ഇന്‍ഡ്യാ മഹാരാജ്യത്തിലെ സകലമാന അലോപ്പതി വൈദ്യന്മാരുടേയും (ചുരുക്കം ചില വിവര ദോഷികളെയൊഴിച്ച്) മഹത്തായ സംഘടനയാണ് IMA, അഥവ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്. നമ്മുടെ രാജ്യത്തെ ജനസഹസ്രങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി ധീര ഘോരം പോരാടുന്ന ഒരു സംഘടനയാണിത്. ചില ഉദാഹരണങ്ങള്‍ നോക്കൂ, നമ്മുടെ രാജ്യത്ത് വര്‍ഷം തോറും ആയിരക്കണക്കിനാളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം രോഗം വന്നു മരിക്കുന്നത്. ശുചിയായ ജലശ്രോതസുകളുണ്ടാകണമെന്നും വെള്ളം തിളപ്പിച്ചാറ്റി കുടിക്കണമെന്നുമൊക്കെ ചില വിവരം കെട്ട അംഗങ്ങള്‍ തന്നെ പറഞ്ഞെന്നാലും സംഘടന ആവക വിട്ടുവീഴ്ചകളില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് എല്ലാ ഭാരതീയരും അക്വാഗാര്‍ഡ് വാങ്ങി ഉപയോഗിക്കണമെന്ന് IMA അഭ്യര്‍ത്ഥിക്കുന്നത്. അസൂയക്കാര് എന്തൊക്കെ പറഞ്ഞാലും ട്രോപ്പിക്കാന ജ്യൂസും, ക്വാക്കര്‍ ഓട്സും ഒക്കെ വാങ്ങിത്തിന്നണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നതും ഓരോ ഭാരതീയന്റെയും ആയുരാരോഗ്യ സൗഖ്യത്തെക്കരുതി മാത്രമാണ്.
അതുപോലെ തന്നെ ഓരോ ഭാരതീയന്റേയും, വിശിഷ്യാ ഭാരതീയ രോഗിയുടേയും അവകാശ സംരക്ഷണത്തിലും സംഘടന പ്രതിജ്ഞാ ബദ്ധമാണ്. അവരുടെ നേര്‍ക്കുള്ള ഏതൊരു കടന്നാക്രമണവും IMA പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കും. അടുത്തിടെ കേരള സര്‍ക്കാര്‍ അതി നീചമായൊരു നീക്കം നടത്തി. അര്‍ത്ഥപട്ടിണിക്കാരായ കേരളീയ രോഗികളുടെ വയറ്റത്തടിക്കുന്ന ഒരു നടപടിയാണിത്. ആശുപത്രികളിലെ, ദിവസം 1000 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികള്‍ക്ക് 10% ആഢംബര നികുതിയേര്‍പ്പെടുത്താനായിരുന്നു നീക്കം!!.
എന്നാല്‍ ഈവക അവകാശലംഘനങ്ങള്‍ ഏതു സമയത്തും ഉണ്ടാകാം എന്നറിഞ്ഞ് ജാഗരൂപരായിരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഉടന്‍ തന്നെ ധനവകുപ്പു മന്ത്രിയെ നേരില്‍ കാണുകയും സംഘടനയുടെ ദുഃഖവും രോഷവും അമര്‍ഷവും പ്രകടിപ്പിക്കുകയും ചെയ്തു.
താഴെ പറയും പ്രകാരമൊരു നീട്ടും നല്കുകയുണ്ടായി. (അംഗങ്ങളുടെ അറിവിലേക്കായി IMA News Letter, July 2008ല്‍ പ്രസിദ്ധീകരിച്ച ആ കത്ത് ഇപ്രകാരമാണ്.)
താഴെ പറയും പ്രകാരമൊരു നീട്ടും നല്കുകയുണ്ടായി. (അംഗങ്ങളുടെ അറിവിലേക്കായി IMA News Letter, July 2008ല്‍ പ്രസിദ്ധീകരിച്ച ആ കത്ത് ഇപ്രകാരമാണ്.)
To
Dr Thomas Issac
Hon. Minister for Finance
State govenment of Kerala.
Respected Sir,
Sub:Levying Luxury Tax on Hospital Rooms reg.
The budget presented by the Hon. Minister, State Government of Kerala for the year 2008-09 has proposed a luxury tax of 10% on hospital room rent over Rs 1000.
The proposal is very unfortunate. The government is indirectly taxing the sick person and the Health care institutions.
The defenition of "Luxury" as per the Kerala Tax ob Luxuries Act, 1976 is a commodity or service that ministers comfort or pleasure. The word luxury means activity of enjoyment.
A sick person getting admitted in a health care institution does not do it for pleasure. Admission to hospital is also not an activity of enjoyment.
Moreover Hospitals were seriously ill patients are treated can not be clubbed along with other services and commodities like Hotels, House boats, Convention centers, Kalyanamandapams, Cable TV services etc which comes under the purview of Luxury tax as per the act as these are the institutions exclusively for the entertainement and comfort and fits in to the defenition of Luxury.
Indian Medical Association, Kerala State branch opposes the proposal of levying luxury tax on Hospital rooms which is against the defenition of Luxury as per the Kerala Tax on Luxuries act 1976 and also it amounts to indirectly tax the illness which is not humane.
We request your good office to look in to the matter and withdraw the proposal of taxing hospital rooms with rent above Rs 1000 immediately.
Thanking you,
Yours Sincerly,
Dr S Alex Franklin
State President.
Dr R Ramesh
State Secretary.
ഒന്ന്, നമ്മുടെ ഡോക്ടര്‍ നേതാക്കന്മാര്ക്ക് മരുന്നെഴുത്തു മാത്രമല്ല, നിയമം ഇഴകീറി വ്യാഖ്യാനിക്കാനും നല്ല സാമര്‍ത്ഥ്യം ഉണ്ട്. അടുത്ത തവണ ഭരണഘടനാഭേദഗതിയോ മറ്റോ വേണ്ടി വരുമ്പോള്‍ ഇവരുടെ സഹായം സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാവുന്നതാണ്.
അതു മാത്രമല്ല, നിയമം അതിന്റെ നിര്‍വചനങ്ങളില്‍ നിന്നും അണുവിട മാറരുതെന്നു നിര്‍ബന്ധമുള്ളവരാണ് ഈ നിയമജ്ഞന്മാര്. ഇനിയെപ്പോഴെങ്കിലും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവു വരുമ്പോള്‍ ഈ സാറന്മാരെ അങ്ങോട്ട് പരിഗണിച്ചാല്‍ നമ്മുടെ ഭാരതം ഒരു രാമരാജ്യമായിത്തീരാന് അധിക സമയം വേണ്ടി വരില്ല.
മൂന്നാമതായി, നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ് ലക്ഷ്വറി എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. ഈ സാറന്മാരുടെ ചികില്‍സകൊണ്ട് ഇപ്പറഞ്ഞ രണ്ടും ഉണ്ടാകില്ല എന്ന് അവര്‍ക്ക് ഉറപ്പുള്ളതു കൊണ്ടാണോ ഇത്രക്ക് കണിശം പിടിക്കുന്നത്? ഇതിനാണ് സത്യസന്ധത എന്നു പറയുന്നത്.
ജയ് IMA
ജയ് IMA
6 comments:
ഇതിലിത്ര അത്ഭുതം കൂറാനെന്തുണ്ട്?
ഒരു സമര നാടകം കഴിഞ്ഞിട്ടധികകാലമായില്ല. ഇന്ത്യയിലെ ഏറ്റവും ശക്തരായ സഘടനയാണതു, ജീവനില്‍ കൊതിയില്ലാത്ത ആല്ക്കാരുണ്ടാവുമൊ? അതിനാല്‍ ഡൊക്ടറെ പിണക്കുമൊ? പിന്നെ കേരളത്തില്‍, പല ഐ.എം.എ. നേതാക്കളും പ്രവര്‍ത്തകരും നമ്മുടെ മന്ത്രിമാരുടെ ഭാര്യമാരും,മക്കളും, മരുമക്കളും ആണെന്നാര്ക്കാണറിയാത്തതു. കേരളം ഭരിക്കുന്ന , വകുപ്പു ഭരിക്കുന്ന , പാര്‍ട്ടിയുടെ ഒരു തീരുമാനം, ഒരു ട്രാന്സ്ഫെര് എങ്കിലും , നടപ്പാവാറുണ്ടൊ? നടക്കണമെങ്കില്‍ ഐ.എം.എ. അംഗമാകണം.അതാണു സ്ഥിതി.
അതേ..ജയ് ഐയെമ്മേ !
;)
അതേ അതേ ജയ് അയ്യമ്മേ :)
ആ സാധുക്കള്‍ക്ക് ആഹാരവും ചികില്‍സയും സൗജന്യമാക്കാന്‍ കൂടീ അപേക്ഷിക്കാമായിരുന്നു.
ജനറല്‍ വാര്‍ഡില്‍ കിടക്കുന്നവരും കട്ടിലിനടിയില്‍ കിടക്കുന്നവരും ലക്സ്വറി റ്റാക്സ് നല്കട്ടെ
ഐ.എം.എ ശക്തമായ ഒരു സംഘടനയാണെന്ന ധാരണ ശരിയല്ല.പത്തു പേര് ചേര്‍ന്ന് പതിനഞ്ച് അഭിപ്രായം പറയുന്ന പ്രസ്ഥാനമാണത്.നമ്മുടെ സംഘടനകളില്‍ തീരുമാനങ്ങള്‍ ചര്‍ച്ചകളിലൂടെയല്ല രൂപം കൊള്ളുന്നത്.ജനാധിപത്യസ്വഭാവം നമ്മുടെ സംഘടകള്‍ക്ക് ഒന്നും തന്നെ ഇല്ല.അതിന്റെ ദൌര്‍ബല്യം സംഘടനകള്‍ കാണിക്കുന്നു.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
ഒന്നു രണ്ടു് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടേ (ശരി ബ്രായ്ക്കറ്റില്‍).
ശ്രോതസ് (സ്രോതസ്സ്)
വിശിഷ്യാ (വിശിഷ്യ)
അര്ത്ഥപട്ടിണിക്കാര് (അര്‍ദ്ധപട്ടിണി) [പകുതി പട്ടിണിക്കാര്‍ എന്ന അര്‍ത്ഥത്തില്‍. ആധുനികകവികള്‍ എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു ശരിയാണു് :) ]
ആഢംബരം (ആഡംബരം)
ജാഗരൂപര്‍ (ജാഗരൂകര്‍)
Post a Comment