപ്പറ്റി കുറച്ച് അന്വേഷിച്ചു കിട്ടിയ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു.
ഗവേഷകരുടെ തന്നെ സൈറ്റില്‍ നിന്ന് കിട്ടിയ വിവരം വെച്ച്, തേനിനെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയായിരുന്നു എന്നു പറയുന്നു. ഒരൊറ്റ ഡോസ് പ്രയോഗമാണ് പരീക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ മരുന്ന് നല്‍കുകയായിരുന്നു. പിറ്റേന്ന് മാതാപിതാക്കള്‍ ഗവേഷകരോട് അനുഭവം പറയുന്നു.
ഗൗരവമുള്ളതും ചികില്‍സിക്കാവുന്നതുമായ അസുഖങ്ങള്‍, അലര്‍ജികള്‍, അണപ്പ്, 8 ദിവസത്തില്‍ കൂടിയ ലക്ഷണങ്ങള്‍,ആസ്ത്മ, ചുഴലി, കുറച്ചു നാളായുള്ള ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ള കുട്ടികളെ ഒഴിവാക്കി. (അതായത് "പോട്ടയില്‍ പോയാലും മാറുന്ന" ചുമയുള്ളവരയേ പങ്കെടുപ്പിച്ചുള്ളുവെന്നര്‍<ം)
പഠന കാലാവധി 24 മണിക്കൂര്‍. (കാലം മാറി. എല്ലാം വേഗത്തിലാവുകയല്ലേ? ഇനി ഒരു മണിക്കൂറിന്റെ പഠനം വന്നേക്കും)ഗവേഷണ ഫലം എന്തായിരുന്നു? അതവരുടെ സൈറ്റിലില്ല. വേണമെങ്കില്‍ ഇ-മെയിലില്‍ അന്വേഷിച്ചാല്‍ പറയും. അതു കൊണ്ട് ലേ പ്രസ്സില്‍ വന്ന ഫലം അറിയുകയെ നിവൃത്തിയുള്ളൂ. (ഗവേഷണ ഫലങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം അതു തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന്.)
ഒറ്റ ഡോസ് മരുന്നില്‍ 24 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത ഗവേഷണം. സത്യത്തില്‍ ഒരു മൂന്നാം വര്‍ഷ വൈദ്യ വിദ്യാര്‍ത്ഥി തന്റെ പ്രൊജക്റ്റിനു വേണ്ടിപ്പോലും ഇതു ചെയ്യാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.പിന്നെന്തേ സായിപ്പിതു ചെയ്യാനും, മാധ്യമങ്ങളില്‍ ഇത്ര വലിയ പ്രചരണം കിട്ടാനും?
ഇതിനിടെ ഒരു ചെറിയ വിവരം കൂടി. നാഷണല്‍ ഹണി ബോര്‍ഡ് (അങ്ങിനെ ഒരു സാധനം ഉണ്ടത്രെ!) നല്‍കിയ 39806 ഡോളറിന്റെ (? 17 ലക്ഷം രൂപ) ഗ്രാന്റിലാണ് പഠനം നടന്നത്.ഇനിയിപ്പം ത്രില്ലടിച്ചതും മല്ലടിച്ചതുമായ എല്ലാ കമന്റന്മാരും പറഞ്ഞതു വിഴുങ്ങണം എന്നു തോന്നുന്നു.

Wednesday, December 05, 2007
വൈദ്യശാസ്ത്ര ചിന്തകള്‍ ഭാഗം:2
"ശാസ്ത്ര"ത്തിന്റെ നിര്‍വചനം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്നത് കേവലമായ സത്യവും അതിന്റെ അന്വേഷണവും ആണ്. അതില്‍ വൈകാരികമായ ഇടപെടലുകളോ തല്‍ഫലമായ വെള്ളം ചേര്‍ക്കലുകളോ അനുവദിക്കാവുന്നതല്ല. ഞാന്‍ പറയുന്ന കാര്യങ്ങളും ഈ നിര്‍വചനത്തില്‍ നിന്നുകൊണ്ടാണ്. ആ രീതിയില്‍ കാണുക.
ഇനി നമുക്ക് പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്ക് വരാം. ഇതൊട്ടും ശരിയായ കാര്യമല്ല. കാരണം, ഇവ രണ്ടും നേര്‍ക്കു നേര്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല എന്നതു തന്നെ. എന്നിരിക്കിലും ചിലര്‍ അങ്ങിനെ ആഗ്രഹിക്കുമ്പോള്‍ നമുക്ക് അതിലൊരു ശ്രമം നടത്താം.
ആയുര്‍വേദം പോലുള്ള പ്രാചീന വൈദ്യശാഖകളുടെ സങ്കല്‍പങ്ങള്‍, ആധുനിക ശാസ്ത്രസത്യങ്ങളുമായി ( ശ്രദ്ധിക്കുക, ആധുനിക വൈദ്യശാസ്ത്രം എന്നു പറയുന്നില്ല. അതെന്തിന്? അതിന്റെ ആവശ്യമില്ലല്ലോ? എന്ന തര്‍ക്കം ഒഴിവാക്കാനാണിത്.) ഒത്തു പോകുന്നതല്ല. അത് ഒത്തു പോകേണ്ടതുണ്ട്. കാരണം, ആധുനിക മനുഷ്യനായാലും, പ്രാചീന മനുഷ്യനായാലും അവന്റെ ശരീരം പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനപരമായി ഒരേപോലെയാണ്. ആ പ്രവര്‍ത്തന രഹസ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടിരിക്കുകയാണ് ശാസ്ത്രം. ആധുനിക വൈദ്യ ശാസ്ത്രമാവട്ടെ, പുതുതായി അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടുമിരിക്കുന്നു.
പഞ്ചഭൂത നിര്‍മ്മിതമാണ് ശരീരം എന്ന വാദമെടുക്കുക. അതിന്റെ സാധുത പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വിശാലമായ ഒരര്‍ത്ഥത്തില്‍ നമുക്കതു സമ്മതിക്കാം. ജലം, വായു, ഭൂമി (ധാതുക്കള്‍), അഗ്നി (ഊര്‍ജ്ജം) ഇവയൊക്കെ തന്നെ ജീവിയുടെ അടിസ്ഥാനം. പക്ഷെ ഇന്നത്തെ ശാസ്ത്രം ആവശ്യപ്പെടുന്ന കൃത്യത ഈ തത്ത്വത്തിനില്ല. നമ്മുടെ പ്രായോഗികമായ ആവശ്യങ്ങള്‍ക്ക് ഈ തത്ത്വം തികച്ചും അസംസ്കൃതവും ഉപയോഗരഹിതവുമാണ്.
പക്ഷെ ഇവിടെ ഒന്നോര്‍ക്കണം. ആയുര്‍വേദത്തില്‍, ഈയൊരു സങ്കല്‍പ്പം ഉണ്ടായ കാലത്ത്, പാശ്ചാത്യ വൈദ്യം ക്ഷുരകന്മാരുടേയും മുറിവൈദ്യന്മാരുടേയും കയ്യില്‍ പെട്ട് പ്രാകൃതമായൊരു അവസ്ഥയിലായിരുന്നു. അന്നത്തെ ശാസ്ത്രനിലവാരം വെച്ച് ഇങ്ങനെയൊരു നിഗമനം നടത്തിയ ആ പൂര്‍വികരുടെ വൈഭവം അംഗീകരിച്ചേ പറ്റൂ. എന്നാല്‍ അവരുടെ പിന്‍ മുറക്കാര്‍ എന്താണു ചെയ്യുന്നത്? അവര്‍ പറഞ്ഞു വെച്ചിടത്തു തന്നെ നിന്നു വട്ടം കറങ്ങുന്നു. മഹാരഥന്മാരായ പൂര്‍വ പിതാക്കന്മാരോട് ഇതില്‍പരം ഒരു നെറികേട് എങ്ങിനെ കാണിക്കാനാവും? താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ ബൈബിളിലെ താലന്തുകളുടെ ഉപമ ഓര്‍ക്കാം.
അയുര്‍വേദ മരുന്നുകളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്നതില്‍ കാര്യമില്ല. നൂറ്റാണ്ടുകളായി പ്രയോഗിച്ച് ഫലം കണ്ടവയാണ് പലതും. അങ്ങിനെയല്ലാത്തവയും ഉണ്ടാവാം. ആയുര്‍വേദം ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ മരുന്നുകളെങ്ങിനെ ഫലിക്കുന്നു? സസ്യങ്ങളില്‍ ധാരാളം പ്രവര്‍ത്തന ഘടകങ്ങളുണ്ട്. കണ്ടെത്തിയതും കണ്ടെത്താനുള്ളതുമായ ധാരാളം രാസപദാര്‍ത്ഥങ്ങള്‍. (alkaloids) ഇതില്‍ പലതിനും ഗുണകരവും ദോഷകരവുമായ ഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉളവാക്കാന്‍ കഴിയും. (പ്രകൃതി വാദികള്‍ അവകാശപ്പെടുന്നതു പോലെ പ്രകൃതി ദത്തമായവയില്‍ ഗുണങ്ങള്‍ മാത്രമല്ല.) ആതുകൊണ്ട് ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ശരീരത്തില്‍ അതിന്റേതായ ഫലമുളവാക്കും. ഉദ്ദേശിച്ച ഗുണം നല്‍കിയവയെ കൊള്ളുകയും അല്ലാത്തവയെ തള്ളുകയും ചെയ്തു. (ട്രയല്‍ ആന്റ് എറര്‍) പക്ഷെ ഈ ഫലങ്ങളുണ്ടാകുന്നത് കോശങ്ങളിലെ സൂഷ്മപ്രവര്‍ത്തനങ്ങളുമായി സംവദിച്ചാണ്. അത്തരത്തിലുള്ള പല പ്രവര്‍ത്തനങ്ങളുടെയും രഹസ്യം നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു. പക്ഷെ അതൊന്നും പ്രാചീന വൈദ്യശാഖകളിലെ സ്ഥൂലവിവരണങ്ങളുമായി (ത്രിദോഷ സിദ്ധാന്തം* പോലെ) ഒത്തു പോകുന്നില്ല. സത്യത്തില്‍ ആയുര്‍വേദമരുന്നുകളുടെ ഫലസിദ്ധി അതിന്റെ ശാസ്ത്രത്തോട് ബന്ധപ്പെടുത്തുന്നത്, അമ്പു തറച്ചതിനു ശേഷം ചുറ്റും വൃത്തം വരക്കുന്നതു പോലാണ്.
(* ത്രിദോഷ സിദ്ധാന്തത്തിനു സമാനമായ ഒരു ആശയം പാശ്ചത്യ വൈദ്യത്തില്‍ ഉണ്ടായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഗാലന്‍ നാലു തരം ജീവ ദ്രവങ്ങളാണ്- രക്തം, ഫ്ലഗം (?കഫം), കോളര്‍ (?പിത്തം), മെലങ്കൊളി- ആരോഗ്യ രോഗ അവസ്ഥകള്‍ നിര്‍ണയിക്കുന്നതെന്ന് പഠിപ്പിച്ചു. ഏകദേശം 14 നൂറ്റാണ്ടോളം ഈ സങ്കല്‍പ്പം പാശ്ചാത്യ വൈദ്യത്തിന്റെ അടിസ്ഥാന തത്ത്വമായി നിലകൊണ്ടു.)
അയുര്‍വേദത്തിലെ പോലെ ട്രയല്‍ ആന്‍ഡ് എറര്‍ രീതിയില്‍ രൂപമെടുത്ത ധാരാളം മരുന്നുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട്.അവയുടെയൊക്കെ പ്രവര്‍ത്തന രീതി പിന്നീട് പഠിച്ചു കണ്ടെത്തുകയാണ് ചെയ്തത്. അത്തരം പഠനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകളുടെ കണ്ടെത്തലിന് വഴിവെച്ചു. അതായത് ഒരു പ്രത്യേക ഫലം നല്‍കാന്‍ കഴിയുന്ന മരുന്ന് നേരിട്ട് ഉണ്ടാക്കിയെടുക്കുന്നു. ഇപ്പോഴത്തെ മിക്ക പുതിയ മരുന്നുകളും ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുത്ത തന്മാത്രകളാണ് (designer molecules).
ഏതൊരു ശാസ്ത്രശാഖയും വളരുന്നത് നിരന്തരമായ സത്യാന്വേഷണത്തിലൂടെയും, തല്‍ഫലമായുണ്ടാകുന്ന പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണ്. ഇതര ശാഖകളുടെ വികാസവും ഇതില്‍ മുതല്‍ കൂട്ടുന്നു. ശരിയായവയെ സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.സമാന കാലഘട്ടങ്ങള്‍ പരിഗണിച്ചാല്‍, ആയുര്‍വേദത്തിന്റെ പുഷ്കലകാലങ്ങളില്‍ പാശ്ചാത്യ വൈദ്യം വെറും പ്രാകൃത വൈദ്യമായിരുന്നു. പക്ഷെ കാലക്രമേണ അത് മുഖ്യധാരാ ശാസ്ത്രവുമായി സഹവര്‍ത്തിത്വത്തിലായി. പക്ഷെ ആയുര്‍വേദം ആത്യന്തിക സത്യം ഇതാണ് എന്ന മൗഢ്യത്തില്‍ വാതിലുകളടച്ചിട്ടു.
ആയുര്‍വേദത്തില്‍ തുടര്‍ ഗവേഷണം എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?. കാലം കുറേ വൈകിപ്പോയില്ലേ?. ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടത് ഇപ്പോള്‍ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യനെപ്പറ്റി തന്നെയല്ലേ? ആയുര്‍വേദം നില്‍ക്കുന്നിടത്തുനിന്നു തുടങ്ങിയാല്‍ ഒരു 2-3 നൂറ്റാണ്ടു കൊണ്ടു കണ്ടുപിടിക്കാനുള്ളത് മുഖ്യധാരാ ശാസ്ത്രം ഇപ്പോള്‍ തന്നെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്. മനുഷ്യനന്മയെ കരുതി ഇനി ചെയ്യാവുന്നതിതാണ്. ഫലപ്രദമെന്നു കാണുന്ന മരുന്നുകളെപ്പറ്റി ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തുകയും ബോദ്ധ്യപ്പെടുന്നവയെ മുഖ്യധാരാ വൈദ്യശാസ്ത്രത്തില്‍ ചേര്‍ത്തെടുക്കുകയും ചെയ്യുക.

Monday, December 03, 2007
വൈദ്യശാസ്ത്ര ചിന്തകള്‍. ഭാഗം:1
മെഡിസിന്‍@ ബൂലോഗം എന്ന പോസ്റ്റും, അതിനെ സംബന്ധിച്ചുണ്ടായ കമന്റുകളുമാണ് (ഹെരിറ്റേജ് ഇന്‍ഡ്യ, വക്കാരിമഷ്ട, എന്റേയും) ഈ പോസ്റ്റിടാന്‍ കാരണം. എന്റെ കമന്റിന്റെ ഒരു തുടര്‍ വിശദീകരണമാണ് ഈ പോസ്റ്റ്.
മനുഷ്യന്റെ വളര്‍ച്ചക്കൊപ്പം വികാസം പ്രാപിച്ചു വന്നവയാണ് എല്ല ശാസ്ത്രവും.നമ്മുടെ ഇപ്പോഴത്തെ അറിവുകലുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒട്ടും തന്നെ യുക്തി ഭദ്രമല്ലാത്ത ഒരു ചരിത്രമാണ് മിക്കവാറും എല്ലാ ശാസ്ത്ര ശാഖകള്‍ക്കുമുള്ളത്.
ഉദാഹരണമായി രസതന്ത്രം. ഇരുമ്പില്‍ നിന്നും, ചെമ്പില്‍നിന്നും ഒക്കെ സ്വര്‍ണം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടേ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിന്നീട് രസതന്ത്രത്തിനു അടിത്തറ പാകിയത്. ആ വക ശ്രമങ്ങള്‍ നടത്തിയിരുന്നവര്‍ തീര്‍ച്ചയായും അതു സാധ്യമാണെന്നു തന്നെ വിചാരിച്ചു കാണണം. അതിനുത്ബോധകമായി അവര്‍ വിശ്വാസങ്ങളും തത്വങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടാകണം.പ്രാചീന ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്. അവരുടെ ലഭ്യമായ അറിവുകളുടെയും,യുക്തി വിശ്വാസ പരിമിതികളുടെയും ഉള്ളില്‍നിന്നുകൊണ്ടുള്ള നിഗമനങ്ങളയിരുന്നു മിക്കതും. ദൈവസങ്കല്‍പങ്ങളും മതവിശ്വാസങ്ങളും അതില്‍ കുഴമറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്നു കരുതിയവയില്‍ പോലും അപ്പറഞ്ഞ തെളിവുകളുടെ മൂല്യനിര്‍ണയത്തിനുള്ള ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങളുണ്ടാക്കി. ചുരുക്കത്തില്‍, സത്യസന്ധവും യുക്തിസഹവുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആദ്യകാല ശാസ്ത്ര നിഗമനങ്ങള്‍.
പക്ഷെ ഒന്നുണ്ട്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എങ്കിലും,ആ രീതിയിലുള്ള ചുവടു വെയ്പ്പുകളാണ് എല്ലാ ശാസ്ത്രശാഖകള്‍ക്കും തുടക്കമിട്ടത്.
എന്നാല്‍ ഈ പൂര്‍വികര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഇന്നത്തെ ശാസ്ത്രകാരന്മാര്‍ക്കില്ല. ഇന്ന് ശാസ്ത്ര സത്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ (evidence based) ആയിരിക്കണമെന്ന് ശാസ്ത്രലോകം ശഠിക്കുന്നു.പുതിയ പുതിയ തത്ത്വങ്ങള്‍ യുക്തി ഭദ്രമായി തെളിയിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെ ചെയ്യപ്പെട്ട തത്ത്വങ്ങളുമായി ഒത്തു പോകേണ്ടതുമുണ്ട്. ചുരുക്കത്തില്‍ ഊഹാപോഹങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തില്‍ സ്ഥാനമില്ല.
നമുക്ക് ചര്‍ച്ച ചെയ്യേണ്ടത് വൈദ്യശാസ്ത്രമായതിനാല്‍ ഇവിടെ ഒരു വൈദ്യ ശാസ്ത്ര ഉദാഹരണം പറയാം.മലേറിയയുടെ കാര്യം എടുക്കുക. പേര് സൂചിപ്പിക്കുന്നതു പോലെ (മാല്‍+എയറിയ) ഈ അസുഖം ചീത്ത വായു മൂലമാണ് ഉണ്ടാകുന്നത് എന്നു വിശ്വസിച്ചു പോന്നു. രോഗം സര്‍വസാധാരണമായി കണ്ടു വരുന്ന സാഹചര്യങ്ങള്‍ മൂലമാണ് ഇങ്ങനെ ഒരു വിശ്വാസം വന്നത്. എന്നാല്‍ അതല്ല സത്യം എന്നു ഇപ്പോള്‍ നമുക്കറിയാം. മലേറിയ കൊതുകു പരത്തുന്ന ഒരു രോഗാണു ബാധയാണെന്ന് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ കണ്ടെത്തി. ഡോ: റൊണാല്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞന്‍ വേറിട്ടു ചിന്തിച്ചതു കൊണ്ടു മാത്രമല്ല ഈ സത്യം വെളിപ്പെട്ടത്, മറിച്ച്, സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവം, എന്റമോളൊജി, ഫിസിയൊളൊജി, പതോളൊജി എന്നീ ശാഖകളുടെ വികാസം എന്നിവയൊക്കെ അതിനു പിന്തുണയായി.
ഇപ്പോള്‍ ഇവിടെ വരാവുന്ന ഒരു ചോദ്യം, എങ്കിലിനി നാളെ ഇതു മാറി മലേറിയയുടെ കാരണം മറ്റെന്തിങ്കിലുമാണെന്നു വന്നാലോ എന്നതാണ്. പഴയ വിശ്വാസവും, പുതിയതും തമ്മിലുള്ള വ്യത്യാസം, പുതിയത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ്. മലേറിയയുടെ അണുക്കള്‍ കൊതുകു വഴി ശരീരത്തിലെത്തുന്നതും, അതിന്റെ ശരീരത്തിലുള്ള വികാസ പരിണാമങ്ങളും, അതുണ്ടാക്കുന്ന പ്രതി പ്രവര്‍ത്തനങ്ങളും കൊതുകില്‍ തിരിച്ചെത്തുന്നതും ഒക്കെ കൃത്യമായി തെളിവുകളുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞതാണ്. മറ്റേതു രോഗങ്ങളുടേയും കാര്യത്തിലെന്നപോലെ, മലേറിയയെ സംബന്ധിച്ചും പുതിയ പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, രോഗകാരണത്തെ സംബന്ധിച്ച് ഇനി ഒരു മാറ്റം ഉണ്ടാകേണ്ട കാര്യമില്ല. കാരണം, ഇതര ശാസ്ത്രീയ ശാഖകളുടെ സഹായത്തോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ (പ്രത്യക്ഷവും, പരോക്ഷവും) സ്ഥാപിക്കപ്പെട്ട ഒരു സത്യമാണത്.
എന്നു കരുതി എല്ലാ രോഗങ്ങളുടേയും (ചികില്‍സിച്ചു ഭേദമാക്കുന്നതുള്‍പ്പടെയുള്ള) കാരണങ്ങള്‍ നാം കണ്ടെത്തിയെന്നല്ല. ഇപ്പോഴും പല രോഗങ്ങളുടേയും കാര്യത്തില്‍ താത്ത്വികമായ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുകയാണ്. (ഉദാ: സ്ത്രീകളില്‍ സാധാരണമായ പോളിസിസ്റ്റിക് ഓവറി എന്ന അവസ്ഥ.) എന്നാല്‍ ഇതിനു മുന്‍പുള്ളതില്‍നിന്നുള്ള വ്യത്യാസം, ഈ സങ്കല്‍പങ്ങള്‍ തെളിയിക്കപ്പെട്ട മറ്റു തത്വങ്ങളില്‍നിന്നു രൂപപ്പെടുത്തിയവയോ, അതുമായി ഒത്തു പോകുന്നവയോ ആണെന്നതാണ്. അല്ലാതെ ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു ഊഹമല്ല. വിശ്വസനീയമായ തെളിവുകളോടെ ഇനി അതിന്റെ കാരണം കണ്ടെത്തുമ്പോള്‍, ഇപ്പൊഴത്തെ വിശ്വാസം മാറിയെന്നു വരും അല്ലെങ്കില്‍ ഉറപ്പിച്ചു എന്നു വരും.
ഇനി നമുക്ക് പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്കു വരാം. (അടുത്ത പോസ്റ്റില്‍)

Thursday, November 29, 2007
പ്ലേസബോ ചിന്തകളും ഹോമിയോയും
ഹോമിയൊ മരുന്നുകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒന്നാണല്ലൊ പ്ലേസെബോ. ഇന്നും അത്തരത്തില്‍ ഒരു ചര്‍ച്ച കണ്ടു.
ഇന്നല്‍പ്പം പ്ലേസബോ ചിന്തകളാകാം.പ്ലേസബോകള്‍ സത്യത്തില്‍ മരുന്നുകള്‍ പോലെ തോന്നിപ്പിക്കുന്ന എന്നാല്‍ കൃത്യമായ ഒരു പ്രവര്‍ത്തന ഘടകമില്ലാത്ത വസ്തുക്കളാണ്. വെറുതെ സ്റ്റാര്‍ച്ചൊ, പഞ്ചസാരയോ, ചോക്കുപൊടിയോ ആവാം, വെറും പച്ചവെള്ളമാകാം.
ലാറ്റിനില്‍ പ്ലേസബൊ എന്നുവെച്ചാല്‍, "ഞാന്‍ ചെയ്യാം" എന്നാണേകദേശം അര്‍ത്ഥം.ഒരു രോഗാവസ്ഥ, അതിനു വേണ്ട ഒരു കൃത്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗിയുടെ വിശ്വാസം കൊണ്ടു മാറുന്നതിനെയാണ് പ്ലേസബോ എഫക്റ്റ് എന്നു പറയുന്നത്. ഇതു പ്ലേസബോ പ്രയോഗം കൊണ്ടാവാം അല്ലെങ്കില്‍ മറ്റുതരത്തിലുള്ള വിശ്വാസം കൊണ്ടാവാം. (പ്രാര്‍ത്ഥന, ധ്യാനം കൂടല്‍ അങ്ങിനെയൊക്കെ) എന്തായാലും വിശ്വാസം പ്രധാനമാണ്. തുടര്‍ ചിന്തകളുടെ സൗകര്യാര്‍ത്ഥം നമുക്ക് ഇത്തരം വിശ്വാസം ഉണര്‍ത്തുന്ന എല്ലാത്തിനെയും പ്ലേസബോ എന്നു തന്നെ വിളിക്കാം.
പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇക്കാര്യങ്ങളെല്ലാം വൈദ്യ ലോകത്ത് പരിചിതമായിരുന്നുവെങ്കിലും ഇതിനെപ്പറ്റി ഒരു ആധികാരിക പഠനം വന്നത് 1955 ല്‍ അണ്. എച്. കെ. ബീച്ചര്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തില്‍ ഏകദേശം 32% ആള്‍ക്കാരിലും പ്ലേസബൊ ഫലം കാണിക്കുന്നുവെന്നു കണ്ടു. തുടര്‍ പഠനങ്ങള്‍ കൗതുക കരമായ ഫലങ്ങള്‍ കാണിച്ചു. ഉദാഹരണമായി, ഉത്തേജക മരുന്നണെന്നു പറഞ്ഞ് പ്ലേസബോ ഗുളികകള്‍ നല്‍കിയപ്പോള്‍, പങ്കെടുത്തവരുടെ ഹൃദയമിടിപ്പ് രക്തസമ്മര്‍ദ്ദം എന്നിവ കൂടുകയും, പ്രതികരണ സമയം കുറയുകയും ചെയ്തു. നാളുകളായുള്ള വേദനകള്‍ പ്ലേസബോ ചികില്‍സയോട് നല്ല രീതിയില്‍ പ്രതികരിച്ചു.
പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, ഇത്തരത്തില്‍ ഫലം കിട്ടുന്നത് ലക്ഷണങ്ങളില്‍ മാത്രമാണ്. ഉദാ: അസ്ഥിയൊടിഞ്ഞ ഒരാള്‍ക്ക് വേദനയില്‍ ആശ്വാസം ലഭിച്ചേക്കാം, പക്ഷെ മുറികൂടുന്നതില്‍ പ്ലേസബോയ്ക്ക് പങ്കുണ്ടാവില്ല. എന്നിരിക്കിലും രോഗിയെ സംബദ്ധിച്ചു വളരെ ഗുണകരമായ ഫലസിദ്ധികള്‍ ലഭിക്കാം എന്നു തന്നെയാണ് 1997 ല്‍ കാനഡയില്‍ നടത്തിയ ഒരു പഠനവും അടിവരയിടുന്നത്. പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായിരുന്നവരില്‍ പ്ലേസബൊ നല്‍കിയപ്പോള്‍ പകുതിയിലധികം പേര്‍ക്കും മൂത്രതടസ്സം മാറിയതുള്‍പ്പടെയുള്ള ആശ്വാസം ലഭിച്ചു. (ഇതില്‍ ചിലര്‍ക്ക് പാര്‍ശ്ശഫലങ്ങള്‍ പോലുമുണ്ടായത്രെ!)
ഇങ്ങനെയൊക്കെയാണെങ്കിലും പ്ലേസബോ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു ശാസ്ത്രലോകത്തിനു കൃത്യമായി മനസ്സിലായിട്ടില്ല. എന്തായാലും വിശ്വാസം പരമപ്രധാനമാണ്. മതങ്ങള്‍ പറയുന്നതുപോലെ തന്നെ ഇവിടെയും വിശ്വാസമുണ്ടെങ്കിലേ ഫലമുള്ളൂ.പല അസുഖങ്ങളും പ്രത്യേകിച്ച് ഒരു കാരണമോ മുന്നറിയിപ്പോ ഇല്ലാതെ വരികയും പോവുകയും ചെയ്യുന്നവയാണ്. (രോഗിയുടെ ഒരു മൊത്തമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്, തര്‍ക്കിക്കരുതേ) ഈ ഘട്ടങ്ങളില്‍ ചികില്‍സക്കുപയോഗിക്കുമ്പോള്‍ ആ മരുന്നുകള്‍ക്ക് അര്‍ഹപ്പെടാത്ത ഒരു ഫലസിദ്ധി പതിച്ചു കിട്ടുന്നു. അസുഖം സ്വാഭാവികമായി മാറുന്നതാവാം. പലരും ഹോമിയോയുടെ കാര്യത്തില്‍ സംശയിക്കുന്നതിതാണ്.
പല അസുഖങ്ങളുടെയും അകമ്പടിയായി നൈരാശ്യം ഉത്‌ഘണ്ട പിരിമുറുക്കം മുതലായവ ഉണ്ടാകാം. ചികില്‍സയോടുള്ള ഒരു ഗുണപരമായ വിശ്വാസം ഇവയ്ക്കൊക്കെ ഇളവു വരുത്തുകയും തല്‍ഫലമായി രോഗാവസ്ഥയില്‍ ആശ്വാസമായി പ്രത്യക്ഷപ്പെടുകയും ചെയ്യാം. (പലര്‍ക്കും ചില പ്രത്യേക ഡോക്ടര്‍ കുറിക്കുന്ന മരുന്നെ ഫലിക്കൂ എന്നു കെട്ടിട്ടില്ലേ?) പിരിമുറുക്കം കുറയുന്നതു തന്നെ ശുഭകരമായ പല ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകും.
ചിലര്‍ക്കൊക്കെ ചികില്‍സയോടനുബന്ധിച്ചുള്ള ചില മുന്‍ അനുഭവങ്ങള്‍ (conditional stimulai) രോഗം മാറാന്‍ കാരണമാകാം. തനിക്കൊ മറ്റാര്‍ക്കെങ്കിലുമോ ഒരു പ്രത്യേക ഡോക്ടര്‍ ചികില്‍സിച്ചോ, അല്ലെങ്കില്‍ ഒരു പ്രത്യേക പരിശോധന നടത്തിയതിനോടനുബന്ധിച്ചൊ ഉണ്ടായ ഒരു മുന്‍ രോഗശാന്തി, പിന്നീട് അതേ രീതിയില്‍ കടന്നു പോകുമ്പോള്‍ ആശ്വാസത്തിനു കാരണമാകാം. ഇതു തിരിച്ചും ആവാം.
തലച്ചോറില്‍ സ്വാഭാവികമായുള്ള ഓപ്പിയം പോലുള്ള രാസവസ്തുക്കള്‍ (endogenous opiates) വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.പ്ലേസബോ പഠനങ്ങളിലെ വോളണ്ടിയര്‍മാരെ PET സ്കാനിനു (തലച്ചോറിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ സഹായിക്കുന്ന സ്കാന്‍) വിധേയമാക്കിയപ്പോള്‍ പഠന സമയത്ത് അവരുടെ തലച്ചോര്‍ കൂടുതല്‍ ഓപ്പിയേറ്റ്‌സ് പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. ഈ ഓപ്പിയേറ്റ്‌സ് മനുഷ്യനിലെ സ്വാഭാവിക വേദനസംഹരികളാണ്. അക്യുപഞ്ചര്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ ഇങ്ങനെയാവാം എന്നു കരുതുന്നു.
പകുതിയോളം ആള്‍ക്കാരിലും പ്ലേസബോ പ്രവര്‍ത്തിക്കുമ്പോള്‍, അവ്വിധത്തിലാണ് ഫലം കിട്ടുന്നതെന്നു ആരോപിക്കപ്പെടുന്ന ചികില്‍സാ പദ്ധതികള്‍ക്ക് നാണിക്കാനൊന്നുമില്ല. രോഗശാന്തിയല്ലേ പ്രധാനം.
പ്ലേസബൊയ്ക്ക് പറ്റിയ ഒരു മലയാളം വാക്ക് എന്താവും? വ്യാജ മരുന്ന് എന്നു പറഞ്ഞാല്‍ നീതിയാവില്ല.

Sunday, November 18, 2007
ചില ആര്‍ത്തവ ചിന്തകള്
ശ്രീ അക്ബര്‍ കക്കട്ടിലിന്റെ (എന്നാണെന്റെ ഓര്‍മ്മ) ഒരു കഥയിലൊരു പ്രധാനാദ്ധ്യാപികയെപ്പറ്റി പറയുന്നുണ്ട്. "ടീച്ചര്‍ സാധാരണ വെള്ള സാരിയാണു ഉടുക്കാറ്,എന്നാല്‍ ചിലപ്പോള്‍ ചുവന്ന സാരി ഉടുത്തുവരും. ആപ്പോഴൊക്കെ വല്ലാത്ത ശുണ്ഠിയും ദേഷ്യവും ആയിരിക്കും." കഥാകൃത്ത് സരസമായ് പറഞ്ഞു വരുന്നത് PMS, (Premenstrual Syndrome) എന്ന ആര്‍ത്തവപൂര്‍വ്വ ലക്ഷണങ്ങളെപ്പറ്റിയാണെന്നു വ്യക്തം.
മിക്കവാറും സ്ത്രീകള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ PMS അനുഭവിക്കാറുണ്ടെന്നതു സത്യം. ലക്ഷണങ്ങള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടായെന്നു വരാം. മുന്നോക്ക സമൂഹങ്ങളില്‍ ഏകദേശം 70-90% സ്ത്രീകളും ഇതനുഭവിക്കുന്നുണ്ടെന്നു കണക്കുകള്‍.
ഇത്ര സര്‍വസാധാരണമായിട്ടു പോലും കൃത്യമായി ഇതിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്കായിട്ടില്ല. സെറോടോണിന്‍ വ്യവസ്തയുടെ വൈകല്യം, മറ്റു ഹോര്‍മോണ്‍ വൈകല്യം ഇതൊക്കെ കാരണമായ് പറയുന്നു എങ്കിലും അടിസ്ഥാനപരമായി വിരല്‍ ചൂണ്ടപ്പെടുന്നത് അടിക്കടിയുള്ള അണ്ഠോല്‍പാദനവും ഗര്‍ഭപരാജയവും (ലളിതമായി പറഞ്ഞാല്‍ ആര്‍ത്തവം) അണ്. ചാക്രികമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച് പ്രൊജെസ്റ്റ്രോണ്‍ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നു. എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഈ മാസിക പ്രക്രിയയില്‍ ഇങ്ങനെ ഒരു കുഴപ്പം വന്നു പെടുമ്പോള്‍ ന്യായമായും ഒരു സംശയം ഉണ്ടാവാം. പരിണാമ വ്യവസ്തയില്‍ ഇത്ര കൃത്യമായും ഉല്‍കൃഷ്ടമായും ഉടലെടുത്ത മനുഷ്യനില്‍ ഇങ്ങനെ ഒരു വീഴ്ച്ച ഉണ്ടാവാന്‍ എന്താണു കാര്യം?
ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത്, രസകരമായ ചില ഉള്‍ക്കാഴ്ചകളിലാണ്.
സത്യത്തില്‍ ഈ മാസമുറ പ്രകൃതി സ്വാഭാവികമായ ഒരു കാര്യമാണോ? അല്ലതന്നെ! മനുഷ്യന്റെ ജൈവ പരിണാമം, സാമൂഹ്യ ബൗദ്ധിക പാരിസ്ഥിതിക പരിണാമങ്ങളോടൊത്തു പോകാതെ വന്നതിന്റെ ഒരുല്‍പ്പന്നമാണ് മാസം തോറുമുള്ള ആര്‍ത്തവം. ഏകദേസം 50000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ഉണ്ടായതിനു ശേഷം സാമാന്യം അര്‍ത്ഥപൂര്‍ണമായ പരിണാമ വികാസങ്ങളോന്നും ജൈവപരമായി മനുഷ്യനിലുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ എതാനും നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ള ബൗദ്ധിക സാമൂഹ്യ പരിണാമങ്ങള്‍ സ്പോടനാത്മകമായിരുന്നല്ലൊ?
കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകാന്‍, ആഫ്രിക്കയിലെ കലഹാരിമരുഭൂമിയില്‍ താമസിക്കുന്ന ക്ലകങ്ങ് വര്‍ഗ്ഗമനുഷ്യരെ പഠിക്കണം. കഴിഞ്ഞ 15000 ഓളം വര്‍ഷങ്ങളായി ജീവിതരീതിയില്‍ കാര്യമായ മാറ്റമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടരാണിവര്‍. സാംസ്കാരികതയുടെ യാതൊരു സ്പര്‍ശവും ഇല്ലാത്ത അടിസ്ഥാന ജൈവ ജീവികള്‍. അവരുടെ ഇടയില്‍ ആര്‍ത്തവം അത്യപൂര്‍വമത്രെ! എന്നു കരുതി അവര്‍ ഒന്നിനു പിന്നാലെ ഒന്നായി പ്രസവിച്ചുകൊണ്ടിരിക്കുകയുമല്ല. അവര്‍ക്കിടയിലെ സന്താന നിരക്ക് ശരാശരി 4 മാത്രം. അവരുടെ ഇടയില്‍ ആര്‍ത്തവാരംഭം ഏകദേശം 15 വയസ്സിലാണ്.(നമ്മുടെയിടയില്‍ അതു താണ് താണ് 10 വയസ്സ് സാധാരണമായിട്ടുണ്ടെന്ന് ഓര്‍ക്കുക.) എന്നാലും ആദ്യ ഗര്‍ഭധാരണം 19-20 വയസ്സിലേ നടക്കാറുള്ളൂ. ശിശു ഭക്ഷണങ്ങളുടെ ദൗര്‍ലഭ്യം മൂലം 4-5 വയസ്സു വരെ അവര്‍ മുലയൂട്ടും. മുലയൂട്ടലിന്റെ പ്രത്യേകത കുറഞ്ഞ സമയത്തേക്കേ ഉള്ളുവെങ്കിലും അടിക്കടി കൊടുക്കുന്നുവെന്നതാണ്. ഒരു പകല്‍ 50 തവണവരെ. ഇത്തരം മുലയൂട്ടല്‍ അണ്ഡോല്‍പ്പാദനത്തിനെ കാര്യക്ഷമമായി തടയുന്നു. (ഇക്കൂട്ടരില്‍ കുറച്ചുപേര്‍ മറ്റു ഗോത്രങ്ങളോട് ചേര്‍ന്ന് ജീവിക്കുന്നുണ്ട്. ആവരുടെ കാര്യങ്ങള്‍ നമ്മുടെയൊക്കെപ്പോലെ തന്നെ!)
ചുരുക്കത്തില്‍ ജൈവപരമായി മനുഷ്യര്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് ഇത്തരത്തിലാണ്. അതിനോടൊത്തുപോകാനാവാത്ത ഒരു അന്തരീക്ഷത്തില്‍ എത്തിപ്പെട്ടതിന്റെ ഫലമാണ് മാസം തോറുമുള്ള ആര്‍ത്തവം.
മാസം തോറും ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നതല്ല, മറിച്ച് ഉണ്ടാകാതിരിക്കുന്നതാണ് സ്വാഭാവികം!
മാസമുറ കുറച്ചു ദിവസം വൈകിയാല്‍ ഡോക്ടറെ കാണാന്‍ ഓടുന്ന സ്ത്രീകള്‍ ഇതാലോചിച്ചു നോക്കൂ. രസമല്ലേ?കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ നമുക്ക് ഒരു തിരിച്ചു പോക്ക് സാദ്ധ്യമാണോ? അല്ല തന്നെ! എന്നാലും കുറച്ചു കാര്യങ്ങള്‍ ഇനിയും ചിന്തിക്കാവുന്നതാണ്. നമ്മള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നു. എന്തിനാണ് അത് ഇടക്ക് നിര്‍ത്തി മാസമുറ വരുത്തുന്നത്? അതും മാസമുറയാണു സ്വാഭാവികം എന്ന സങ്കല്‍പത്തിലല്ലേ? എന്നാലിപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മാസമുറയില്ലാതെ തന്നെ ഗര്‍ഭനിരോധനം നല്‍കുന്ന മരുന്നുകളുടെ അന്വേഷണത്തിലാണ്. അങ്ങിനെ എന്തെങ്കിലും വരുന്നതുവരെ നമുക്ക് വേണമെങ്കില്‍ സാധാരണ ഗര്‍ഭനിരോധന ഗുളിക മൂന്നോ നാലോ മാസം തുടര്‍ച്ചയായ് കഴിക്കാം. 12 മാസമുറയ്ക്ക് പകരം മൂന്നോ നാലോ മാത്രം. എന്തു സൗകര്യം! (തമാശ പറഞ്ഞതല്ല. ഇങ്ങനെ കഴിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങളിലൊക്കെ അതു സുരക്ഷിതവും വളരെ പ്രായോഗികവും ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തില്‍ വളരെയധികം സ്ത്രീകള്‍ അതു പ്രയോഗിക്കുന്നുമുണ്ട്)
സത്യത്തില്‍ ഇപ്പോള്‍ ഒരു ആര്‍ത്തവ ചിന്ത വരാന്‍ കാരണം, ഒരു സുഹൃത്ത് ആര്‍ത്തവത്തെ സ്ത്രീത്ത്വത്തോട് തുലനപ്പെടുത്തി എഴുതിയിരിക്കുന്നതു കണ്ടു. സത്യത്തില്‍ സ്ത്രീത്വമാണോ സ്ത്രീത്വപരാജയമാണോ ആര്‍ത്തവം?
Tuesday, November 06, 2007
വീണ്ടും ലിനക്സ്.
അറിയില്ലാത്ത കാര്യത്തെപ്പറ്റി വെറുതെ പറഞ്ഞ് കുഴപ്പത്തിലായതാണ് ആ കമന്റില്‍. ഞാന്‍ ഐ.റ്റി രംഗത്തുള്ളയാളല്ല. പക്ഷെ എന്റെ അനുഭവം പറഞ്ഞത് വെറുതെയല്ല. ഞാന്‍ കമ്പ്യൂട്ടര്‍ സ്വന്തമായ് ഉപയോഗിച്ചു തുടങ്ങിയത് 99 ലാണ്. അന്നത്തെ ഒരു 500 മെ ഹെ. 128 റാം മെഷീനിലാണ് ലിനക്സ് പരീക്ഷിച്ചത്. സുസെയും സാന്റ്രോസും. 3-4 വര്‍ഷം മുന്‍പാണ്. സുസെ ഇന്‍സ്റ്റാള്‍ ആയതു പോലുമില്ല. മറ്റേതിന് ഒരു ആപ്ലിക്കേഷന്‍ തുറന്നു വരാന്‍ 4-5 മിനിറ്റ് പിടിക്കുമായിരുന്നു. ഒരു പക്ഷെ ഹാര്‍ഡ്വേര്‍ പോരാത്തതായിരുന്നായിരിക്കാം കാരണം. എന്നാല്‍ പിന്നീട് ഇതേ മെഷീനില്‍ XP സുന്ദരമായ് ഓടി. ഒപ്പം വീഡിയൊ എഡിറ്റിങ്ങും. 2 വര്‍ഷം മുന്‍പ് ഞാന്‍ ലാപ്ടോപ്പിലേക്ക് മാറിയപ്പൊള്‍ വീണ്ടും ഒരു പരീക്ഷണം വേണമെന്നു തോന്നിയില്ല.
പ്രവീണിന്റെ മറുപടിയില്‍ നിന്നും ഇപ്പോള്‍ മികവുറ്റ ലിനക്സും മറ്റാപ്ലിക്കേഷന്‍സും ലഭ്യമാണെന്നറിഞ്ഞു. സന്തോഷം. ഇനിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ലിനക്സ് പരീക്ഷിക്കാം.
പിന്നെ കര്‍ഷകന്റെ അനുഭവം വായിച്ചു. കൊള്ളാം. പക്ഷെ, അദ്ദേഹം പറയുന്നപോലെ വൈറസ് കാരണം വിന്‍ഡോസില്‍ ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. ഈ 8 വര്‍ഷത്തില്‍ വെറും 2 തവണ മാത്രമാണ് എനിക്ക് ഈ പ്രശ്നം ഉണ്ടായത്. ഒരു തവണ ഒരു കഫെയില്‍ നിന്നും കൊണ്ടുവന്ന പെന്‍ഡ്രൈവ് ഉപയോഗിച്ചതില്‍. ഇതില്‍ പ്രധാന കാര്യം നമ്മുടെ അച്ചടക്കം തന്നെയാണ്.പിന്നെ കള്ളന്റെ കാര്യം. ഞാന്‍ അങ്ങിനെ പറഞ്ഞെങ്കിലും, ഞാന്‍ ഉപയോഗിക്കുന്നത് ലൈസന്‍സ്ഡ് XP തന്നെയാണ്. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എനിക്ക് ഏകദേശം 100 mb അപ്ഡേറ്റ്സ് എങ്കിലും കിട്ടിയിട്ടുണ്ട്. ഇങ്ങനെ ഒരു സപ്പോര്‍ട്ട് ലിനക്സ് തരുമോ?
മൈക്രൊ സോഫ്റ്റ് കേരളത്തില്‍ ഒരൊറ്റ ഗാര്‍ഹിക ഉപയോക്താവിനെപ്പോലും പൈറസിയുടെ പേരില്‍ പിടിച്ചതായ് കേട്ടിട്ടില്ല. പ്രവീണിന്റെയും സിബുവിന്റെയും ഒക്കെ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ, പണം കൊടുത്ത് വാങ്ങാന്‍ കഴിവില്ലാത്തവരെ പൈറേറ്റ്സ് ആയ് കാണെണ്ട എന്ന നയം ആണു അവരുടേതും എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ബ്ല്യൂ ഫിലിം മുതല്‍ മലയാളത്തിന്റെ സ്വന്തം മനോരമ വരെ കോപ്പി ചെയ്യാന്‍ സാധിക്കാത്ത CD ഇറക്കുമ്പോള്‍ മൈക്രൊ സോഫ്റ്റ്‌ന് ആ സാങ്കേതികത ഇല്ലെന്നു വരുമോ?
മൈക്രൊസോഫ്റ്റിനെ പൊളിച്ചടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന രീതിയില്‍ സംസാരിക്കുന്നവരൊന്നും ഹാര്‍ഡ്‌വേര്‍ പോലും കുത്തകയാക്കിയിരിക്കുന്ന ആപ്പിള്‍ മക്കിനെപ്പറ്റി ഒരക്ഷരം പറയാത്തതെന്തെ?
സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ നിര്‍വചനത്തില്‍ പ്രവീണിനെയും സിബുവിനെയും പോലുള്ള വിദദ്ധര്‍പോലും തല്ലി തീരുമാനത്തിലാകാത്ത സ്ഥിതിക്ക് ഞങ്ങളെപ്പോലുള്ള മര്‍ത്ത്യര്‍ക്ക് താല്‍പര്യം അതിനു വില വേണ്ടിവരുമോ, എങ്കില്‍ എത്ര എന്ന കാര്യത്തില്‍ മാത്രമാണ്. പരമാവധി വിലയിടാന്‍ സ്റ്റാള്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ സ്വതന്ത്രന്‍ ആയാലെന്താ മൈക്രൊസോഫ്റ്റ് ആയാലെന്താ? ഓപ്പണ്‍ സോഴ്സ്, ഡിസ്റ്റ്രിബൂഷന്‍, മോഡിഫിക്കേഷന്‍ ഇതൊക്കെ വിദദ്ധരുടെ ബൗദ്ധികപ്രശ്നങ്ങള്‍ അല്ലേ? ഒരു സാധാരണ എന്‍ഡ് യൂസര്‍ക്ക് അതിലെന്തു കാര്യം?

Sunday, November 04, 2007
കേരളീയ വസ്ത്രധാരണം.
ഗുരുവായൂര്‍ ദേവപ്രശ്നത്തില്‍ സ്ത്രീകള്‍ക്ക് കേരളീയ വസ്ത്രധാരണമാണ് ഉചിതം എന്നു പരാമര്‍ശം. (ക്ഷേത്രത്തിലാണു കേട്ടോ.)
ഇടക്കു ചുരീദാറുമാവാം എന്ന ഇളവു വന്നതാകാം പുനര്‍ചിന്തയ്ക്കു കാരണം.
എനിക്കൊരു സംശയം. എന്തായീ കേരളീയ വസ്ത്രധാരണം?
ഇപ്പോഴത്തെ രീതി അനുസരിച്ച് ഓണത്തിനും നവംബര്‍ ഒന്നിനും പെണ്‍കുട്ടികള്‍ ഉടുക്കുന്ന സെറ്റും മുണ്ടുമാണൊ? ആതോ അതില്‍ സാരിയും പാവാടയും കൂടി ഉള്‍പ്പെടുമോ? ഇതെല്ലാം കൂടിയാണെങ്കില്‍ പോലും, കേരളീയ വസ്ത്രധാരണത്തിന്റെ കുത്തക ഈ വേഷങ്ങള്‍ക്കു മാത്രമായി എങ്ങനെ കിട്ടി? കൂടുതല്‍ ഉപയോഗിക്കുന്ന കണക്കില്‍ ആണെങ്കില്‍ ചുരീദാര്‍ എങ്ങനെ പുറത്തായി?
അതൊ ഈ തെരെഞ്ഞെടുപ്പിന്റെ അടിസ്ഥാനം മുന്‍കാല പ്രാബല്യമാണോ? എങ്കില്‍ ഏതു കാലം വരെയാവും പരിഗണിച്ചിട്ടുണ്ടാവുക? നമ്മുടെ പാരമ്പര്യം തീരുമാനിക്കാന്‍ ഒരു കാലഘട്ടം സര്‍ക്കാരോ മറ്റാരെങ്കിലുമോ തീര്‍പ്പാക്കിയിട്ടുണ്ടോ?
എനിക്കു തോന്നുന്നു, ചുരീദാര്‍ തള്ളിക്കയറുന്നതിന്റെ മുന്‍പുള്ള ഒരു ചെറിയ കാലഘട്ടം മാത്രമായിരുന്നു സാരിക്ക് മാത്രമായ് പ്രാമുഖ്യം ഉണ്ടായിരുന്നതെന്ന്. വെറും 25-30 വര്‍ഷം മുന്‍പു പോലും സാരിയായിരുന്നില്ല കേരളത്തിലെ മുഖ്യ വേഷം. മുണ്ടും ബ്ലസും അല്ലെങ്കില്‍ ചട്ടയും മുണ്ടുമായിരുന്നു. അന്നുപോലും സാരി ഒരു വരേണ്യ വസ്ത്രമായിരുന്നു. അപൂര്‍വമായി പുറത്തു പോകുമ്പോഴോ, അല്ലെങ്കില്‍ മെച്ചപ്പെട്ട ജോലിക്കൊ പോകുന്ന സ്ത്രീകളൊ മറ്റോ മാത്രമേ അതു ഉപയോഗിച്ചിരുന്നുള്ളൂ. (സംശയമുണ്ടെങ്കില്‍ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് മലയാളം ചിത്രങ്ങള്‍ കണ്ടു നോക്കൂ)
അതിനു മുന്‍പ് സ്വാതന്ത്രസമര ഘട്ടത്തില്‍ ഒരു ദേശീയ വൈകാരികതയില്‍ വടക്കെഇന്‍ഡ്യന്‍ വേഷമായ സാരി നമ്മുടെ സ്ത്രീകളുടെ ഒരു ഇഷ്ടമായതാവാം. പക്ഷെ തീര്‍ച്ചയായും അവരതു വ്യാപകമായി ഉടുത്തിരുന്നില്ല.
അതിനും മുന്‍പോ? മുണ്ടും മേല്‍മുണ്ടും ആയിരുന്നു അന്നു വേഷം. സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം കിട്ടിയതു തന്നെ 18 നൂറ്റാണ്ടിലൊ മറ്റോ ആണ്. പാവാടയും ബ്ലസും പോലെ തയിച്ച് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വന്നതും ബ്രിട്ടീഷ് ഭരണത്തോടെ മാത്രമാണ്.
ആപ്പോള്‍ ചുരുക്കത്തില്‍ നമ്മുടെ പാരമ്പര്യ വസ്ത്രമാണോ സാരി?
അതിനിടെ സെറ്റും മുണ്ടും പാരമ്പര്യം പറഞ്ഞ് ഈ സാരിയേയും ഓവര്‍റ്റേക്ക് ചെയ്തത് എങ്ങിനെ എന്നു മനസ്സിലാകുന്നില്ല.
സത്യത്തില്‍ ഇന്നത്തെ ഏറ്റവും മിടുക്കരായ ഫാഷന്‍ ഡിസൈനര്‍മാരെക്കാളും വലിയ ഒരു പ്രതിഭാശാലിയാവണം സാരിയുടെ ഉപജ്നാതാവ്. ഇത്ര ലളിതവും മനോഹരവുമായ വേറെ ഏത് വേഷമുണ്ട്?
പക്ഷെ സാരി തീര്‍ച്ചയായും കേരളത്തിന്റെ പരമ്പര്യ വേഷമല്ല! സാരിയെ നമ്മള്‍ ദത്തെടുത്ത സ്ഥിതിക്ക് എന്തുകൊണ്ടു ചുരീദാറിനെക്കൂടി അംഗീകരിച്ചുകൂടാ?
Saturday, November 03, 2007
Wednesday, October 24, 2007
സൗഹൃദം
അപ്പോള്‍ ഒരു യുവാവ് പറഞ്ഞു:"ഞങ്ങളോട് സൗഹൃദത്തെപ്പറ്റി പറഞ്ഞാലും"
നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാണു നിന്റെ സൗഹൃദം,
നീ സ്നേഹം വിതക്കുകയും നന്ദി കൊയ്യുകയും ചെയ്യുന്ന വയലാണവന്‍,
നിന്റെ വസതിയും നിന്റെ നെരിപ്പോടും അവന്‍ തന്നെ.
എന്തെന്നാല്‍ നീ വിശക്കുമ്പോള്‍ അവനരികിലെത്തും,
ശാന്തിക്കായ് അവനെത്തേടും
നിന്റെ സുഹൃത്ത് മനം തുറക്കുമ്പോള്‍,
നിന്നിലെ "ഇല്ല"കളെ നീ ഭയക്കുന്നില്ല.
"ശരി"കളെ തടയുന്നുമില്ല.
അവന്‍ സംസാരിക്കാത്തപ്പോള്‍,
നിന്റെ ഹൃദയംഅവന്റെ ഹൃദയത്തെ കേള്‍ക്കാതിരിക്കുന്നുമില്ല.
സൗഹൃദത്തില്‍, എല്ലാ വിചാരങ്ങളും, എല്ലാ വികാരങ്ങളും എല്ലാ പ്രതീക്ഷകളും
ജനിക്കുകയും പങ്കു വെയ്ക്കപ്പെടുകയും ചെയ്യുന്നു.
ഉള്‍ക്കടമായ ആനന്ദത്തോടെ.
നിങ്ങള്‍ അകന്നിരിക്കുമ്പോള്‍ സങ്കടപ്പെടായ്ക
ഒരു പര്‍വതാരോഹകനു ശൃഗംങ്ങള്‍ അകലെനിന്നു എത്രമേല്‍ തെളിപ്പെടുന്നുവോഅത്രമേല്
അവനില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നത്.
തെളിപ്പെടുന്നതപ്പോഴാണ്.
ഉള്‍ക്കടവികാരങ്ങളിലുപരി ഒരുദ്ദേശവുംസൗഹൃദങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ.
തന്റെ നിഗൂഢതകളെ വെളിപ്പെടുത്തുന്ന,
ലാഭേശ്ചുവായ സ്നേഹം സ്നേഹമേയല്ല,
അത് ഇരയ്ക്കായ് വിരിച്ച ഒരു വല മാത്രം,
അതില്‍ കുരുങ്ങുന്നതോ വിലകെട്ടവ മാത്രം.
നിന്റെ നന്മകള്‍ നിന്റെ സുഹൃത്തുക്കളാവട്ടെ.
നിന്റെ ഇറക്കങ്ങള്‍ അവന്‍ അറിയുന്നുവെങ്കില്‍ഏറ്റങ്ങളും അറിയട്ടെ,
മണിക്കൂറുകള്‍ കൊല്ലാന്‍ നീ അവനെ തേടരുത്,
മണിക്കൂറുകള്‍ ജീവിക്കാന്‍ അവനടുത്തെത്തൂ.
അവന്‍ നിന്റെ ആഗ്രഹങ്ങളെ നിറക്കട്ടെ,
നിന്റെ ശൂന്യതകളെയല്ല.
ആ മധുരിമയില്‍ ചിരിയുണ്ടാകട്ടെ,
സന്തോഷങ്ങള്‍ പങ്കുവെയ്ക്കപ്പെടട്ടെ,
കാരണം,
ഇത്തരം ഹിമബിന്ദുക്കളിലത്രെ,
ഹൃദയം പ്രഭാതത്തെ തിരിച്ചറിയുന്നത്.
ഖലീല്‍ ജിബ്രാന്‍

Subscribe to:
Posts (Atom)