Monday, September 29, 2008

സോണിയ ഗാന്ധി ആരാണ്‌?

സോണിയ ഗാന്ധി ആരാണ്‌?
സോണിയാ ഗാന്ധി ആരാണെന്ന് എനിക്കറിയായ്കയല്ല. എന്നാലും ഇന്നത്തെ ദീപിക പത്രം കണ്ടപ്പോള്‍ ഒരു സംശയം.

ക്രൈസ്തവര്‍ക്ക്‌ വേണ്ടി സോണിയ ശബ്ദമുയര്‍ത്തണം, ഡെല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌.
രാജ്യത്ത്‌ ക്രൈസ്തവ പീഠനം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി ക്രൈസ്തവര്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് ഡെല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ: വിന്‍സെന്റ്‌ കോണ്‍സസാവോ. ഒരു വാര്‍ത്താചാനലിനു നല്‍കിയ പ്രത്യേക അഭിമുഘത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏതു വാര്‍ത്താ ചാനലാണെന്ന് ദീപിക പറയുന്നില്ല. സംസാരത്തിനിടെ പറഞ്ഞത്‌ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ദീപിക കുഞ്ഞാടുകളെ സുഖിപ്പിക്കാന്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണോ എന്നും അറിയില്ല. ഏതായാലും വാര്‍ത്ത ഇതാണ്‌.

എന്തു കൊണ്ട്‌ സോണിയ? എന്റെ അറിവില്‍ സോണിയയുടെ സ്ഥാനത്തിനും മുകളിലായും ഒപ്പമായും പലരുമുണ്ട്‌. അവരൊന്നും ശബ്ദമുയര്‍ത്തണ്ടേ?

സോണിയ ആരാണെന്നാണ്‌ പിതാവ്‌ കരുതുന്നത്‌?
ഏറ്റവും ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയോ?
അതോ, ഏറ്റവും ശക്തയായ ക്രിസ്ത്യാനിയോ?

16 comments:

Anonymous said...

ചുമ്മാതല്ല ഇവനൊക്കെ വാങ്ങിച്ചു കെട്ടുന്നത്‌. നന്നായി സുഹൃത്തേ. ആശംസകളോടെ

Anonymous said...

Dear Babu raj

indiyal 2% percent mathramaya christaniyikku vendi nakkittalachal ividuthe political leaders nu enthu bhalam. evide e cheythathu muslims nte purathayirunnenkil kittiyene eviduthe hindusinu kanakkinu.

christanikalkku prathikarana seshi nasichittilla. drohikkunnavare thiruchu snehikkana christu avara padippichathu. allathe pavagalu nenchathu bombu pottichu santhoshikkanalla.

pinne alamuttiyal polakanu kadikkum, oormmavenam

Anonymous said...

സോണിയാ ഗാന്ധി ആരാണെന്ന് ചോദ്യം അപ്രസക്തമാണെന്ന് തോന്നുന്നു. രാഷ്ട്രീയമായാലും ഭരണപരമായാലും ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി സോണിയ തന്നെയാണ്. ദീപിക വാര്‍ത്തയെക്കുറിച്ചോ അഭിമുഖത്തെക്കുറിച്ചോ അറിയില്ല.

അനില്‍@ബ്ലോഗ് // anil said...

അനോണികളെ മാത്രമേ കയറ്റുകയുള്ളോ?

സോണിയ ഗാന്ധി ആരാ?

ഗാന്ധിജിയുടെ രണ്ടാമത്തെ മോളൊ മറ്റോ അല്ലെ?

കാപ്പിലാന്‍ said...

ആരാണീ സോണിയാ ..?

ആരായാലും ബാബുരാജിന്റെ അടുത്ത ബന്ധുവായി വരുമോ ? ദീപിക കുഞ്ഞാടുകളെ സുഖിപ്പിക്കാന്‍ അങ്ങനെ എഴുതിയിട്ടുണ്ടാകും .അതിനെ കുറിച്ചരിയില്ല.പക്ഷേ നിന്‍റെ ഈ വാചകം എനിക്ക് സുഖിച്ചു ..ചുമ്മാതല്ല ഇവന്മാര്‍ വാങ്ങി കൂട്ടുന്നത്‌ എന്ന് .
പല അക്രമങ്ങള്‍ക്കും മുന്നില്‍ മിണ്ടാതെ ഇരുന്നിട്ടേ ഉള്ളൂ ക്രിസ്ത്യാനികള്‍ ..

നിങ്ങള്‍ക്ക് വേണ്ടത് മുസ്ലിം തീവ്രവാദികലെയാണ്
( എല്ലാ മുസ്ലിങ്ങളും തീവ്രവാദികള്‍ അല്ല)

Anonymous said...

babu raje

kadikkatha pattiye odichitu adikkan kore sugam thonnum. ninne ppolulla hindu vargeeya vadikal cheyyunnathum atha. christanikal kadikkillennu ariyan. but athoru balaheenatha anennu karutharuthe. niyokke muslims nodu kaliike. avar ningale kali padippikkum

panna thayoli, ni vargeeyatha blogil kuthi niraykkaruthe

Siju | സിജു said...

സി എന്‍ എന്‍ - ഐ ബി എന്നിലെ കരണ്‍ ധാപ്പറുമായുള്ള ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയിലാ അങ്ങേര്‍ അത് പറഞ്ഞത്..

ആൾരൂപൻ said...

സോണിയ അവരുടെ രക്ഷകയാണെന്ന് പിതാവിന്‌ തോന്നിക്കാണും അല്ലെങ്കില്‍ സോണിയ അച്ചന്‌ അങ്ങനെ തോന്നിപ്പിച്ചുകാണും.. അതു തന്നെ കാര്യം..

ബാബുരാജ് said...

അവസാനത്തെ വാചകത്തിന്റെ പേരില്‍ ക്ഷമാപണം നടത്തുന്നു. വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയ ഒരു വികാരമായിരുന്നത്‌. എല്ലാ വികാരങ്ങളും പരസ്യമായി പ്രകടിപ്പിക്കാനുള്ളതല്ല എന്നറിയാം.
ആ വാചകം ഡിലീറ്റ്‌ ചെയ്യുന്നു.

സംശയം ഡിലീറ്റ്‌ ചെയ്യുന്നില്ല.

Anonymous said...

കാപ്പിലാന്‍ said...
പല അക്രമങ്ങള്‍ക്കും മുന്നില്‍ മിണ്ടാതെ ഇരുന്നിട്ടേ ഉള്ളൂ ക്രിസ്ത്യാനികള്‍ ..
-------------------
എവിടെയൊക്കെയാ അണ്ണാ..., യൂറൊപ്പിലൊ, അമേരിക്കയിലോ, നാഗാലാന്‍ഡിലോ, ഒറിസ്സയിലെ കണ്ടമാലിലോ? എവിടെ നമ്മള്‍ ഭൂരിപക്ഷ്മാകുന്നോ അവിടെനമ്മ്ല് അങ്ങോട്ട് ആക്രമിക്കും. അല്ലാത്തിടത്തൊക്കെ അയ്യോ പാവം സേവനം, ഭൂരിപക്ഷമാകുന്നത് വരെ.

ഒറീസ്സ്യില്‍ 5 സന്ന്യസ്സിമാരെ കൂട്ടക്കുരുതി നടത്തിയിട്ട് പാവങ്ങള്‍ ഒന്നും അറിഞ്ഞില്ലത്രെ.

ബ്രിട്ടീഷ് ക്രിസ്ത്യാനികള്‍ നമ്മെ 200 വര്‍ഷം ഭരിച്ചു. ഇനി പോപ്പും അദ്ദെഹത്തിന്റെ ‘മാനസ്സ പുത്രി‘ യും(പ്രയോഗത്തിനു കടപ്പാട് മനോരമ)ആര്‍ച്ച്‌ ബിഷപ്പ്‌ഉം ഒക്കെ കൂറ്റി എത്ര നാളത്തെക്കാണൊ?

കാപ്പിലാന്‍ said...

അനോണി ,വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ ആണിനെപോലെ പോലെ പറയണം .അല്ലാതെ നപുംസകമാകരുത് .അമേരിക്കയിലും യുറോപ്പിലും റോമിലും എത്ര അക്രമം ആണാവോ നടക്കുന്നത് .ഒറിസയില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.അറിയില്ല .പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ല അള മുട്ടിയാല്‍ പുളവനും കടിക്കുമെന്ന് .അതാണ്‌ .ഞാന്‍ ഈ വിഷയം വിടുന്നു ..ലാല്‍ സലാം .

ബ്രിട്ടീഷ് ക്രിസ്ത്യാനികള്‍ നമ്മെ 200 വര്‍ഷം ഭരിച്ചു

:)shame on you anoni

ചിന്തകന്‍ said...

ഇവിടെ ഒരു വിഭാഗം മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. അവര്‍ കൃസ്ത്യാനികളാവാം ഹിന്ദുക്കളാവാം,മുസ് ലീംകളാവാം ആരുമാകട്ടെ അവരെ മനുഷ്യരായി നമുക്ക് കണ്ടുകൂടെ. എന്തിനതിനതിനിങ്ങനെയൊരു വര്‍ഗ്ഗീയ മുഖം നല്‍കാന്‍ ശ്രമിക്കുന്നത് പ്രിയ ബാബുരാജ്. ഇവിടെ സോണിയഗാന്‍ഡി ഇന്ത്യ ഭരിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷയാണ്. പാവപ്പെട്ട ഒരു ജന വിഭാഗം അവര്‍ കൃസ്ത്യാനികളായി പോയി എന്നതിന്റെ പേരില്‍ സോണിയയോട് പരാതി പറഞ്ഞതിനെ വര്‍ഗ്ഗീയമായി കാണുന്നതിന്റ് ഉദ്ദേശമെന്ത്? സത്യത്തില്‍ ഇങ്ങനെ ഒരു ചോദ്യം കണ്ട് താങ്കള്‍ അക്രമികളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത്?‍ ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അയാളുടെ മതവിശ്വാസം ഇന്നതായി എന്നതിന്റെ പേരില്‍ നാം അവരുടെ വേദനകളെ അവഗണിക്കേണ്ടതുണ്ടോ?

പ്രിയ കാപിലാനെ താങ്കള്‍ കൃസ്ത്യാനിയാണെങ്കിലും അല്ലെങ്കില്ലും താങ്കളുടെ ഭാഗം നന്നാക്കി കാണിക്കാന്‍ മറ്റൊരു വിഭാഗത്തിന്റെ മേല്‍ തീവ്രവാദം ആരോപിക്കുന്നതെന്തിനാണ്? പ്രശ്നങ്ങളെ വര്‍ഗ്ഗീയമായി കാണതിരുന്നു കൂടെ? ‍

മാണിക്യം said...

ഈശ്വരന്‍ എന്ന ശക്തിയുണ്ട് ...
പക്ഷേ ഈശ്വരന്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ യൂതനോ ആണൊ? അല്ല...
എല്ലാമതങ്ങളിലും നന്മക്കും സത്യത്തിനും ധര്‍മത്തിനും മാര്‍ഗ്ഗ നിര്‍ദേശം നല്കിയ ചരിത്രമേയുള്ളു .. നായാടിയായി നാടൊടി ആയി കഴിഞ്ഞ മനുഷ്യന്‍‌ അന്ന് ഭക്ഷണത്തിനും
ആക്രമിയ്ക്കാന്‍ വരുന്ന വന്യമൃഗങ്ങള്‍ക്കും നേരെ മാത്രമേ ആയുധമെടുത്തുള്ളു...എന്നിട്ടും അവരെ ഇന്ന് പ്രാചീനമനുഷ്യന്‍ എന്ന് പറയുന്നു....
ഇന്ന് സംസ്കാരത്തിന്റെ ഉച്ചകോടിയില്‍ എത്തി നില്‍ക്കുന്ന ആധുനീക മനുഷ്യന്‍ അവരോളം പോലും സംസ്ക്കാരമില്ലാ, അക്ഷരാഭ്യാസത്തെ വിദ്യാഭ്യാസം എന്നും വിദ്യാഭ്യാസമൂള്ളവരെ വിദ്യാസമ്പന്നരെന്നും വിളിക്കാം ..എന്നാല്‍ ഒന്ന് ആലോചിക്കു ഈ വിദ്യാസമ്പന്നര്‍‌ സംസ്കാര സമ്പന്നരാണോ? അല്ലാ എന്നേ പറയാന്‍ പറ്റൂ .
ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണം? സ്വന്ത ഇനത്തില്‍ പെട്ടവരെ കൊല്ലുന്ന വികാരം മനുഷ്യനില്‍ അല്ലാതെ മറ്റൊരു മൃഗത്തിലും ഇല്ലാ.
അതുപോലെ അധികാരത്തിനും സ്വന്ത താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമല്ലേ ഈശ്വരനേയും മതത്തെയും ഇന്ന് ഉപയോഗിക്കുന്നത്?..... അധികാരം അതു മതത്തിന്റെ പേരില്‍ ആയാലും രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും തട്ടിയെടുക്കുകാ എന്ന് ഒരു വിചാരം മാത്രം ..നന്മയൊന്നും നോട്ടമില്ലാ നല്ല വശങ്ങളും കണക്കാക്കുന്നില്ല പിന്നെ? പേര് നാലാളറിയണം .. പണ്ട് ‘പ്രശസ്തി’ ആണാഗ്രഹിച്ചതെങ്കില്‍ ഇന്ന് ഇത്തിരി കൂടി കൂടിയത് ‘കുപ്രസിദ്ധി’.. അത് കൊന്നിട്ടായാലും കൊല്ലിച്ചിട്ടായാലും ....
ഖല്‍നായക് മാരുടെ കാലം !!
ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനം ...
അതു ബൂലോകത്തെങ്കിലും ഉണ്ടാവുമോ?
ആശിയ്ക്കാം ..അല്ലേ?

ബാബുരാജ് said...

ഏറ്റവും ആദ്യം മലയാളത്തില്‍ അഭിപ്രായം പറഞ്ഞ അനോനീ, താങ്കള്‍ ആരാണെന്ന് എനിക്കറിയാം. താങ്കളുടെ കയ്യൊപ്പവിടെയുണ്ട്‌. ഞാനൊരു വര്‍ഗ്ഗീയവാദിയല്ല എന്ന് താങ്കള്‍ക്ക്‌ വിശ്വാസമുള്ളതുകൊണ്ടാണ്‌ അനോനിയായതെന്നു കരുതുന്നു. ആ വിശ്വാസത്തിനു നന്ദി.

കാപ്പിലാന്‍,
താങ്കളിവിടെ മുസ്ലീം തീവ്രവാദികളെ കൊണ്ടു വന്നത്‌ എന്തിനാണെന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല. ഒരു പക്ഷെ ഞാന്‍ മത്തായിയെന്നോ മര്‍ക്കോസ്‌ എന്നൊ അല്ലെങ്കില്‍ ഏതെങ്കിലും ഒരു നപുംസക നാമത്തിലോ എഴുതിയിരുന്നെങ്കില്‍ താങ്കളതു ചെയ്യുമായിരുന്നില്ലെന്നു തോന്നുന്നു. സുഹൃത്തേ, എതെങ്കിലും ഒരു വിഭാഗം പൊതുവായി തീവ്രവാദികളും, ഒരു വിഭാഗം വര്‍ഗ്ഗീയവാദികളും മൂന്നാമതൊരു വിഭാഗം അപ്രമാദിതരും ആണെന്ന് ഞാന്‍ കരുതുന്നില്ല. ഭൗതികമായി നാശമുണ്ടാക്കുന്നത്‌ മാത്രമല്ല തീവ്രവാദവും വര്‍ഗ്ഗീയവാദവും എന്നറിയുക. ഉദാഹരണങ്ങള്‍ തരണമെന്നു കരുതിയതാണ്‌, പക്ഷെ ഈ പോസ്റ്റിന്‌ ഞാന്‍ ഉദ്ദേശിച്ചതിന്റെ എതിര്‍ ഫലമാണ്‌ ഉണ്ടായത്‌ എന്ന തിരിച്ചറിവില്‍ അതുപേക്ഷിക്കുന്നു.

ചിന്തകന്‍,
താങ്കളുടെ മാനുഷികചിന്തകളില്‍ ഞാനുമൊപ്പമുണ്ട്‌. താങ്കള്‍ പറഞ്ഞതു പോലെ വളരെ നിഷ്കളങ്കമായ ഒരു സഹായാഭ്യര്‍ത്ഥനയായി ആ റിപ്പോര്‍ട്ട്‌ കണ്ടപ്പോള്‍ തോന്നിയില്ല. അതുകൊണ്ടാണ്‌ ആ പോസ്റ്റിട്ടത്‌.

മാണിക്യം,
താങ്കളുടെ പ്രത്യാശ ഞാനും പങ്കു വെയ്ക്കുന്നു.

ഉപ ബുദ്ധന്‍ said...

പ്രിയമ്മുള്ളവരെ,
ഞാന്‍ ഗാന്ധി .സ്വര്‍ഗ്ഗത്തില്‍ നിന്ന് ആണ്.
എനിക്ക് കുറച്ച് കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്.
ഞാനും sonia gandhi,rahul gandhi,
priyanka gandhi,rajeevgandhi
ഇവരൊന്നും ആയി യാതൊരു relation-Um ഇല്ല.

എന്നെ ഗോഡ് സെ വെടി വച്ച് കൊന്നത് ഞാന്‍ ക്ഷമിക്കും...
പക്ഷെ ഇത് എനിക്ക് സഹിക്കാന്‍ വയ്യ.............................

ഞാ‍ന്‍ അവരോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവര്
എന്റെ പേരു ഉപയോഗിചിരിക്കുന്നത് എന്ന് എനിക്കറിയില്ല.

വോട്ട് കിട്ടാന്‍ ആണെങ്കില്‍ രാഹുല്‍ gandhiയെ കൊണ്ട്
പ്രസംഗിപ്പിക്കാതിരുന്നാല്‍ പോരേ!!!!!!!!!!!!!!!!!!!!!!!!!!!!


ജവഹര്‍ലാല്‍ നെഹ്രുവിന്റെ മോന്‍ രാജീവ് ഗാന്ധി
രാജീവ് ഗാന്ധിയുടേ മോന്‍ രാഹുല്‍ ഗാന്ധി
please

sonia gandhi,rahul gandhi,
priyanka gandhi,etc gandhi and
ഇനി ജനിക്കാന്‍ പോകുന്ന
നിങ്ങളുടേ മക്കള്‍ ഗാന്ധിമാരേ നിങ്ങള്‍ ദയവ് ചെയ്ത് ,
മക്കള്‍അപ്പന്മാരുടേയും,
ഭാര്യമാര്‍ ഭര്‍ത്തക്കന്മാരുടെയും പേരു
നിങ്ങളുടേ പേരിന് ശേഷം ചേര്‍ക്കണം.

എന്റെ മക്കള്‍ പാവങ്ങള്‍
അവരാരും എന്റെ പേരു ദുരുപയോഗം ചെയ്തില്ല ...........................
കഷ്ടം copyright-ന്റെ ആവശ്യകത അന്നെനിക്കറിയില്ലായിരുന്നു.

Anonymous said...

dear baburaj
nanamillallodo orindyakaranaya thaniku ithuvare soniya gandhi aranennu manasilayille..kashtam.
indiaile cristianikal nattellulla anungal thanne ada blogil than vargiyatha kuthi nirakum alle.?
thankal enthukondu hidukalkum muslimsinum ethire ezhuthunnilla. ivide christianikal minority ayi poyi athukondalle thanne polullavar ithra dairyamayi christianikalude mekkitu kerunnathu.Thanikoru vivaravum illannu than adyam thanne paranju (soniya gandhiye kurichu enikariyillannu) athadyam poyi padikado. oru christiani atharayalum thalakumukalil nilkunnathu sahikathillenkil ithupole blog ezhuthi vidam ennu daivathe orthu vicharikaruthu.karanam prathikarikarana sheshi ulla nattellulla oru kootam christianikal jeevikunna nada ithu.ippolenkilum ezhuthi vacha bhoshatharam remove cheyyado.