ദോഷം പറയരുതല്ലോ പതിവു പോലെ സര്‍ റിയലിസവും ഷഹനായിയും ഒക്കെയുണ്ട്. അതൊക്കെയില്ലാതെ എന്തോന്ന് ആധുനികം. സമര്‍പ്പിച്ചിരിക്കുന്നത് 'പാലക്കുന്നേലെ' കിന്നരര്‍ക്ക്. (അറിയില്ലാത്തവര്‍ക്ക്, പാലക്കുന്നേല്‍ ഏറ്റുമാനൂരും മറ്റു ചിലടത്തുമുള്ള ഒരു ബാര്‍ ശൃംഖലയാണ്.)
പ്രിയ പത്രാധിപര്‍ സര്‍, താങ്കള്‍ അവധിയിലോ മറ്റോ ആണോ? ഒരു മിനിമം പ്രതീക്ഷയില്‍ പണം കൊടുത്ത് വാരിക വാങ്ങുന്ന വായനക്കാരന്റെ മുഖത്തേക്ക് ദുര്‍ഗന്ധം വമിക്കുന്ന ഈ 'വാള്' കോരിയിടണമായിരുന്നോ?
മലയാളത്തിന്റെ മഹാബാദ്ധ്യതകള്‍.
2 comments:
ഇദ്ദേഹത്തെ പോലെയുള്ള ഉത്തരാധുനികര്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്ന് ഏതെങ്കിലും കവി കുഞ്ഞുങ്ങളെ കണി കാണുവാന്‍ കിട്ടുമായിരുന്നോ :)
പിന്നെ ഗ്ലാസ്സില്‍ ഉപ്പ് തേച്ച് പിളര്‍ന്ന കാന്താരി 90 ഡിഗ്രിയില്‍ എറിഞ്ഞ് നുരഞ്ഞ് പൊന്തുന്ന റം ഒരു തവണയെങ്കിലും കഴിച്ചു നോക്കിയവര്‍ പിന്നെ ഓണ്‍ ദി റോക്ക്സ് ഉപേക്ഷിച്ച് വിനയ ചന്ദ്രന്‍ സാറിന്റെ ആരാധകനായി മാറും എന്നതില്‍ സംശയമില്ല :) (പക്ഷേ അതിന് തിലോത്തമയുമായുള്ള ബന്ധം ഇപ്പോഴാണ് മനസ്സിലായത്)
ഏറ്റുമാനൂരില്‍ നിന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിലെ സര്‍വകലാശാലയിലുള്ളവരുടെ സ്വന്തം പാലകുന്നേലിനെ സാറിന് മറക്കുവാന്‍ കഴിയില്ലല്ലോ....
ബാബുരാജ് വിട്ടുപോയ വേറേചില അവരാധങ്ങള്‍...
മഹാകപി സച്ചിദാനന്ദന്‍..
അടിയാള ഭാഷാപണ്ഡിതന്‍ കെ ഈ എന്‍ കുഞ്ഞമ്മദ്
ഇവരൊക്കെ പേനത്തുമ്പില്‍ ( കീയില്‍ നിന്നും) ഊര്‍ന്നു പോയതാണോ?
Post a Comment