Friday, September 26, 2008

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി ഇവയൊക്കെയെന്നാണ്‌ ഞാന്‍ ചെറുപ്പം മുതല്‍ കേട്ടിരുന്നത്‌.
 (അമ്മ പഠിപ്പിച്ചത്‌: മത്സ്യ, കൂര്‍മ്മ,  വരാഹോ, നരഹരി, വാമന, ഭാര്‍ഗ്ഗവ, രഘുവീര, ബലഭദ്രച്ച്യുത കല്‍ക്കിയതായിട്ടവതാരം ചെയ്തവനേ ജയ ജയ!)

 ഇപ്പൊഴത്തെ സംശയം പുതിയതല്ല. രണ്ടു വര്‍ഷത്തോളം മുന്‍പ്‌, ഉത്തരേന്‍ഡ്യയില്‍ നിന്നു കിട്ടിയ ഒരു ദശാവതാര ശില്‍പ്പത്തില്‍ ബലരാമനെ ഒഴിവാക്കി ബുദ്ധന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ആയിടക്കു തന്നെ, സംഘപരിവാര്‍ ശക്തികള്‍ ചരിത്രത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന ഒരു ലേഖനത്തില്‍, ഇപ്പോള്‍ ബുദ്ധനെ അടിച്ചു മാറ്റി സ്വന്തമാക്കിയതിനെപ്പറ്റിയും ഉദാഹരിച്ചു കണ്ടു. അവിടം കൊണ്ട്‌ അത്‌ മറന്നിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മഹാകവി ഉള്ളൂരിന്റെ 'കപിലവസ്തുവിലെ കര്‍മ്മയോഗി' എന്ന കവിതയില്‍ ബുദ്ധനെ 'നാരായണന്റെ നവാവതാരം' എന്നു വിശേഷിപ്പിച്ചിരിക്കുന്നു കണ്ടു! മഹാപണ്ഡിതനായ കവിയ്ക്ക്‌ അബദ്ധം പിണയാന്‍ സാദ്ധ്യതയില്ല എന്നു വിശ്വസിച്ചതിനാലും, അദ്ദേഹവും പരിവാരവുമായി ബന്ധമൊന്നുമില്ലാത്തതിനാലും വീണ്ടും സംശയമായി.

സത്യത്തില്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്‌ പുതിയ കാര്യമൊന്നുമല്ല. ദക്ഷിണേന്‍ഡ്യയില്‍ ഈ സങ്കല്‍പ്പം പ്രചാരപ്പെട്ടിരുന്നില്ല എന്നു മാത്രം. ഭാഗവതത്തില്‍ ബുദ്ധനെ അവതാരത്തിലൊന്നായാണ്‌ കാണുന്നത്‌. പക്ഷെ നമ്മള്‍ കരുതുന്നതു പോലെ അത്ര പ്രാചീനമൊന്നുമല്ല ഭാഗവതം. ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ്‌ അത്‌ രചിക്കപ്പെട്ടത്‌. അതായത്‌ ബുദ്ധന്റെ കാലഘട്ടത്തിനും ഒരു 13-14 നൂറ്റാണ്ടു ശേഷം. ഒരു പക്ഷെ ബുദ്ധ മതത്തിന്റെ പുഷ്കല കാലഘട്ടത്തിനും ശേഷം. ബുദ്ധ മതത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢശ്രമം ഇതിനു പിന്നിലില്ലേ എന്നും സംശയിക്കാം. കാരണം, അപ്പോഴേക്കും ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്ന ബുദ്ധമതത്തിന്റെ ആചാര്യനെത്തന്നെ ഹിന്ദു സങ്കല്‍പ്പത്തിലേക്ക്‌ ചേര്‍ത്തെടുത്താല്‍ പിന്നെ ബുദ്ധ മതത്തിന്‌ സ്വന്തമായി ഒരു നില നില്‍പ്പ്‌ ഇല്ലാതാകുമല്ലോ?

അവതാരങ്ങള്‍ പത്തില്‍ നിലനിര്‍ത്താന്‍ സൗകര്യം പോലെ ബലരാമനേയോ കൃഷ്ണനേയോ ഒഴിവാക്കുന്നു. കൃഷ്ണന്‍ ഒരു അവതാരമല്ല, വിഷ്ണു തന്നെയാണ്‌ കൃഷ്ണന്‍ എന്ന ഒരു വാദവുമുണ്ട്‌.

ഇപ്പോള്‍ ഒരു കാര്യം ചോദിക്കട്ടെ? നമ്മളൊക്കെ അറിയുന്ന, എന്നാല്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെടുത്താത്ത ഒരു അവതാരമില്ലേ? മോഹിനി? അതു ഒരു സിമ്പിള്‍ ഫാന്‍സി ഡ്രസ്സ്‌ ആയിരുന്നു എന്നു വാദിക്കാന്‍ വരട്ടെ, ഭാഗവതത്തില്‍ അതും അവതാരം തന്നെ. ഭാഗവതത്തില്‍ അവതാരം പത്തല്ല, ഇരുപത്തിരണ്ടാണ്‌. ആദിപുരുഷന്റെ നാഭീകമലത്തില്‍ ഉരുവായ ബ്രഹ്മാവിന്റെ പുത്രന്മാരായ നാലു ബ്രഹ്മചാരികളാണ്‌ ആദ്യാവതാരം. അതിനു ശേഷം വരാഹം. പിന്നെ നാരദന്‍, നര നാരായണന്മാര്‍, കപിലന്‍, അത്രി, യജ്നന്‍, ഋഷഭന്‍, പൃതു തുടങ്ങിയവര്‍ക്കു ശേഷം മത്സ്യവും കൂര്‍മ്മവും. അപ്പൊഴേക്കും പലഴി മഥനം തുടങ്ങി. തുടര്‍ന്ന് ധന്വന്തരിയും മോഹിനിയും. പിന്നെ നരസിംഹം മുതല്‍ കല്‍ക്കി വരെ. ഇതിനിടെ പതിനേഴാമതായി വ്യാസനും ഇരുപത്തിയൊന്നാമതായി ബുദ്ധനും. 

ദശാവതാരം പരിണാമ സിദ്ധാന്തമാണെന്ന് വാദിക്കുന്ന ഗോപാലകൃഷ്ണ ശാസ്ത്രജ്ഞന്മാര്‍ ഒന്നു ശ്രദ്ധിക്കണേ, വരാഹത്തിനും വളരെ ശേഷമാണ്‌ മത്സ്യവും കൂര്‍മ്മവും.

പക്ഷെ അടിസ്ഥാന പ്രശ്നം ബുദ്ധന്‍ തന്നെ. അവതാരം പത്തായാലും ഇരുപത്തിരണ്ടായാലും, ബലരാമന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം ഒന്നു തന്നെ. പക്ഷെ ബുദ്ധന്റെ കാര്യം അങ്ങിനല്ല. അദ്ദേഹം ഒരു ചരിത്ര പുരുഷനാണ്‌. ദൈവത്തിന്റെ സ്ഥാനം തള്ളിക്കളയുന്ന ഒരു വീക്ഷണം പഠിപ്പിച്ച ആളുമാണ്‌. അദ്ദേഹത്തെ തന്നെ ദൈവമാക്കിയാലോ?

(ഭാഷാ ഭാഗവതം വായിച്ചു മനസ്സിലാക്കാനുള്ള ബോധമില്ലാത്തതിനാല്‍ ഒരു ഇംഗ്ലീഷ്‌ സംഗ്രഹമാണ്‌ ഞാന്‍ വായിച്ചത്‌. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ദയവായ്‌ തിരുത്തുക.)

20 comments:

Anonymous said...

paRanjathil kaaryamunTu maashE!

Ashly said...

Hi, I too had this question few months back. Then I checked in different sites, including Wikipedia, Brit-Ency, different Hindu site etc, they have Budha too. Some versions have Krishan as well as Balaraman. (which was very confusing, and aganest what I learnt. Also, both were on Earth during the same time!) And Mohini is no where. In fact, what I learnt during my school days is exactly same as your Mother told. We can't say our version is correct, North Indian version is wrong. They will say just reverse of this!!! Every thing is relative!

What I understood is, God is in every form, every where, in every one. Depends on the need of the hour & occasions God takes different forms. God is in the form of Vishnu, Christ, Nabi, Guru Nanak, you, me etc…All are/were came to this world to make everyone life more peaceful & meaningful

So, I stopped worrying about which are the 10 avatars.

Ps: When I was doing the search, all the search results return Kamala Hassna’s movie Deshaavatharm !!

Ashly said...

This comment is added to enable Tracking.

Anonymous said...

ഹഹഹ കണ്‍ഫ്യൂഷന്‍ കൂട്ടണോ. പോയി ഇതു വായിക്കൂ. ഈ ചിത്രവും കാണൂ.

Umesh::ഉമേഷ് said...

ജയദേവന്റെ ഗീതഗോവിന്ദത്തില്‍ (“പ്രളയപയോധിജലേ...” എന്ന ഗാനം, “വേദാനുദ്ധരതേ...” എന്ന ശ്ലോകം) കൃഷ്ണനു പകരം ബുദ്ധനെ അവതാരമാക്കി അവസാനം ഇവരെല്ലാം കൃഷ്ണന്റെ അവതാരങ്ങളാണെന്നു പറയുന്നു. മറ്റു പലരും

രാമോ രാമശ്ച രാമശ്ച
കൃഷ്ണഃ കല്‍ക്കിര്‍ജനാര്‍ദനഃ

എന്നതിലെ ബലരാമനെ ഒഴിവാക്കി

രാമോ രാമശ്ച കൃഷ്ണശ്ച
ബുദ്ധഃ കല്‍ക്കിര്‍ജനാര്‍ദനഃ

എനു പറയുന്നു. ബുദ്ധനു കൂടുതല്‍ പ്രാധാന്യമുള്ള ബംഗാളിലും മറ്റുമാണു് ഇതു കൂടുതല്‍ എന്നാണു ഞാന്‍ കരുതിയിരുന്നതു്.

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഒരുപാടുണ്ടു്. അവയില്‍ പ്രധാനമായവയാണു് ഈ പത്തെണ്ണം. അതിനാല്‍ മോഹിനിയെ ഒഴിവാക്കിയതില്‍ തെറ്റു കാണുന്നില്ല. സായിബാബയെയും ഒഴിവാക്കിയിട്ടുണ്ടല്ലോ, സന്തോഷ് മാധവനെയും :)

വരാഹമാണു മത്സ്യത്തിനും മുമ്പായി ഭാഗവതത്തില്‍ പറയുന്നതു് എന്നതു സത്യമാണു്. എങ്കിലും ബാബുരാജ് പറഞ്ഞതുപോലെ ഇതു വരെ ചിന്തിച്ചിരുന്നില്ല. അപ്പോള്‍ പരിണാമസിദ്ധാന്തം പ്രചാരത്തിലാകുന്നതിനു മുമ്പു് മത്സ്യാവതാരത്തില്‍ തുടങ്ങില്ലായിരുന്നു എന്നാണോ? “മത്സ്യം തൊട്ടു കൂട്ടണം” എന്നു മേല്‍പ്പത്തൂരിനോടു് എഴുത്തച്ഛന്‍ പറഞ്ഞ കഥ അതിനു ശേഷം ഉണ്ടായതാണോ? അതുപോലെ ഭാഗവതത്തിലെ കഥ കാലക്രമത്തിലാണോ?

മറ്റു പ്രധാന പുള്ളികളെ സ്വന്തം മതത്തിലെ അപ്രധാനിയാക്കുന്നതു് പടിഞ്ഞാറു് സാധാരണ ചെയ്യുന്നതാണു്. മോശയെ ബൈബിള്‍ പ്രവാചകനാക്കി. മോശയെയും (മൂസ) യേശുവിനെയും (ഈസ) ഖുറാന്‍ വെറും സാദാ പ്രവാചകരാക്കി. മോശ, ക്രിസ്തു, മുഹമ്മദ്, ബുദ്ധന്‍, കൃഷ്ണന്‍ (ബാക്കിയുള്ളവരെ അറിഞ്ഞില്ല!) എന്നിവരെ ബഹായിക്കാര്‍ പ്രവാചകരാക്കി. എന്നിട്ടു തങ്ങളുടെ ആളെ മുന്തിയ പ്രവാചകനാക്കി!

ചുമ്മാതാണോ മാര്‍ക്സ്മതം ഇവരെയെല്ലാം കൂടാതെ അനോണിമസ്, വാല്മീകി, ന്യൂട്ടന്‍, തുടങ്ങിയവരെയും പ്രവാചകരാക്കിയതു് :)

Anonymous said...

ചുമ്മാതാണോ മാര്‍ക്സ്മതം ഇവരെയെല്ലാം കൂടാതെ അനോണിമസ്, വാല്മീകി, ന്യൂട്ടന്‍, തുടങ്ങിയവരെയും പ്രവാചകരാക്കിയതു് :)

ഹൊ ..ഇതുകണ്ട് ചങ്ക് കലങ്ങിപ്പോയതായിരുന്നു. ലിങ്ക് നോക്കിയപ്പോഴല്ലേ പോസ്റ്റ് എഴുതപ്പെട്ടകാലത്ത് ഗുപ്താവതാരം ജന്മമെടുത്തിട്ടില്ലായിരുന്നു എന്ന് മനസ്സിലായത് :)


പറയാന്‍ വന്നതതല്ല. മേല്പത്തൂരിനോട് എഴുത്തച്ഛന്‍... ???? ആ കഥയെന്താ മാഷേ

Umesh::ഉമേഷ് said...

ലോകത്തിലെ എല്ലാ കഥകളും അറിയാവുന്ന ഗുപ്തനു് ആ കഥ അറിയില്ലേ?

കെട്ടുകഥയാണു്. എങ്കിലും പറയാം.

മേല്‍പ്പത്തൂരിനു നാരായണീയം എഴുതണം. എങ്ങനെയെഴുതണം എന്നൊരു പിടിയുമില്ല. (ബ്ലോഗെഴുത്തുകാരുടെ പ്രശ്നം തന്നെ.) രാമായണവും മറ്റി എഴുതിയ എഴുത്തച്ഛനോടു ചോദിച്ചു. “മത്സ്യം തൊട്ടു കൂട്ടണം” എന്നു മറുപടിയും കിട്ടി.

മഹാബ്രാഹ്മണന്‍ മീന്‍ കൂട്ടുകയോ? ഭട്ടതിരി വ്യസനാക്രാന്തനായി.

പിന്നീടാനു മത്സ്യാവതാരം തൊട്ടു കൂട്ടണം എന്നാണു് ഉദ്ദേശിച്ചതെന്നു മനസ്സിലായതു്.

Umesh::ഉമേഷ് said...

എന്നിട്ടു മേല്‍പ്പത്തൂര്‍ കേട്ടോ? എവിടെ?

നാരായണീയത്തില്‍ വരാഹം, നരസിംഹം, വാമനന്‍ എന്നിവര്‍ക്കു ശേഷമാണു മത്സ്യാവതാരം. കൂര്‍മ്മം നരസിംഹത്തിനും വാമനനും ഇടയ്ക്കും.

Anonymous said...

മേല്പത്തൂരിനെക്കുറിച്ച് അധികം വായിച്ചിട്ടില്ല. അവിടെയും കാലഗണന തെറ്റുന്നു എന്ന് തോന്നിയതുകൊണ്ടാണ് ആ ചോദ്യം ഉണ്ടായതും. കഥക്ക് നന്ദി.

കാവാലം ശ്രീകുമാര്‍ കുറച്ചു നാരായണീയശ്ലോകങ്ങള്‍ ചൊല്ലി പോസ്റ്റിയിരിക്കുന്നു. കണ്ടോ ആവോ. അതിസുന്ദരം!!

http://kavalamsreekumar.blogspot.com/2008/01/narayaneeyam-sloka.html

chithrakaran ചിത്രകാരന്‍ said...

പ്രിയ സുഹൃത്തേ,
ബുദ്ധനെ ബ്രാഹ്മണ ഹിന്ദുമതം പലപ്രാവശ്യം
കള്ള ചരിത്രങ്ങളിലൂടെ (ഐതിഹ്യങ്ങള്‍)ഇല്ലായ്മ ചെയ്തതാണ്. പക്ഷേ, ചരിത്രപുരുഷനായതില്‍
ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ബുദ്ധന്‍ ഉയര്‍ത്തെണീറ്റു.
ബുദ്ധനെ മാത്രമല്ല, അശോക ചക്രവര്‍ത്തിയേയും,
ബുദ്ധമതക്കാരായിരുന്ന ധര്‍മ്മിഷ്ടരായ മറ്റു രാജാക്കന്മാരേയും ഇല്ലായ്മ ചെയ്തിട്ടുണ്ട്.
നമ്മുടെ നാട്ടിലെ അയ്യപ്പന്‍‌കാവുകളും,
തളിക്ഷേത്രങ്ങളിലെ ശിവ പ്രതിഷ്ടയും
ബുദ്ധന്‍ തന്നെയാണ്.
രാവണനും,മഹാബലിയും,ഹിരണ്യകാശിപുവുമെല്ലാം അങ്ങിനെ
അസുരവല്‍ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട
നന്മനിറഞ്ഞ രാജാക്കന്മാരുടെ നിഴലുകളാണ്.
ഇത്തരം ജീര്‍ണ്ണവും,കുടിലവുമായ പ്രവര്‍ത്തികളെല്ലാം
ദൈവീകമായി സാധുവാണെന്ന് വരുത്തിത്തീര്‍ക്കാന്‍
ബ്രാഹ്മണരാല്‍ സൃഷ്ടിക്കപ്പെട്ട നികൃഷ്ട ദൈവമാണ്
മഹാവിഷ്ണു സങ്കല്‍പ്പം.
ലോകത്ത് ഇത്രയും ചെറ്റയായ മറ്റൊരു ഈശ്വര
സങ്കല്‍പ്പമുണ്ടാകില്ല.
കുണ്ടന്‍ പണിയും,ഹിജഡവേഷവും,
ചതിപ്രയോഗവും,
കൂട്ടക്കുരുതിക്കുള്ള പ്രേരണകളും,
വംശഹത്യക്കുള്ള ഉപചാപങ്ങളും,
വേശ്യാവൃത്തിക്കുള്ള മാമന്‍ പരിപാടികളും
എല്ലാം ബ്രാഹ്മണര്‍ ഈ നികൃഷ്ട ദൈവത്തിന്റെ
തൃക്കൈ വിരലടയാളം പതിപ്പിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്.

വേശ്യവൃത്തിയുടെ അപ്പോസ്തലനായ വിഷ്ണുവിന്
പത്തോ,ഇരുപത്തിരണ്ടോ അവതാരമൊന്നുമല്ല,
അംബേദ്ക്കറും,മഹാത്മാഗാന്ധിയും,ശ്രീനാരായണ ഗുരുവും,അയ്യങ്കാളിയും ഈ ചെറ്റ ദൈവത്തിന്റെ
അവതാരങ്ങളായിരുന്നു എന്ന് ഒരു അമ്പതു കൊല്ലം കഴിയുന്നതിനു മുന്‍പു തന്നെ ഐതിഹ്യങ്ങളുണ്ടാകും
(നമ്മുടെ സാംസ്ക്കാരികത ഇങ്ങനെത്തന്നെ സഞ്ചരിക്കുകയാണെങ്കില്‍)
ഈ ചെറ്റ ദൈവത്തെ തളക്കാനായാല്‍ മാത്രമേ
സമൂഹം മുന്നോട്ടുപോകു.
സവര്‍ണ്ണരുടെ ആചാര വിശ്വാസങ്ങള്‍ക്ക് സമൂഹത്തില്‍
പ്രസക്തി നഷ്ടപ്പെടുംബോള്‍ മാത്രമേ വിഷ്ണുവിനെ
കേവലം ഒരു കോമിക് കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ
യാഥാര്‍ത്ഥ്യബോധത്തിലേക്ക് നമുക്ക്
കൊണ്ടുവരാനാകു.
ബാക്കി വിവരങ്ങള്‍ ചിത്രകാരന്റെ
പോസ്റ്റുകളില്‍ നിന്നും ലഭിക്കും.
സസ്നേഹം.

അനില്‍@ബ്ലോഗ് // anil said...

എന്റെ ഉമേഷ്ജീ,

എല്ലാം വൃഥാവിലായല്ലോ.

ബാബുരാജ് said...

അനോനി, നന്ദി!
അഷ്‌ലി, താങ്കളുടെ ദൈവ സങ്കല്‍പ്പത്തോട്‌ യോജിക്കുന്നു. പക്ഷെ അവതാരങ്ങളില്‍ ബുദ്ധനെയുള്‍പ്പെടുത്തിയതില്‍ മറ്റ്‌ ചില ഉദ്ദേശങ്ങളില്ലേ എന്നു തോന്നിയതിലാണ്‌ പോസ്റ്റിട്ടത്‌.

ഗുപ്തന്‍ ജീ, കണ്‍ഫ്യൂഷന്‍ കൂടുകയല്ല, വട്ടാകുക തന്നെ ചെയ്തു.

ഉമേഷ്‌, ഗീതാഗോവിന്ദത്തിന്റെയും കാലഘട്ടം ഏകദേശം പന്ത്രണ്ടാം നൂറ്റണ്ടല്ലേ? അതായത്‌ ഭാഗവതം പ്രചാരത്തിലായതിനു ശേഷം. മത്സ്യം തൊട്ടു കൂട്ടുന്ന കഥ കേട്ടിരുന്നു. പക്ഷെ മേല്‍പ്പത്തൂര്‍ മത്സ്യം തൊട്ടല്ല കൂട്ടിയത്‌ എന്നത്‌ പുതിയ അറിവാണ്‌. നന്ദി.

ചിത്രകാരന്‍, ബ്രാഹ്മണ്യം, ബുദ്ധ ജൈന മതങ്ങളെ എത്ര നികൃഷ്ടമായാണ്‌ ചവിട്ടിയൊതുക്കിയതെന്ന് നമുക്കറിയാം. ശങ്കരാചാര്യര്‍ പാണ്ഡിത്ത്യം കൊണ്ടു മാത്രം നേടിയ വിജയമായി ഇന്നു ചിലര്‍ അതിനെയൊക്കെ വ്യാഖ്യാനിക്കുമ്പോള്‍, അതിലൊരു ഗുരുവിനെ 'തനിക്കാക്കി വെടക്കാക്കുന്നത്‌' എന്തിനാണെന്ന് അവര്‍ പറയുമെന്നു കരുതി.

എല്ലാവര്‍ക്കും നന്ദി!

Rajeeve Chelanat said...

മേല്‍പ്പത്തൂര്‍ ദൂതന്‍ മുഖേനയാണ് എഴുത്തച്ഛനെ സമീപിച്ചതെന്നും, എഴുത്തച്ഛന്‍ ആ സമയത്ത് അല്‍പ്പം സേവിച്ചുകിടക്കുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രെ ‘മീന്‍ തൊട്ടു കൂട്ടാന്‍’ പറഞ്ഞത്. മേല്‍പ്പത്തൂരിനെ ഒന്നു തോണ്ടിയതാണെന്നും വരാം. ‘നാലും ആറും ചക്കിലാട്ടിയ‘ വിദ്വാനല്ലേ?

ബുദ്ധനെ ഹൈജാക്കുചെയ്യാന്‍ ചരിത്രത്തില്‍ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്. സാക്ഷാല്‍ ശങ്കരാചാര്യര്‍തന്നെ അതില്‍ മോശമല്ലാത്ത ഒരു വില്ലന്‍‌വേഷം അഭിനയിക്കുകയും ചെയ്തത് സമീപകാലചരിത്രമാണ്.

ചിത്രകാരന്‍,

ചെറ്റ ദൈവം എന്നൊക്കെ പറയുമ്പോള്‍, ജീവിച്ചിരുന്ന, അഥവാ, ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് പറയുന്ന പ്രതീതി വരുന്നുണ്ട്. (ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നു പറയുമ്പോള്‍, “അപ്പോള്‍ ദൈവമുണ്ട് എന്നു സമ്മതിക്കുന്നുണ്ടല്ലേ“ എന്ന മട്ടിലുള്ള മറുവാദവും വന്നേക്കാന്‍ ഇടയുണ്ട്. എമ്പയററിസത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ നമ്മുടെയിടയില്‍ തന്നെ ധാരാളവുമാണല്ലോ.

ഓഫ് ടോപ്പിക്ക്: കാലടിയിലെ ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍, ശ്രീശങ്കരനും വ്യാസനും സമകാലികരാണെന്നു ദ്യോതിപ്പിക്കുന്ന ഒരു ചിത്രം കാണാനിടവന്നപ്പോള്‍,കൊസാംബി മണ്ണിനടിയിലായത് എത്ര നന്നായി എന്നും തോന്നി.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

comment tracking

മൂര്‍ത്തി said...

നന്ദി..പോസ്റ്റിനും കമന്റുകള്‍ക്കും..

എതിരന്‍ കതിരവന്‍ said...

ശ്രീരാമനും റൊമ്പ ലേറ്റാ വന്ത അവതാരമാണ്. അദ്ധ്യാത്മരാമായണം എഴുതപ്പെട്ടപ്പോഴാണ് അദ്ദേഹം ലിസ്റ്റില്‍ കയറിക്കൂടിയത്.

വിഷ്ണു സങ്കല്‍പ്പം വന്ന് ഒരുപാടുനാള്‍ കഴിഞ്ഞാണ് അവതാരസങ്കല്‍പ്പം ഉടലെടുക്കുന്നത്. പിന്നീട് ‘അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികള്‍ എന്ന മട്ടില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി. ‘സംഭവാമി യുഗേ യുഗേ’എന്ന മുദ്രാവാക്യം ഏറ്റുപറയപ്പെട്ടു.

മോഹിനി എന്ന പെണ്ണിനിനെ ഒന്നും അവതാരം ആക്കുകേല.ഒരു കൊലപാതകമാണ് പതിവിന്‍പടി‍ അവതാരോദ്ദേശം എന്നാലും.

ആൾരൂപൻ said...

ഞാനും വിഷ്ണുവിന്റെ ഒരവതാരമാണ്‌ .....

Anonymous said...

ഭൂലോകത്തിലെ എലാ ഹിന്ദു വിരുദ്ധ ചെറ്റകള്‍ക്കും കോളടിച്ച് ലക്ഷണമുണ്ടല്ലോ. ... ഒരു പോസ്റ്റു കിട്ടി ഓട് വരിന്‍...

സ്വന്തം തന്തയാരാണെന്നറിയാത്തതിനാല്‍ അമ്മയെ തെറി വിളിക്കുന്നതിനു പകരം ഹിന്ദുക്കളെയും അവരുടെ ദേവന്മാരെയും തെറി വിളിച്ചു ബുദ്ധം ചരണം പറഞ്ഞു നടക്കുന്ന ഒരു ചെറ്റയുണ്ട്. ഹിന്ദു എന്ന വാക്കിന് അവന്‍ ഗൂഗിള്‍ അലേര്‍ട്ട് വച്ചിരിക്കുകയാണെന്നു തോന്നുന്നു. ആരെങ്കിലും ഹിന്ദു എന്നൊരു വാക്ക് പോസ്റ്റിയാല്‍ അവന്‍ ഓടി എത്തും. പിന്നെ തന്തയില്ലാപ്രശ്നം ശമിപ്പിക്കാന്‍ തെറി തന്നെ. പാവം എന്തു ചെയ്യാന്‍. അക്കാദ്മി തുടങ്ങിയപ്പോല്‍ ഇത്റ്റിരി ശമനം കിട്ടും എന്നു കരുതി അതു ഇല്ല. എന്നേലും ബോധോദ്യം ഉണ്ടകുമായിരിക്കും.

നിരക്ഷരൻ said...

(അമ്മ പഠിപ്പിച്ചത്‌: മത്സ്യ, കൂര്‍മ്മ, വരാഹോ, നരഹരി, വാമന, ഭാര്‍ഗ്ഗവ, രഘുവീര, ബലഭദ്രച്ച്യുത കല്‍ക്കിയതായിട്ടവതാരം ചെയ്തവനേ ജയ ജയ!)

കുറച്ച് നാളായി ആ വരികള്‍ അന്വേഷിച്ച് നടക്കുകയായിരുന്നു. നന്ദീട്ടോ ? പോസ്റ്റ് ഒരുപാട് വിവരങ്ങള്‍ പകര്‍ന്നുതന്നു.

Mobile Phone Prices in India said...
This comment has been removed by the author.