Wednesday, March 18, 2009

ചിരിക്കുന്ന യേശു.

വളരെ ചെറുപ്പത്തിലേ പരിചയപ്പെട്ട ബാലമാസികയായ സ്നേഹസേനയില്‍ പോലും യേശുവിനെ ചിരിച്ചു കണ്ടിട്ടില്ല. അതിനുള്ള അവസരം ആദ്യമുണ്ടായത്‌ പാഷന്‍ ഒഫ്‌ ദ ക്രൈസ്റ്റിലാണെന്നു തോന്നുന്നു. പിന്നെയിപ്പോഴിതാ യാദൃശ്ചികമായി കണ്ട ഈ കലണ്ടര്‍ ചിത്രത്തിലും! അപൂര്‍വ്വത കൊണ്ടോ ആ ചിരിയുടെ ഭംഗി കൊണ്ടോ, എന്തോ വിട്ടുപോരാനായില്ല, മൊബൈലില്‍ പകര്‍ത്തി.


ഈ ചിത്രത്തെപ്പറ്റി കൂടുതലറിയുന്നവര്‍ പറയണേ.

3 comments:

Suraj said...

ടോം ക്രൂസിന്റെ ഛായയുണ്ടല്ലോ യേശുവിന് ;))

G.MANU said...

ഞാനും ആദ്യമായി കാണുന്നു ഈ ചിരി..

സുപ്രിയ said...

ഫ്രാന്‍സെസ് ഹുക്ക് എന്നൊരു കക്ഷി ചിരിക്കുന്ന യേശുവിനെ വരച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. കാണാന്‍ തരപ്പെട്ടിട്ടില്ല. ഇനി അതാണോ ഈ ചിത്രം എന്നറിയില്ല.