കഴിഞ്ഞ ദിവസം കുറിഞ്ഞി ഓണ്‍ലൈനില്‍ ജോസഫ് സാറിന്റെ "കുട്ടികളുടെ ചുമയ്ക്ക് തേന്‍ ഫലപ്രദം" എന്നൊരു പോസ്റ്റ് വന്നിരുന്നല്ലോ? നല്ലൊരു പോസ്റ്റ് ആയിരുന്നു. ആദ്ദേഹം ഒരു പക്ഷെ ഉദ്ദേശിച്ചതിലും കടന്നാണ് പല കമന്റന്മാരും (ഞാനുള്‍പ്പടെ) പ്രതികരിച്ചത്. അതുകൊണ്ടു തന്നെ ആ വാര്‍ത്തയെപ്പറ്റി കുറച്ച് അന്വേഷിച്ചു കിട്ടിയ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു.
ഗവേഷകരുടെ തന്നെ സൈറ്റില്‍ നിന്ന് കിട്ടിയ വിവരം വെച്ച്, തേനിനെക്കുറിച്ചുള്ള അറിവ് പരിശോധിക്കുകയായിരുന്നു എന്നു പറയുന്നു. ഒരൊറ്റ ഡോസ് പ്രയോഗമാണ് പരീക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ മരുന്ന് നല്‍കുകയായിരുന്നു. പിറ്റേന്ന് മാതാപിതാക്കള്‍ ഗവേഷകരോട് അനുഭവം പറയുന്നു.
ഗൗരവമുള്ളതും ചികില്‍സിക്കാവുന്നതുമായ അസുഖങ്ങള്‍, അലര്‍ജികള്‍, അണപ്പ്, 8 ദിവസത്തില്‍ കൂടിയ ലക്ഷണങ്ങള്‍,ആസ്ത്മ, ചുഴലി, കുറച്ചു നാളായുള്ള ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ള കുട്ടികളെ ഒഴിവാക്കി. (അതായത് "പോട്ടയില്‍ പോയാലും മാറുന്ന" ചുമയുള്ളവരയേ പങ്കെടുപ്പിച്ചുള്ളുവെന്നര്‍<ം)
പഠന കാലാവധി 24 മണിക്കൂര്‍. (കാലം മാറി. എല്ലാം വേഗത്തിലാവുകയല്ലേ? ഇനി ഒരു മണിക്കൂറിന്റെ പഠനം വന്നേക്കും)ഗവേഷണ ഫലം എന്തായിരുന്നു? അതവരുടെ സൈറ്റിലില്ല. വേണമെങ്കില്‍ ഇ-മെയിലില്‍ അന്വേഷിച്ചാല്‍ പറയും. അതു കൊണ്ട് ലേ പ്രസ്സില്‍ വന്ന ഫലം അറിയുകയെ നിവൃത്തിയുള്ളൂ. (ഗവേഷണ ഫലങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം അതു തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന്.)
ഒറ്റ ഡോസ് മരുന്നില്‍ 24 മണിക്കൂര്‍ കൊണ്ട് തീര്‍ത്ത ഗവേഷണം. സത്യത്തില്‍ ഒരു മൂന്നാം വര്‍ഷ വൈദ്യ വിദ്യാര്‍ത്ഥി തന്റെ പ്രൊജക്റ്റിനു വേണ്ടിപ്പോലും ഇതു ചെയ്യാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.പിന്നെന്തേ സായിപ്പിതു ചെയ്യാനും, മാധ്യമങ്ങളില്‍ ഇത്ര വലിയ പ്രചരണം കിട്ടാനും?
ഇതിനിടെ ഒരു ചെറിയ വിവരം കൂടി. നാഷണല്‍ ഹണി ബോര്‍ഡ് (അങ്ങിനെ ഒരു സാധനം ഉണ്ടത്രെ!) നല്‍കിയ 39806 ഡോളറിന്റെ (? 17 ലക്ഷം രൂപ) ഗ്രാന്റിലാണ് പഠനം നടന്നത്.ഇനിയിപ്പം ത്രില്ലടിച്ചതും മല്ലടിച്ചതുമായ എല്ലാ കമന്റന്മാരും പറഞ്ഞതു വിഴുങ്ങണം എന്നു തോന്നുന്നു.
Friday, December 07, 2007
Wednesday, December 05, 2007
വൈദ്യശാസ്ത്ര ചിന്തകള്‍ ഭാഗം:2
"ശാസ്ത്ര"ത്തിന്റെ നിര്‍വചനം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്നത് കേവലമായ സത്യവും അതിന്റെ അന്വേഷണവും ആണ്. അതില്‍ വൈകാരികമായ ഇടപെടലുകളോ തല്‍ഫലമായ വെള്ളം ചേര്‍ക്കലുകളോ അനുവദിക്കാവുന്നതല്ല. ഞാന്‍ പറയുന്ന കാര്യങ്ങളും ഈ നിര്‍വചനത്തില്‍ നിന്നുകൊണ്ടാണ്. ആ രീതിയില്‍ കാണുക.
ഇനി നമുക്ക് പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്ക് വരാം. ഇതൊട്ടും ശരിയായ കാര്യമല്ല. കാരണം, ഇവ രണ്ടും നേര്‍ക്കു നേര്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല എന്നതു തന്നെ. എന്നിരിക്കിലും ചിലര്‍ അങ്ങിനെ ആഗ്രഹിക്കുമ്പോള്‍ നമുക്ക് അതിലൊരു ശ്രമം നടത്താം.
ആയുര്‍വേദം പോലുള്ള പ്രാചീന വൈദ്യശാഖകളുടെ സങ്കല്‍പങ്ങള്‍, ആധുനിക ശാസ്ത്രസത്യങ്ങളുമായി ( ശ്രദ്ധിക്കുക, ആധുനിക വൈദ്യശാസ്ത്രം എന്നു പറയുന്നില്ല. അതെന്തിന്? അതിന്റെ ആവശ്യമില്ലല്ലോ? എന്ന തര്‍ക്കം ഒഴിവാക്കാനാണിത്.) ഒത്തു പോകുന്നതല്ല. അത് ഒത്തു പോകേണ്ടതുണ്ട്. കാരണം, ആധുനിക മനുഷ്യനായാലും, പ്രാചീന മനുഷ്യനായാലും അവന്റെ ശരീരം പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനപരമായി ഒരേപോലെയാണ്. ആ പ്രവര്‍ത്തന രഹസ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടിരിക്കുകയാണ് ശാസ്ത്രം. ആധുനിക വൈദ്യ ശാസ്ത്രമാവട്ടെ, പുതുതായി അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടുമിരിക്കുന്നു.
പഞ്ചഭൂത നിര്‍മ്മിതമാണ് ശരീരം എന്ന വാദമെടുക്കുക. അതിന്റെ സാധുത പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. വിശാലമായ ഒരര്‍ത്ഥത്തില്‍ നമുക്കതു സമ്മതിക്കാം. ജലം, വായു, ഭൂമി (ധാതുക്കള്‍), അഗ്നി (ഊര്‍ജ്ജം) ഇവയൊക്കെ തന്നെ ജീവിയുടെ അടിസ്ഥാനം. പക്ഷെ ഇന്നത്തെ ശാസ്ത്രം ആവശ്യപ്പെടുന്ന കൃത്യത ഈ തത്ത്വത്തിനില്ല. നമ്മുടെ പ്രായോഗികമായ ആവശ്യങ്ങള്‍ക്ക് ഈ തത്ത്വം തികച്ചും അസംസ്കൃതവും ഉപയോഗരഹിതവുമാണ്.
പക്ഷെ ഇവിടെ ഒന്നോര്‍ക്കണം. ആയുര്‍വേദത്തില്‍, ഈയൊരു സങ്കല്‍പ്പം ഉണ്ടായ കാലത്ത്, പാശ്ചാത്യ വൈദ്യം ക്ഷുരകന്മാരുടേയും മുറിവൈദ്യന്മാരുടേയും കയ്യില്‍ പെട്ട് പ്രാകൃതമായൊരു അവസ്ഥയിലായിരുന്നു. അന്നത്തെ ശാസ്ത്രനിലവാരം വെച്ച് ഇങ്ങനെയൊരു നിഗമനം നടത്തിയ ആ പൂര്‍വികരുടെ വൈഭവം അംഗീകരിച്ചേ പറ്റൂ. എന്നാല്‍ അവരുടെ പിന്‍ മുറക്കാര്‍ എന്താണു ചെയ്യുന്നത്? അവര്‍ പറഞ്ഞു വെച്ചിടത്തു തന്നെ നിന്നു വട്ടം കറങ്ങുന്നു. മഹാരഥന്മാരായ പൂര്‍വ പിതാക്കന്മാരോട് ഇതില്‍പരം ഒരു നെറികേട് എങ്ങിനെ കാണിക്കാനാവും? താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ ബൈബിളിലെ താലന്തുകളുടെ ഉപമ ഓര്‍ക്കാം.
അയുര്‍വേദ മരുന്നുകളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്നതില്‍ കാര്യമില്ല. നൂറ്റാണ്ടുകളായി പ്രയോഗിച്ച് ഫലം കണ്ടവയാണ് പലതും. അങ്ങിനെയല്ലാത്തവയും ഉണ്ടാവാം. ആയുര്‍വേദം ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ മരുന്നുകളെങ്ങിനെ ഫലിക്കുന്നു? സസ്യങ്ങളില്‍ ധാരാളം പ്രവര്‍ത്തന ഘടകങ്ങളുണ്ട്. കണ്ടെത്തിയതും കണ്ടെത്താനുള്ളതുമായ ധാരാളം രാസപദാര്‍ത്ഥങ്ങള്‍. (alkaloids) ഇതില്‍ പലതിനും ഗുണകരവും ദോഷകരവുമായ ഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉളവാക്കാന്‍ കഴിയും. (പ്രകൃതി വാദികള്‍ അവകാശപ്പെടുന്നതു പോലെ പ്രകൃതി ദത്തമായവയില്‍ ഗുണങ്ങള്‍ മാത്രമല്ല.) ആതുകൊണ്ട് ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ശരീരത്തില്‍ അതിന്റേതായ ഫലമുളവാക്കും. ഉദ്ദേശിച്ച ഗുണം നല്‍കിയവയെ കൊള്ളുകയും അല്ലാത്തവയെ തള്ളുകയും ചെയ്തു. (ട്രയല്‍ ആന്റ് എറര്‍) പക്ഷെ ഈ ഫലങ്ങളുണ്ടാകുന്നത് കോശങ്ങളിലെ സൂഷ്മപ്രവര്‍ത്തനങ്ങളുമായി സംവദിച്ചാണ്. അത്തരത്തിലുള്ള പല പ്രവര്‍ത്തനങ്ങളുടെയും രഹസ്യം നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു. പക്ഷെ അതൊന്നും പ്രാചീന വൈദ്യശാഖകളിലെ സ്ഥൂലവിവരണങ്ങളുമായി (ത്രിദോഷ സിദ്ധാന്തം* പോലെ) ഒത്തു പോകുന്നില്ല. സത്യത്തില്‍ ആയുര്‍വേദമരുന്നുകളുടെ ഫലസിദ്ധി അതിന്റെ ശാസ്ത്രത്തോട് ബന്ധപ്പെടുത്തുന്നത്, അമ്പു തറച്ചതിനു ശേഷം ചുറ്റും വൃത്തം വരക്കുന്നതു പോലാണ്.
(* ത്രിദോഷ സിദ്ധാന്തത്തിനു സമാനമായ ഒരു ആശയം പാശ്ചത്യ വൈദ്യത്തില്‍ ഉണ്ടായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഗാലന്‍ നാലു തരം ജീവ ദ്രവങ്ങളാണ്- രക്തം, ഫ്ലഗം (?കഫം), കോളര്‍ (?പിത്തം), മെലങ്കൊളി- ആരോഗ്യ രോഗ അവസ്ഥകള്‍ നിര്‍ണയിക്കുന്നതെന്ന് പഠിപ്പിച്ചു. ഏകദേശം 14 നൂറ്റാണ്ടോളം ഈ സങ്കല്‍പ്പം പാശ്ചാത്യ വൈദ്യത്തിന്റെ അടിസ്ഥാന തത്ത്വമായി നിലകൊണ്ടു.)
അയുര്‍വേദത്തിലെ പോലെ ട്രയല്‍ ആന്‍ഡ് എറര്‍ രീതിയില്‍ രൂപമെടുത്ത ധാരാളം മരുന്നുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട്.അവയുടെയൊക്കെ പ്രവര്‍ത്തന രീതി പിന്നീട് പഠിച്ചു കണ്ടെത്തുകയാണ് ചെയ്തത്. അത്തരം പഠനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകളുടെ കണ്ടെത്തലിന് വഴിവെച്ചു. അതായത് ഒരു പ്രത്യേക ഫലം നല്‍കാന്‍ കഴിയുന്ന മരുന്ന് നേരിട്ട് ഉണ്ടാക്കിയെടുക്കുന്നു. ഇപ്പോഴത്തെ മിക്ക പുതിയ മരുന്നുകളും ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുത്ത തന്മാത്രകളാണ് (designer molecules).
ഏതൊരു ശാസ്ത്രശാഖയും വളരുന്നത് നിരന്തരമായ സത്യാന്വേഷണത്തിലൂടെയും, തല്‍ഫലമായുണ്ടാകുന്ന പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണ്. ഇതര ശാഖകളുടെ വികാസവും ഇതില്‍ മുതല്‍ കൂട്ടുന്നു. ശരിയായവയെ സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.സമാന കാലഘട്ടങ്ങള്‍ പരിഗണിച്ചാല്‍, ആയുര്‍വേദത്തിന്റെ പുഷ്കലകാലങ്ങളില്‍ പാശ്ചാത്യ വൈദ്യം വെറും പ്രാകൃത വൈദ്യമായിരുന്നു. പക്ഷെ കാലക്രമേണ അത് മുഖ്യധാരാ ശാസ്ത്രവുമായി സഹവര്‍ത്തിത്വത്തിലായി. പക്ഷെ ആയുര്‍വേദം ആത്യന്തിക സത്യം ഇതാണ് എന്ന മൗഢ്യത്തില്‍ വാതിലുകളടച്ചിട്ടു.
ആയുര്‍വേദത്തില്‍ തുടര്‍ ഗവേഷണം എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?. കാലം കുറേ വൈകിപ്പോയില്ലേ?. ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടത് ഇപ്പോള്‍ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യനെപ്പറ്റി തന്നെയല്ലേ? ആയുര്‍വേദം നില്‍ക്കുന്നിടത്തുനിന്നു തുടങ്ങിയാല്‍ ഒരു 2-3 നൂറ്റാണ്ടു കൊണ്ടു കണ്ടുപിടിക്കാനുള്ളത് മുഖ്യധാരാ ശാസ്ത്രം ഇപ്പോള്‍ തന്നെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്. മനുഷ്യനന്മയെ കരുതി ഇനി ചെയ്യാവുന്നതിതാണ്. ഫലപ്രദമെന്നു കാണുന്ന മരുന്നുകളെപ്പറ്റി ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തുകയും ബോദ്ധ്യപ്പെടുന്നവയെ മുഖ്യധാരാ വൈദ്യശാസ്ത്രത്തില്‍ ചേര്‍ത്തെടുക്കുകയും ചെയ്യുക.

Monday, December 03, 2007
വൈദ്യശാസ്ത്ര ചിന്തകള്‍. ഭാഗം:1
മെഡിസിന്‍@ ബൂലോഗം എന്ന പോസ്റ്റും, അതിനെ സംബന്ധിച്ചുണ്ടായ കമന്റുകളുമാണ് (ഹെരിറ്റേജ് ഇന്‍ഡ്യ, വക്കാരിമഷ്ട, എന്റേയും) ഈ പോസ്റ്റിടാന്‍ കാരണം. എന്റെ കമന്റിന്റെ ഒരു തുടര്‍ വിശദീകരണമാണ് ഈ പോസ്റ്റ്.
മനുഷ്യന്റെ വളര്‍ച്ചക്കൊപ്പം വികാസം പ്രാപിച്ചു വന്നവയാണ് എല്ല ശാസ്ത്രവും.നമ്മുടെ ഇപ്പോഴത്തെ അറിവുകലുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒട്ടും തന്നെ യുക്തി ഭദ്രമല്ലാത്ത ഒരു ചരിത്രമാണ് മിക്കവാറും എല്ലാ ശാസ്ത്ര ശാഖകള്‍ക്കുമുള്ളത്.
ഉദാഹരണമായി രസതന്ത്രം. ഇരുമ്പില്‍ നിന്നും, ചെമ്പില്‍നിന്നും ഒക്കെ സ്വര്‍ണം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടേ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിന്നീട് രസതന്ത്രത്തിനു അടിത്തറ പാകിയത്. ആ വക ശ്രമങ്ങള്‍ നടത്തിയിരുന്നവര്‍ തീര്‍ച്ചയായും അതു സാധ്യമാണെന്നു തന്നെ വിചാരിച്ചു കാണണം. അതിനുത്ബോധകമായി അവര്‍ വിശ്വാസങ്ങളും തത്വങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടാകണം.പ്രാചീന ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്. അവരുടെ ലഭ്യമായ അറിവുകളുടെയും,യുക്തി വിശ്വാസ പരിമിതികളുടെയും ഉള്ളില്‍നിന്നുകൊണ്ടുള്ള നിഗമനങ്ങളയിരുന്നു മിക്കതും. ദൈവസങ്കല്‍പങ്ങളും മതവിശ്വാസങ്ങളും അതില്‍ കുഴമറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്നു കരുതിയവയില്‍ പോലും അപ്പറഞ്ഞ തെളിവുകളുടെ മൂല്യനിര്‍ണയത്തിനുള്ള ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങളുണ്ടാക്കി. ചുരുക്കത്തില്‍, സത്യസന്ധവും യുക്തിസഹവുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആദ്യകാല ശാസ്ത്ര നിഗമനങ്ങള്‍.
പക്ഷെ ഒന്നുണ്ട്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എങ്കിലും,ആ രീതിയിലുള്ള ചുവടു വെയ്പ്പുകളാണ് എല്ലാ ശാസ്ത്രശാഖകള്‍ക്കും തുടക്കമിട്ടത്.
എന്നാല്‍ ഈ പൂര്‍വികര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഇന്നത്തെ ശാസ്ത്രകാരന്മാര്‍ക്കില്ല. ഇന്ന് ശാസ്ത്ര സത്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ (evidence based) ആയിരിക്കണമെന്ന് ശാസ്ത്രലോകം ശഠിക്കുന്നു.പുതിയ പുതിയ തത്ത്വങ്ങള്‍ യുക്തി ഭദ്രമായി തെളിയിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെ ചെയ്യപ്പെട്ട തത്ത്വങ്ങളുമായി ഒത്തു പോകേണ്ടതുമുണ്ട്. ചുരുക്കത്തില്‍ ഊഹാപോഹങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തില്‍ സ്ഥാനമില്ല.
നമുക്ക് ചര്‍ച്ച ചെയ്യേണ്ടത് വൈദ്യശാസ്ത്രമായതിനാല്‍ ഇവിടെ ഒരു വൈദ്യ ശാസ്ത്ര ഉദാഹരണം പറയാം.മലേറിയയുടെ കാര്യം എടുക്കുക. പേര് സൂചിപ്പിക്കുന്നതു പോലെ (മാല്‍+എയറിയ) ഈ അസുഖം ചീത്ത വായു മൂലമാണ് ഉണ്ടാകുന്നത് എന്നു വിശ്വസിച്ചു പോന്നു. രോഗം സര്‍വസാധാരണമായി കണ്ടു വരുന്ന സാഹചര്യങ്ങള്‍ മൂലമാണ് ഇങ്ങനെ ഒരു വിശ്വാസം വന്നത്. എന്നാല്‍ അതല്ല സത്യം എന്നു ഇപ്പോള്‍ നമുക്കറിയാം. മലേറിയ കൊതുകു പരത്തുന്ന ഒരു രോഗാണു ബാധയാണെന്ന് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ കണ്ടെത്തി. ഡോ: റൊണാല്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞന്‍ വേറിട്ടു ചിന്തിച്ചതു കൊണ്ടു മാത്രമല്ല ഈ സത്യം വെളിപ്പെട്ടത്, മറിച്ച്, സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവം, എന്റമോളൊജി, ഫിസിയൊളൊജി, പതോളൊജി എന്നീ ശാഖകളുടെ വികാസം എന്നിവയൊക്കെ അതിനു പിന്തുണയായി.
ഇപ്പോള്‍ ഇവിടെ വരാവുന്ന ഒരു ചോദ്യം, എങ്കിലിനി നാളെ ഇതു മാറി മലേറിയയുടെ കാരണം മറ്റെന്തിങ്കിലുമാണെന്നു വന്നാലോ എന്നതാണ്. പഴയ വിശ്വാസവും, പുതിയതും തമ്മിലുള്ള വ്യത്യാസം, പുതിയത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ്. മലേറിയയുടെ അണുക്കള്‍ കൊതുകു വഴി ശരീരത്തിലെത്തുന്നതും, അതിന്റെ ശരീരത്തിലുള്ള വികാസ പരിണാമങ്ങളും, അതുണ്ടാക്കുന്ന പ്രതി പ്രവര്‍ത്തനങ്ങളും കൊതുകില്‍ തിരിച്ചെത്തുന്നതും ഒക്കെ കൃത്യമായി തെളിവുകളുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞതാണ്. മറ്റേതു രോഗങ്ങളുടേയും കാര്യത്തിലെന്നപോലെ, മലേറിയയെ സംബന്ധിച്ചും പുതിയ പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, രോഗകാരണത്തെ സംബന്ധിച്ച് ഇനി ഒരു മാറ്റം ഉണ്ടാകേണ്ട കാര്യമില്ല. കാരണം, ഇതര ശാസ്ത്രീയ ശാഖകളുടെ സഹായത്തോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ (പ്രത്യക്ഷവും, പരോക്ഷവും) സ്ഥാപിക്കപ്പെട്ട ഒരു സത്യമാണത്.
എന്നു കരുതി എല്ലാ രോഗങ്ങളുടേയും (ചികില്‍സിച്ചു ഭേദമാക്കുന്നതുള്‍പ്പടെയുള്ള) കാരണങ്ങള്‍ നാം കണ്ടെത്തിയെന്നല്ല. ഇപ്പോഴും പല രോഗങ്ങളുടേയും കാര്യത്തില്‍ താത്ത്വികമായ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുകയാണ്. (ഉദാ: സ്ത്രീകളില്‍ സാധാരണമായ പോളിസിസ്റ്റിക് ഓവറി എന്ന അവസ്ഥ.) എന്നാല്‍ ഇതിനു മുന്‍പുള്ളതില്‍നിന്നുള്ള വ്യത്യാസം, ഈ സങ്കല്‍പങ്ങള്‍ തെളിയിക്കപ്പെട്ട മറ്റു തത്വങ്ങളില്‍നിന്നു രൂപപ്പെടുത്തിയവയോ, അതുമായി ഒത്തു പോകുന്നവയോ ആണെന്നതാണ്. അല്ലാതെ ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു ഊഹമല്ല. വിശ്വസനീയമായ തെളിവുകളോടെ ഇനി അതിന്റെ കാരണം കണ്ടെത്തുമ്പോള്‍, ഇപ്പൊഴത്തെ വിശ്വാസം മാറിയെന്നു വരും അല്ലെങ്കില്‍ ഉറപ്പിച്ചു എന്നു വരും.
ഇനി നമുക്ക് പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്കു വരാം. (അടുത്ത പോസ്റ്റില്‍)

Subscribe to:
Posts (Atom)