Saturday, March 08, 2008

തന്ത്ര വിദ്യ കൊണ്ട്‌ സനല്‍ ഇടമറുകിനെ വധിക്കാന്‍ ശ്രമം.

താന്ത്രിക ശക്തി കൊണ്ട്‌ സനല്‍ ഇടമറുകിനെ ടെലിവിഷന്‍ ക്യാമറയ്ക്ക്‌ മുന്‍പില്‍ വെച്ച്‌ മൂന്നു മിനിറ്റ്‌ കൊണ്ട്‌ വധിക്കും എന്നു പ്രഖ്യാപിച്ച ഉത്തരേന്‍ഡ്യയിലെ പ്രമുഖ താന്ത്രിക്‌ പണ്ഡിറ്റ്‌ സുരേന്ദ്ര ശര്‍മ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന മന്ത്ര-തന്ത്ര ചടങ്ങുകളുടെ ഒടുവില്‍ പരാജയം സമ്മതിച്ചു. ന്യൂഡെല്‍ഹിയിലെ ഇന്‍ഡ്യാ ടി വി അങ്കണത്തില്‍ തയ്യാറാക്കിയ മാന്ത്രിക വേദിയില്‍ വെച്ചാണ്‌ നാളിതുവരെ ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത ഈ പരീക്ഷണം നടന്നത്‌. രാജ്യമൊട്ടാകെ കോടിക്കണക്കിനാളുകള്‍ വീക്ഷിച്ച ഈ പരിപാടിയുടെ തല്‍സമയ പ്രക്ഷേപണം അന്ധവിശ്വാസങ്ങള്‍ക്കെതിരായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രചരണ പരിപാടികളിലൊന്നായി.

തുടര്‍ന്ന് വായിക്കുക

1 comment:

Umesh::ഉമേഷ് said...

തേരാളിയില്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ അതു പരിഭാഷപ്പെടുത്തി ഒരു പോസ്റ്റിടണം എന്നു കരുതിയതാണു്. ഇനി അതു വേണ്ട. ഈ പോസ്റ്റ് എന്റെ വായനലിസ്റ്റില്‍ ഷെയര്‍ ചെയ്താല്‍ മതിയല്ലോ.

നന്ദി.