തോല്‍പ്പെട്ടി വന്യജീവി സംരക്ഷണകേന്ദ്രം രണ്ടു ദിവസം മുന്‍പ് വരെ അടച്ചിട്ടിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ മൃഗങ്ങള്‍ കണ്ടേക്കുമെന്ന് ഫോറസ്റ്റുകാര്‍ പറഞ്ഞു.
തോല്‍പ്പെട്ടിയില്‍ രാവിലേയും വൈകുന്നേരവും രണ്ടു മണിക്കൂറാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. നമുക്ക് വാഹനത്തില്‍ കാടിന്റെ ഉള്ളിലേക്ക് പോകാം. ട്രാവലറും സുമോയും പോലുള്ള വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അവിടെ തന്നെ ജീപ്പുകള്‍ വാടകയ്ക്ക് കിട്ടും. നമുക്ക് സ്വന്തം വാഹനം ഉണ്ടായിരിക്കുന്നതാണ് നല്ലത്, കാരണം വാടകയ്ക്ക് വരുന്ന വണ്ടിക്കാര്‍ക്ക് എത്രയും പെട്ടെന്ന് ഓടിച്ച് തീര്‍ക്കാനാണ് താല്‍പര്യം. അപ്പോള്‍ കാഴ്ച മുടങ്ങും.
ഞങ്ങള്‍ വൈകുന്നേരമാണ് ചെന്നത്. മൂന്നര മുതല്‍ സഫാരി തുടങ്ങും. ടിക്കറ്റ്‌എടുക്കുമ്പോള്‍ ഗൈഡ് ഫീസും നിര്‍ബന്ധമായ് നല്‍കണം. ഓരോ വണ്ടിയിലും ഗൈഡ് ഉണ്ടാവും. വാഹനങ്ങള്‍ അഞ്ചു പത്ത് മിനുറ്റ് ഇടവിട്ടാണ് വിടുന്നത്.
തോല്‍പ്പെട്ടി വനത്തിനുള്‍വശം ശരിക്കും വൈവിദ്ധ്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. ഓരോ ഭാഗത്തും കാട് ഓരോ വിധമാണ്. ചിലടത്ത് നിബിഢ വനമാണെങ്കില്‍ മറ്റു ചിലടത്ത് കുറ്റിക്കാടുകള്‍, മറ്റു ചിലടത്ത് പ്ലന്റേഷന്‍ പോലെ. നാലാമതൊരിടത്ത് ഇല്ലിക്കാട്. ഓരോ തരം കാടുകളുടെ മാതൃകകള്‍ ഉണ്ടാക്കി വെച്ചിരിക്കുകയാണോ എന്നു തോന്നിപ്പോകും.
ഞങ്ങള്‍ക്ക് സാമാന്യം ഭാഗ്യമുണ്ടായിരുന്നു. ധാരാളം മൃഗങ്ങളെ കാണാനായി, ആനയുള്‍പ്പടെ. ആനയെക്കണ്ടത് ഭാഗ്യമായി എന്നു ഗൈഡ് പറഞ്ഞു, അത് അപൂര്‍വ്വമാണത്രെ!
സാവകാശം പോകുകയാണെങ്കില്‍ ഒന്നരമണിക്കൂറോളം യാത്രയുണ്ട്.
10 comments:
തോല്‍പ്പെട്ടി വന്യജീവി സംരക്ഷണകേന്ദ്രം കണ്ടപോലെ ഒരു പ്രതിതി ജനിപ്പിച്ചു ഈ പോസ്റ്റ്!
really cogrates
by saji
ഒരിക്കല്‍ പോയിട്ടുണ്ട്. ചെക്ക് പോസ്റ്റില്‍ നിന്ന് ജീപ്പ് വാടകയ്ക്ക് എടുത്താണ് പോയത്. പടത്തില്‍ കണ്ട എല്ലാ മൃഗങ്ങളേയും പിന്നെ നല്ല മുഴുത്ത നാലഞ്ച് കാട്ടികളേയും(കാട്ടുപോത്ത്) കാണാന്‍ പറ്റി.
ഈ പടങ്ങളൊക്കെ കണ്ടപ്പോള്‍ ഒരിക്കല്‍ക്കൂടെ പോകണമെന്ന് തോന്നുന്നു. ഓര്‍മ്മകള്‍ പുതുക്കിത്തന്നതിന് നന്ദി ബാബുരാജ്.
വിവരണം പിശുക്കിക്കളഞ്ഞോ എന്നൊരു സംശയം...
ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട്..
ഒരുപാട് തവണ പോയിട്ടുണ്ട്.
സ്വന്തം വണ്ടിയുണ്ടേലും പരിചയമുള്ള ടാസ്കി ജീപ്പ് എടുത്താണ് പോവാറ് പതിവ്. ആനയും മറ്റും ഉള്ള സ്ഥലമാണ്, പൊടുന്നനെ വല്ല ആക്രമണവുമുണ്ടായാല്‍ നമ്മള്‍ പതറിപ്പൊകും. നാട്ടുകാരാവുമ്പോള്‍ അവര്‍ക്കത് പ്രശ്നമാവില്ല. ആനക്കുട്ടികള്‍ ഉണ്ടായിരുന്ന ഒരു കൂട്ടം ഞങ്ങട വണ്ടിക്കു പിന്നാലെ പാഞ്ഞു വരിക പോലും ചെയ്തു, ഒരിക്കല്‍.
കൊല്ലാം ബാബു രാജ്
അടുത്ത വെക്കേഷനു എന്തായാലും തോൽപ്പെട്ടി കവർ ചെയ്യാൻ തീരുമാനിച്ചു
ഞാനും തോല്പെട്ടിയില് എത്തിയത് പോലെ തോന്നി......നല്ല പടങ്ങളും ....ഇത്രയും മൃഗങ്ങളെ കാണാന്‍ തന്നെ വേണം ഒരു ഭാഗ്യം
രമണിഗ, സജി, മനോജ് ജി,ഹന്‍ലല്ലാത്, അനില്‍, ദിത്സ്, വിഷ്ണു നന്ദി.
തോൽപ്പെട്ടി കാഴ്ചകൾ വളരെ നന്നായി.. ഞങ്ങൾ പോയത് അവരുടെ ജീപ്പിൽ ആയതിനാൽ പല കാഴ്ചകളും വിശദമായി കാണാൻ പറ്റിയില്ല.
എല്ലാ ആശംസകളും
Post a Comment