ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തൊടുപുഴ അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിനു മുന്പില് വെച്ചാണ്, ആരെയോ കാത്തുനില്ക്കുന്നതു പോലെ. ബ്ലോഗ് മീറ്റിനല്പ്പം താമസിച്ചിരുന്നതു കൊണ്ടും മുന്‍ പരിചയം ഇല്ലാതിരുന്നതു കൊണ്ടും അദ്ദേഹത്തെ ശ്രദ്ധിക്കാതെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് കടന്നു. അദ്ദേഹവും പിന്നാലെ അകത്തേക്ക് വന്നപ്പൊള്‍ എനിക്ക് ഒരല്‍പ്പം കുണ്ഠിതം തോന്നി, ആദ്യമായ് കണ്ട ഒരു സഹബ്ലോഗ്ഗറെ അവഗണിച്ചതില്‍ .
സ്വയം പരിചയപ്പെടുത്തല്‍ സമയത്താണ് അദ്ദേഹത്തെ കൂടുതലറിഞത്. ജീവിതത്തില്‍ പല വേഷം കെട്ടിയാടേണ്ടി വന്നെങ്കിലും അന്തിമമായി ജീവിതവിജയം നേടിയ ഒരു വ്യക്തി. ചെറുപ്പത്തില്‍ ആനക്കാരനാവണമെന്ന ആഗ്രഹത്തില്‍ വീട്ടില്‍ നിന്നും ഓടിപ്പോയി, ആറുവര്‍ഷത്തോളം ആനയെ മേയ്ച്ചു. പിന്നെ തയ്യല്‍ക്കാരനായി. (ഒരു വി.എസ് ലൈന്‍ ) പിന്നെ പിന്നെ പല ജോലികള്‍ക്കും ശേഷം സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായി, മനസ്സു നിറഞ്ഞ് രണ്ട് മാസം മുന്‍പ് അടുത്തൂണായി. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏതോ ഒരു സംഘടനയുടെ സംസ്ഥാന സെക്രട്ടറി. ഇതിനിടെ പല തവണ പോലീസിന്റെ ക്രൂരമര്ദ്ദനങള് വാങ്ങിയിട്ടുണ്ട്, ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തോട് നിസ്സീമമായ ബഹുമാനം തോന്നി. ഇങ്ങനെ അനുഭവ സമ്പത്തുള്ള ഒരാള്‍ ബൂലോകത്തുള്ളത് നമുക്കൊക്കെ അഭിമാനമല്ലേ?
അദ്ദേഹത്തിന്റെ നാട് എന്റേതിന്റെ അടുത്തായതിനാല്‍ ഞാന്‍ സ്വകാര്യമായി പരിചയം പുതുക്കി. സ്ഥിരമായി ബ്ലോഗ് ചെയ്യാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ , അതിനെവിടെയാണ് സമയം എന്നദ്ദേഹം പരിഭവപ്പെട്ടു. ശരിയാണ്, യാതൊരു ഭാരവാഹിത്വവും ഇല്ലാത്ത എനിക്കു പോലും അത് സാദ്ധ്യമാവാറില്ല. (അനിലോ മറ്റോ അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേര് അന്വേഷിച്ചപ്പോള്‍ , “അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലല്ലോ“ എന്നായിരുന്നു ആ നിഷ്കളങ്കന്റെ മറുപടി. )
ഉച്ചഭക്ഷണത്തിനു ശേഷം ഉല്ലാസ യാത്രയ്ക്കൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി. തിരക്കുള്ള മനുഷ്യനല്ലേ, പക്ഷെ ഞങ്ങളൊക്കെ തൊമ്മന് കുത്തിനു മുങ്ങിയതിനാല്‍ അദ്ദേഹത്തോട് യാത്ര പറയാനുള്ള മര്യാദ കാട്ടാനായില്ല. അതില്‍ ഞങ്ങള്‍ക്കൊക്കെ പിന്നീട് ഖേദം തോന്നി.
തൊമ്മന് കുത്ത് യാത്രയ്ക്ക് ശേഷം തിരിച്ചു വന്ന് കാന്താരി ചമ്മന്തി കൂട്ടിയാണ് ഞങ്ങള്‍ ‘അടിച്ചമര്ത്തല്കാരായ പിന്തിരിപ്പന് ഭരണകൂടത്തിനെതിരെ ബൂലോകത്ത് ഒരു പ്രതിരോധനിര പടുത്തുയത്തുന്നതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തത്. പറയുന്നതില്‍ ഖേദമുണ്ട് , ശാര്‍ങധരന്‍, "You missed it!"
പിറ്റേന്ന് വഹാബിന്റെ വക ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടില്‍ , ശാര്‍ങധരന്‍ ഒരു പിടികിട്ടാപ്പുള്ളിയായിരിക്കുന്നത് കണ്ടു. പാവം വഹാബ്, “കണ്ടവരുണ്ടെങ്കില്‍ പറയണേ“ എന്ന് കക്ഷിയുടെ അഭ്യര്‍ത്ഥനയും. അതു കൊണ്ട് അദ്ദേഹം പറഞ്ഞ സ്ഥലത്ത് ഒന്ന് അന്വേഷിക്കാം എന്നു കരുതി, എന്റെ ഒരു പൊതു പ്രവര്‍ത്തകനായ ബന്ധുവിനെ വിളിച്ചു. ( “ചോരവീണമണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം” ; ഡയലര്‍ ടോണ്‍ ).
അദ്ദേഹം അന്വേഷിച്ച് തിരിച്ചു വിളിച്ചു. “ആള് നമ്മുടെ കക്ഷിയാ, ഏടപെടാന് പറ്റിയ ഡീസന്റ് പാര്‍ട്ടി. എന്താ സംഭവം?”
************************************************************
പണ്ടോരിക്കല്‍ ശാര്‍ങധരന്‍ (ഈ ശാര്‍ങധരന്‍ ആണോ അതോ വേറേ ശാര്‍ങധരന്‍ ആണോ എന്നറിയില്ല.) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വന്നു. ചീട്ട് എഴുതാനിരുന്ന കക്ഷിക്ക് എത്ര ശ്രമിച്ചിട്ടും പേരെഴുതാന്‍ പറ്റുന്നില്ല. അവസാനം ചീട്ട് സാറു പറഞ്ഞു, “ എന്തൊരു പേരാടോ, ഞാനേതായാലും ബാബു എന്നെഴുതിയിട്ടുണ്ട്, സാബു എന്നു വിളിച്ചാലും കേറിക്കോണം.”
43 comments:
ഹ ഹ ഹ !!!
ബാബുരാജ്,
ഞാന്‍ ഇതേ വിഷയം പോസ്റ്റാനിരുന്നതാ.
:)
പക്ഷെ ഈ പോസ്റ്റ് വായിക്കുന്നവര്‍ക്കൊന്നും തമാശ പിടികിട്ടുമെന്ന് തോന്നുന്നില്ല.
ഏതായാലും ഞാന്‍ ആളെ തപ്പിക്കൊണ്ടിരിക്കുകയാണ്. അറിയുന്നവരാരെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കണെ.
ബാബുരാജ് $ അനില്‍ജി;
എനിക്ക് തോന്നുന്നത്; വിനയ വഴിതിരിച്ചു വിട്ട ഒരു അമ്മൂമ്മയില്ലേ..
അതുപോലെ വഴിതെറ്റി...
അല്ലാ; ഒരു സംശയം മാത്രം...
അപ്പൊ ബ്ലോഗ്ഗറല്ല..?
ഹരീഷെ,
പുള്ളി ബ്ലോഗ്ഗറല്ല എന്ന് എനിക്കുറപ്പായിരുന്നു.
അദ്ദേഹം മറ്റെന്തോ ഉദ്ദേശത്തിലാണ് വന്നതെന്ന് അല്പനേരത്തെ സംസാരത്തില്‍ നിന്നും പിടികിട്ടി. ഇന്റര്‍നെറ്റ് എന്താണെന്ന് അറിയാതെ ബ്ലോഗ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് എന്റെ ധാരണ.
:)
ഞാന്‍ വിചാരിച്ചു വല്ല “സ്പെഷ്യല്‍ ഏജന്റുമാരും“ ആയിരിക്കും എന്ന്.
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു, ആ അമ്മൂമ്മ വന്ന യോഗത്തിനു തന്നെ വന്നയാളാവും.
ഹി ഹി ഹി ഹി ഹീ...
ചാണുവേ......: കട
തമാശകള്‍ വേറെയുമുണ്ടല്ലോ , ഒരു പൊസ്റ്റിനുള്ള വകയുണ്ട്.
തൊടുപുഴ തമാശകള്‍.
:)
അതന്നേ തൊടുപുഴ മീറ്റ് തമാശകള്‍...
അനില്‍ ജി, താങ്കളുടെ സംശയം തന്നെയായിരുന്നു എനിക്കും. ഹരീഷ് പറഞ്ഞതു തന്നെയാകാനാണു സാദ്ധ്യത. പക്ഷെ ഞാന്‍ ആളെ തലയോലപ്പറമ്പില്‍ അന്വേഷിച്ചൂ എന്നത് നേരാണ്. ആളതു തന്നെ, പക്ഷെ പാവം:)
ദുരൂഹതകൾ ബാക്കിയവുന്നോ !!
ചിരിക്കാതിരിക്കാനാവുന്നില്ല, അന്നേരം മുതല്‍ അടക്കിപ്പിടിച്ചിരിക്കുന്നതാ.
:) :)
ഹി ഹി ഹി ഹീ...
കഷ്ടം..!!
എന്നെ തിരിച്ചറിയാന്‍ കഴിയാത്തവരാണല്ലോ കര്‍ത്താവേ, നിന്നെയും കുരിശേല്‍ തറച്ചിരിക്കുന്നത്..
ശാര്‍ങ്ങധരന്‍ എന്ന് എഴുതാന്‍ അത്ര ബുദ്ധിമുട്ടാണോ?
"വിനയ വഴിതിരിച്ചു വിട്ട ഒരു അമ്മൂമ്മയില്ലേ...." കഥ എന്താ അതുകൂടി ഒരു പോസ്റ്റ് ആക്കു നിരുപദ്രവമായ ഒരു ചിരിയാണെങ്കില്‍ പങ്കു വയ്ക്കുക..
എല്ലാ പൊസ്റ്റിലും പുഴുങ്ങിയ കപ്പയും കാന്താരി ചമ്മന്തിയും പരാമര്‍ശിക്കുമ്പോള്‍ സത്യമായും എന്റെ കണ്ട്രോള് പോണൂ...
ഹരീഷേ ഞാന്‍ വരും അന്ന് ..........
ഏതോ പാവങ്ങള്‍ ബിരിയാണി കിട്ടുമെന്ന് കരുതി വന്നതാകും..
കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാര് കണ്ടോ ചിരിക്കുന്നേ... :)
ബാബുരാജ് മാഷെ,
താങ്കള്‍ പണിപറ്റിച്ചു അല്ലെ?:):):)
തൊടുപുഴയില്‍ നിന്നും തിരിച്ചുള്ള യാത്രയില്‍ ഞാനും അനിലും ഏറെ സംസാരിച്ച വിഷയമാണിത്..എത്ര ആലോചിച്ചിട്ടും പുടി കിട്ടിണില്യാ....
എന്നാലും എന്റെ ശാര്‍ങധരന്‍ മാഷെ...സത്യത്തിലാരും തിരിച്ചറിഞ്ഞില്ല താങ്കളെ:):):)
വഴി തെറ്റിയെത്തിയ വല്യമ്മയെ പറ്റി ഒരു മീറ്റ് പോസ്റ്റില്‍ കണ്ടിരുന്നു..അപ്പോള്‍ മീറ്റ് എല്ലാം കൊണ്ടും സംഭവബഹുലമായിരുന്നല്ലേ....:)
അതുശരി, അപ്പോ..നമ്മുടെ കൂടെയിരുന്നു ബിരിയാണികേറ്റിയ കിളവനോടൊന്നു മിണ്ടാന്തുടങ്ങിയപ്പോ പുള്ളിക്കാരന് പ്ളേറ്റുമാറ്റി.
ചിലരങ്ങനാ...ഏതായാലും വൈദ്യനങ്ങു കൂടുതല്‍ കുഞ്ഞുവാവയാകാതെ.
തൊടുപുഴ ബ്ലൊഗുമീറ്റു സമ്മാനിച്ച ഓര്‍മ്മകള്‍ വലുതാണ്.
വല്യകുറേ മനുഷ്യരുടെ കൈപിടിച്ചു കുലുക്കാനുള്ള യോഗവുമുണ്ടായി.
@ ചാര്‍വാകന്‍..
എനിക്കു താങ്കളുടെ ഫോണ്‍ നമ്പെര്‍ ഒന്നു തരണം ട്ടോ..
മാണിക്യം ചേച്ചീ,
അമ്മൂമ്മ വന്ന കഥ ധനേഷിന്റെ പോസ്റ്റില്‍ ഉണ്ട്.
അദ്ദേഹം ഒരു ബ്ലോഗ്ഗറല്ലാ എന്നെനിക്കും തോന്നിയിരുന്നു.വഴി തെറ്റി വന്നതായിരുന്നെങ്കിൽ ആ വല്യമ്മയെ പോലെ വിവരം പറഞ്ഞിട്ടു പോകാമായിരുന്നു.ഉച്ച വരെ ഇരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.അതല്ല ബ്ലോഗ്ഗിംഗ് പഠിക്കാൻ വന്നതായിരുന്നെങ്കിൽ അതും പറയാമായിരുന്നു.എന്തായാലും എല്ലാവർക്കും തോന്നിയ ഒരു സംശയം ബാബുരാജ് ഇവിടെ പങ്കു വെച്ചത് നന്നായി.
ഈ പോസ്റ്റ് കണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം ല്ലേ !
ഞാനും അയാളോട് സംസാരിച്ചിരൂന്നു, എന്നോടും അയാള്‍ ഇതൊക്കെ തന്നെയാ പറഞ്ഞത്.....
ഹ ഹ ഹ !!!
അദ്ദേഹത്തിന്റേ ബ്ലോഗ് ഓര്മ വരുന്നില്ല. പക്ഷേ നിശ്ചയമായും അദ്ദേഹത്തിന്റെ കമന്റെങ്കിലും അടുത്ത കാലത്ത് എവിടെയോ വായിച്ചിട്ടുണ്ട്. ഓര്മ ചികയട്ടെ..
ബാബുരാജ് മാഷേ,
വ്യത്യസ്തമായ മീറ്റ് പോസ്റ്റ് തന്നെ...
തൊമ്മന് കുത്തിലെത്തിയപ്പോള്‍, ലതിചേച്ചി,
“നമ്മുടെ കൂടെ ഉണ്ടായിരുന്ന ആ ചേട്ടന് പോയി അല്ലേ? ആ ശാര്.. ശാര്.. ശോ.. ആ ചേട്ടന് തന്നെ....”
എന്ന് പറയുന്നത് കേട്ടപ്പോളാണ് അദ്ദേഹം ട്രിപ്പിനു നില്‍ക്കാതെ മടങ്ങി എന്നു മനസിലായത്.. :)
ഞാന്‍ പരിചയപ്പെട്ടപ്പോളും കൂടുതല്‍ ഒന്നും പറഞ്ഞില്ല..
എന്നാലും കഷ്ടമായിപ്പോയി...
(ഇനി അദ്ദേഹം അമ്മൂമ്മയെപ്പോലെ വഴി തെറ്റി വന്ന ആള് ആണെങ്കില്‍, ഗൂഗിള്‍ ആഡ്സെന്സിനെ കുറിച്ചുള്ള ചര്‍ച്ച ഒക്കെ കേട്ട്, തലക്കു പ്രാന്തായിക്കാണും.. )
ഈ മീറ്റ് കഴിഞ്ഞപ്പഴാ അറിഞ്ഞത്.Next മീറ്റെങ്കിലും അറിയിക്കണേ....
എനിക്കു് സംശയമുണ്ടായിരുന്നു.ഊ ണിനിരുന്നപ്പോള് എഴുത്തുകാരി എന്നോട് ചോദിച്ചിരുന്നു..പുള്ളിക്കാരന്റെ ബ്ലോഗിന്റെ പേരെന്താണെന്ന്?ടിയാന് പരിചയപ്പെടുത്തിയതും വ്യക്തമല്ലായിരുന്നു.എന്നാലും ഇത്തരമൊരു സംഗതി പുള്ളിക്കാരനറിഞ്ഞ നിലക്ക് എന്തെങ്കിലും ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഓ........ അതുശരി... അപ്പോ ഈ ശാര്‍ങ്ധരന്‍ ബ്ലോഗറല്ലേ..?
വല്ലാത്തൊരു കഥ തന്നെ.....!
ബാബുരാജ്.... താങ്കളുടെ പോസ്റ്റിന് ഒരായിരം അഭിനന്ദനങ്ങള്‍...!
അപ്പോ... എന്റെ പോസ്റ്റ് വായിച്ച് നിങ്ങളൊക്കെ ഊറിച്ചിരിച്ചുകാണും അല്ലേ...?
Dear Baburaj
Plese send ur email address to:- vahabvailathur@gmail.com
ഞാനിതിപ്പഴാ കണ്ടതു്. ഞാനും അദ്ദേഹത്തിന്റെ അടുത്തു് ചെന്നു, പരിചയപ്പെടാന്‍.എന്നെ പരിചയപ്പെടുത്തിയിട്ട് അദ്ദേഹത്തിന്റെ പേരും ബ്ലോഗും ചോദിച്ചപ്പോള്‍, രണ്ടു പ്രാവശ്യം എന്തോ പറഞ്ഞു, എനിക്കു് മനസ്സിലായില്ല. പിന്നെ പറഞ്ഞു, വില്ല് ധരിച്ചവന് എന്നു്. ഉച്ചക്കു് ഊണു കഴിക്കുമ്പോള്‍ കണ്ടിരുന്നു, ഞാന്‍ മണിയോട് ചോദിച്ചു, മണിക്കും അറിയില്ലെന്നു പറഞ്ഞു. എനിക്കും സംശയം തോന്നിയിരുന്നു, അദ്ദേഹം ബ്ലോഗറൊന്നുമല്ലെന്നു്.
തൊടുപുഴ മീറ്റ് തമാശയില്‍ ആ അയ്യപ്പ ബൈജുവിന്റെ കാര്യം എഴുതല്ലേ അനിലേ :). ബാബുരാജ് , ഞാന്‍ ആദ്യമായാണ് ഇവിടെ കണ്ടതില്‍ സന്തോഷം .
കാപ്പൂ,
ഹിഹിഹിഹിഹിഹിഹിഹിഹിഹി....
അതൊരു ഭയങ്കര സംഭവമാ.....ഹരീഷ് പറയും എന്ന് കരുതുന്നു...:):):)
ഇതെന്താ കഥ എല്ലാരും കൂടി വരാന്‍ പറ്റാത്ത ഞങ്ങളെ നിങ്ങളെല്ലാരും കൂടെ ബിരിയാണിയും കപ്പയും ചമ്മന്തിയും കാട്ടി കൊതിപ്പിച്ചതും പോര ദേ എന്നിട്ടും വിശേഷങ്ങള്‍ തീരുന്നില്ല .ത്രിശ്ശൂക്കാരെ ,വഴക്കോടാ ഒന്ന് ഒത്തു പിടിച്ചോ നമുക്ക് തൃശ്ശൂരില്‍ കാണാം ഞാന്‍ ആഗസ്റ്റില്‍ വരുന്നുണ്ട് .
ബാങ്ക് ജീവനക്കാരുടെ പ്രതിനിധിയല്ലേ..
ചുമ്മാ തൊടുപുഴ വഴി വന്നപ്പോള്‍ ബാങ്ക് കെട്ടിടത്തില്‍ ആളൂം ബഹളോം കണ്ട്
വല്ല സംഘടനയുടെയും (എതിര്‍പാര്‍ട്ടിയില്‍ പെട്ട )യോഗമാണെന്നു കരുതി.
എന്നാല്‍ വല്ല രഹസ്യോം ചോര്‍ത്തിക്കളയാം എന്നു കരുതി കയറീ വന്നു..
അകത്ത് കേറിയപ്പോഴല്ലേ രസം ..
ഐഡീക്കാര്ഡും വേണ്ട..ആരെയും പരിചയോം വേണ്ട..
എന്നിട്ടും എല്ലാരും നോക്കി ചിരിക്കുന്നു. .
"വാ, വാ..കണ്ടീല്ലല്ലോന്നോര്ത്തിരിക്കുവായിരുന്നു" എന്നും പറഞ്ഞ് ക്ഷണിക്കുന്നു.
പിന്നെന്നു നോക്കാന്‍..
ഒരുത്തന് വന്ന് കുടൂബചരിത്രമൊക്കെ ചോദിച്ചു പോയി..
വേറൊരു താടീക്കാരന് വന്ന് ഏതാ ബ്ബ്ലോഗെന്നു ചോദിക്കുന്നു ( അതെന്തു കുന്തം..പ്ലേഗ്ഗാണേങ്കില് എന്നേ ഇന്ത്യയില്‍ നിന്നും കെട്ടി കെട്ടിച്ചു..)
പിന്നെ കുറേയവന്മാര് ഇന്റ്ര്നെറ്റ്, ഗൂഗിള്‍ എന്നൊക്കെപ്പറഞ്ഞ് ഒച്ചയുണ്ടാക്കുന്നു..
പാട്ടു പാടുന്നു ...ചളം അടീക്കുന്നു..
തുരു തുരെ ഫോട്ടം പിടീക്കുന്നു..( വല്ല ക്യാമറാ വില്പന മേളയുമാണോ ആവോ..?)
ഒടിത്തത് കുറേ പുത്തകം കൂട്ടീയിട്ടിരിക്കുന്നു..
നിഴല്‍..കുത്ത്..അങ്ങനെയെന്തോ....ഏതോ ഒരു കോപ്പിലാന്‍ എഴുതീതാ..
ഒരെണ്ണമെടുത്തു തുറന്നു നോക്കി...പഴത്തൊലി, കാളാമുണ്ടം..(വല്ല പച്കക്കറീക്കണക്കുമായിരിക്കും.)
നല്ല മണം..!! ബിരിയാണീയുടേതാണെന്നു തോന്നുന്നു..അപ്പോ തീറ്റയുണ്ട്..കാശു കൊടൂക്കണോ ആവോ..?
ബിരിയാണി വിളമ്പിയ ഉടനേ അതുവരേ തന്നോട് വര്‍ത്താനം പറഞ്ഞോണ്ടിരുന്നവന് ഒന്നും മിണ്ടാതെ എണീറ്റ് ഒറ്റ ഓട്ടം.!!
എന്നാല്‍ ശരി വല്ലതും കഴിച്ചു കളയാം എന്നു വിചാരിച്ച ഞാനും ഇത്തിരി തട്ടി !!
അപ്പോള്‍ ഒരു തടീയന് (വല്യ ഒരു കുഴലു കഴുത്തില്‍ തൂക്കിയിട്ടുണ്ട് ) വന്നു പറയുന്നു "ബസ്സ് റെഡിയായി ഇനി തൊമ്മന് കുത്തിനു പോകാ"ന്ന്
അങ്ങനെ വരട്ടേ..!! അപ്പോ അതാണ് കാര്യം..(അന്ത പൊത്തകം ഇവന്മാരുടെ ലഘുലേഖയാ...പഴത്തൊലി, കാളാമുണ്ടം..ഒക്കെ ഓരോ രഹസ്യകോഡായിരിക്കും..)
ഈയിടെ വാഗമണില്‍ വച്ച് നടത്തിയ ക്യമ്പില്‍ പങ്കെടൂത്തോരെ തപ്പി പോലിസ് പാഞ്ഞു നടക്കുവാ..
ഇതും അതു പോലെ ഏതോ പരിപാടീ തന്നെ !!
യിതിനായി യിവന്മാരീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നത എന്തിനാണോവോ..?
എന്താണേലും മുങ്ങിയേക്കാം...(പിന്നേ... ചെണ്ടക്കപ്പേം , കാന്താരിം..വീട്ടില്‍ കിട്ടാത്തറതാണോ അതൊക്കെ..?)
ഞാനും സംസാരിച്ചിരുന്നു ശര്ങ്ങധര്ന് മാഷിനോട് .വഴിതെറ്റിയോ മറ്റെന്തെങ്കിലും സംഗതി ആണ് എന്ന് കരുതി വന്ന ആളാണെന്ന് എനിക്ക് തോന്നിയില്ല."ഞാന്‍ ഒരു ബ്ലോഗ് എഴുതകരനല്ല" എന്ന് അദ്ദേഹം അപ്പോള്‍ തന്നെ പറഞ്ഞു..കൂട്ടത്തില്‍ മറ്റെന്തോ ഒന്ന് ആണെന്ന് പറഞ്ഞു ...ഞാനും ധനേഷും അതെന്താണെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു
ചാര്‍ലീ,
അതു കലക്കി.
തൊട്ടടുത്ത റോഡില്‍ ഒരു ബില്‍ഡിംങില്‍ ഒരു മീറ്റിംങ് നടക്കുന്നുണ്ടായിരുന്നു.ആ അമ്മൂമ്മയേപ്പോലെ ഇദ്ദേഹവും അതിനു തന്നെയാണ് വന്നത്. താന്‍ ഇന്ന ഘടക സംഘടനയുടെ ഭാരവാഹിയാണെന്ന് കൂടി അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതി നഞങ്ങള്‍ ആരോടും ഒന്നും പറഞ്ഞില്ല,ഇനി ബ്ലോഗിനോട് താത്പര്യം തോന്നി കുത്തിയിരിക്കുകയാണോന്ന് പറയാമ്പറ്റില്ലല്ലോ.
:)
കൂട്ടുകാരെ,
ഫോട്ടോയും വിവരണങ്ങളും, ധാരാളമായി,
ഇനിയും, പങ്കെടുക്കാൻ പാറ്റാഞ്ഞ പാവങ്ങളെ, സങ്കടക്കടലിലാക്കല്ലെ.
ഇനി വേണ്ടത്, അമ്മൂമ്മയും,
വില്ലുധാരിയും, (ശാ.. ശാ. ഞാനും ബാബൂന്നെഴുതി)
പിന്നെ ഇനിയും പറയാത്ത രസങ്ങളുമാണ്
എഴുതി നിരത്തുവിൻ സഖാക്കളെ.
കപ്പയും കാന്താരിയുമെന്ന് ഇനിയാരും മിണ്ടിപ്പോകരുത്
ചാര്‍ളീ,
കലക്കി. ഇതാണ് ലതി ച്ചേച്ചി പറയുന്ന ‘ആടിപൊളി’. എന്താ ഒരു ഭാവന.
സജീ, സോജന്, പഥിക് നന്ദി. അടുത്ത സ്ഥലത്ത് വെച്ച് കാണാം.
കാപ്പിലാന്ജീ,
പുസ്തകം കൈയ്യിലുണ്ട്, പക്ഷെ സാധനം വന്നു കണ്ടില്ല, അതിനി ഹരീഷ് മുക്കിയതാണോ?
രണ്ടു കക്ഷികള്‍ തലേന്നേ തൊടുപുഴയില്‍ എത്തി എന്നൊക്കെ പറയുന്നതു കേട്ടു. ആ വഴിയില്‍ പോയോ ആവോ?:)
ഹ ഹ..ഇതു പോലൊരു തമാശ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുണ്ടാവില്ല.ഈ കക്ഷിയോട് ഞാൻ സംസാരിച്ചതേയില്ല.തൊമ്മൻ കുത്തിൽ വച്ച്, നമ്മുടെ കൂടെയുണ്ടായിരുന്ന പ്രായമുണ്ടായിരുന്ന ആൾ എവിടെ പോയി എന്ന് ലതിച്ചേച്ചി സംശയം പ്രകടിപ്പിച്ചപ്പോളാണു ഞാൻ ആരാ അത് എന്ന് അന്വേഷിച്ചത്.എന്തായാലും കൊള്ളാം.ഞാൻ അവസാനം വന്നതിനാലാണു അദ്ദേഹവുമായി സംസാരിയ്ക്കാൻ ഇടവരാതിരിന്നത്.എങ്കിലും പരിചയപ്പെടുത്തലിന്റെ സമയത്തും ആരും അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേരു എന്താണെന്ന് അന്വേഷിയ്ക്കാതിരുന്നത് അത്ഭുതമായി തോന്നുന്നു.
അതിലൊക്കെ വിചിത്രം, ആ അമ്മൂമ്മയുടെ പ്രായവും, വരവും ഒക്കെ കണ്ടാൽ അവർ ബ്ലോഗർ അല്ലെന്നു ഉറപ്പായിരുന്നു.എന്നിട്ടും അവർ വന്നു ഇരുന്നു കുറെ കഴിഞ്ഞാണു വഴി തെറ്റി വന്നതാണെന്ന് മനസ്സിലാവുന്നത്..!
എന്തായാലും ഇത്തരം ചില നുറുങ്ങുകൾ എല്ലാ കൂട്ടായമകളുടേയും ഭാഗം തന്നെ.അവസാനം ഓർമ്മയിൽ തങ്ങി നിൽക്കുന്നതും ഇതൊക്കെ തന്നെയല്ലേ?
തൊടുപുഴ മീറ്റിനെപ്പറ്റിയുള്ള പോസ്റ്റുകളില്‍ വേറിട്ട് നില്ക്കുന്ന പോസ്റ്റാണിത്.
ശാര്‍ങധരന്‍ ചേട്ടനെ എനിക്ക് വിശദമായി പരിചയപ്പെടാനേ പറ്റിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഡോ:ബാബുരാജ് പറഞ്ഞതുപോലെ വല്ലാത്ത ബഹുമാനം തോന്നി.
പോസ്റ്റിലെ വാല്‍ക്കഷണം കലക്കി കടുവറുത്തുകളഞ്ഞു :) :) ബാബു എന്നോ സാബു എന്നോ വിളിച്ചാലും കേറിക്കോളണം.....എനിക്ക് വയ്യ്യേ..... :) :) :)
ശ്ശെ അദ്ദേഹത്തിന്റെ ഒരു പടം പോലും കിട്ടിയില്ലല്ലോ ......
പടം ഹരീഷിന്റെ പോസ്റ്റിലുണ്ട്.
Post a Comment