Wednesday, October 24, 2007

സൗഹൃദം

അപ്പോള്‍ ഒരു യുവാവ്‌ പറഞ്ഞു:"ഞങ്ങളോട്‌ സൗഹൃദത്തെപ്പറ്റി പറഞ്ഞാലും"
നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാണു നിന്റെ സൗഹൃദം,
നീ സ്നേഹം വിതക്കുകയും നന്ദി കൊയ്യുകയും ചെയ്യുന്ന വയലാണവന്‍,
നിന്റെ വസതിയും നിന്റെ നെരിപ്പോടും അവന്‍ തന്നെ.
എന്തെന്നാല്‍ നീ വിശക്കുമ്പോള്‍ അവനരികിലെത്തും,
ശാന്തിക്കായ്‌ അവനെത്തേടും
നിന്റെ സുഹൃത്ത്‌ മനം തുറക്കുമ്പോള്‍,
നിന്നിലെ "ഇല്ല"കളെ നീ ഭയക്കുന്നില്ല.
"ശരി"കളെ തടയുന്നുമില്ല.
അവന്‍ സംസാരിക്കാത്തപ്പോള്‍,
നിന്റെ ഹൃദയംഅവന്റെ ഹൃദയത്തെ കേള്‍ക്കാതിരിക്കുന്നുമില്ല.
സൗഹൃദത്തില്‍, എല്ലാ വിചാരങ്ങളും, എല്ലാ വികാരങ്ങളും എല്ലാ പ്രതീക്ഷകളും
ജനിക്കുകയും പങ്കു വെയ്ക്കപ്പെടുകയും ചെയ്യുന്നു.
ഉള്‍ക്കടമായ ആനന്ദത്തോടെ.
നിങ്ങള്‍ അകന്നിരിക്കുമ്പോള്‍ സങ്കടപ്പെടായ്ക
ഒരു പര്‍വതാരോഹകനു ശൃഗംങ്ങള്‍ അകലെനിന്നു എത്രമേല്‍ തെളിപ്പെടുന്നുവോഅത്രമേല്
‍അവനില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നത്‌.
തെളിപ്പെടുന്നതപ്പോഴാണ്‌.
ഉള്‍ക്കടവികാരങ്ങളിലുപരി ഒരുദ്ദേശവുംസൗഹൃദങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ.
തന്റെ നിഗൂഢതകളെ വെളിപ്പെടുത്തുന്ന,
ലാഭേശ്ചുവായ സ്നേഹം സ്നേഹമേയല്ല,
അത്‌ ഇരയ്ക്കായ്‌ വിരിച്ച ഒരു വല മാത്രം,
അതില്‍ കുരുങ്ങുന്നതോ വിലകെട്ടവ മാത്രം.
നിന്റെ നന്മകള്‍ നിന്റെ സുഹൃത്തുക്കളാവട്ടെ.
നിന്റെ ഇറക്കങ്ങള്‍ അവന്‍ അറിയുന്നുവെങ്കില്‍ഏറ്റങ്ങളും അറിയട്ടെ,
മണിക്കൂറുകള്‍ കൊല്ലാന്‍ നീ അവനെ തേടരുത്‌,
മണിക്കൂറുകള്‍ ജീവിക്കാന്‍ അവനടുത്തെത്തൂ.
അവന്‍ നിന്റെ ആഗ്രഹങ്ങളെ നിറക്കട്ടെ,
നിന്റെ ശൂന്യതകളെയല്ല.
ആ മധുരിമയില്‍ ചിരിയുണ്ടാകട്ടെ,
സന്തോഷങ്ങള്‍ പങ്കുവെയ്ക്കപ്പെടട്ടെ,
കാരണം,
ഇത്തരം ഹിമബിന്ദുക്കളിലത്രെ,
ഹൃദയം പ്രഭാതത്തെ തിരിച്ചറിയുന്നത്‌.

ഖലീല്‍ ജിബ്രാന്‍

1 comment:

Faisal Mohammed said...

ബോസ്സ്, പാബ്ലോ നെരൂദയുണ്ടോ, ഉണ്ടെങ്കില്‍ പ്ലീസ്..