Friday, December 18, 2009

കാലം മറുപടി നല്‍കുമ്പോള്‍.


       വൈയ്ക്കം സത്യഗ്രഹത്തിന്റെ സമയം. അക്കാലത്ത്‌ വൈയ്ക്കം ക്ഷേത്രത്തിന്റെ അധികാരവും ദേശവാഴ്ചയും അവിടത്തെ പ്രമുഖ ബ്രാഹ്മണ കുടുംബമായ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. കാരണവര്‍ ഉഗ്രപ്രതാപിയും.


     സത്യാഗ്രഹം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജി വൈയ്ക്കം സന്ദര്‍ശിക്കാനെത്തുന്നു. ഇണ്ടംതുരുത്തി കാരണവര്‍ ഒന്നു മനസ്സു വെയ്ച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളല്ലോ? അദ്ദേഹവുമായി നേരില്‍ കാണാന്‍ ഗാന്ധിജി താല്‍പര്യം പ്രകടിപ്പിച്ചു. മനയില്‍ വാര്‍ത്തയെത്തി. പക്ഷെ, ഇണ്ടംതുരുത്തി കാരണവര്‍ ആരെയെങ്കിലും അങ്ങോട്ട്‌ ചെന്നു കാണുകയോ? തന്നെ കാണെണ്ടവര്‍ക്ക്‌ ഇങ്ങോട്ട്‌ വരാം എന്നായി തിരുമേനി. ആയിക്കോട്ടെ, എന്നു ഗാന്ധിജി.

        പക്ഷെ പ്രശ്നം തീരുന്നില്ല. അബ്രാഹ്മണനായ ഗാന്ധിയെ മനയില്‍ കയറ്റുകയോ? അതു പറ്റില്ല. ഏതായലും മനയില്‍ നിന്നു തന്നെ പ്രശ്ന പരിഹാരവും വന്നു. മനയ്ക്കു പുറത്ത്‌ ഒരു പടിപ്പുര പണിതു, അവിടെ വച്ച്‌ കാരണവര്‍ ഗാന്ധിജിയുമായി സംസാരിച്ചു.

(എന്തു സംസാരിച്ചാലും അതുകൊണ്ട്‌ ഗുണം ഒന്നും ഉണ്ടായില്ലെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക്‌ അറിയാം.)

ഈ കഥ നേരത്തെ പോസ്റ്റണമെന്ന് കരുതിയതാണ്‌. മടി കാരണം നടന്നില്ല. ഇന്നു പത്രത്തില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇനിയും മടിക്കരുതെന്ന് തോന്നി.

കാലം മറുപടി നല്‍കുന്നതെങ്ങിനെയെന്ന് പൂര്‍ണ്ണമായും മനസ്സിലാകാന്‍ ഈ പത്രവാര്‍ത്ത കൂടി വായിക്കൂ.



5 comments:

അനില്‍@ബ്ലോഗ് // anil said...

കാലത്തിന്റെ കളികള്‍.

പോസ്റ്റ് ഇരു തലയുള്ളതാണോ?
:)

Typist | എഴുത്തുകാരി said...

ഇതു കാലത്തിന്റെ കളി തന്നെ.

ഉറുമ്പ്‌ /ANT said...

പോസ്റ്റ് ഇരുതല മൂർച്ചയുള്ളതുതെന്നെ.
പഴയ കാലത്തിന്റെ മാടമ്പികൾക്കുപകരം പുതിയകാല മാടമ്പികൽ.
യൂണിയൻ ആപ്പീസ് നവീകരണത്തിന് നാല്പത്താഞ്ചു ലക്ഷം.

ജനശക്തി said...

നന്ദി ബാബുരാജ്.

1963ല്‍ വാങ്ങിയതും തൊഴിലാളികള്‍ തന്നെ ആയിരുന്നു ഉറുമ്പേ. അന്നും അവര്‍ ഇതേ ആരോപണം കേട്ടുകാണും.

കെ.ഇ.എന്‍ എഴുതിയ തമ്പുരാനിസത്തിന്റെ തികട്ടലുകള്‍ എന്ന കുറിപ്പില്‍ നിന്ന്.

...സത്യത്തില്‍ ഒരു പ്രദേശത്തെ ഏറ്റവും സൌകര്യമുള്ള കെട്ടിടം ഒരു കലാസമിതിയുടെയോ, വായനശാലയുടേതോ, സാമൂഹ്യ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേതോ ആയിരിക്കുന്നതില്‍ അഭിമാനിക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അതിനുപകരം ചിലരിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ പെട്ടെന്ന് പ്രകോപിതരായിത്തീരുമ്പോള്‍ അവരുടെ അജണ്ടയെക്കുറിച്ച് പുനര്‍‌വിചിന്തനം അനിവാര്യമാകും. പിരിക്കുന്ന പണത്തിനു കണക്കില്ലാത്തവര്‍ക്ക് കെട്ടാതെ പോയ കെട്ടിടങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കാനവകാശമുണ്ട്. അതേസമയം, കൃത്യമായ കണക്കുകള്‍ ജനസമക്ഷം തുറന്നു വെച്ച് ഓരോരോ കാര്യങ്ങള്‍ക്ക് സ്വരൂപിച്ച പണം അതാത് കാര്യങ്ങത്തില്‍ തന്നെ ചിലവഴിക്കുന്നവരില്‍ എന്തിനു പഴി ചാരണം?

നന്ദന said...

പുതിയകാലത്തിന്റെ കളികള്‍..?