വിൻഡോസ്
8 ആനുകൂല്യ
വിലയായ 1999 രൂപയ്ക്ക്
കിട്ടുന്ന കാലാവധി ഈ 31ന്
അവസാനിക്കുകയാണ്.
പഴയ വിൻഡോസ്
അപ്ഗ്രേഡ് ചെയ്യണം എന്നുള്ളവർക്കും,
പൈറേറ്റഡ്
കോപ്പികൾ ഒഴിവാക്കണം
എന്നുള്ളവർക്കും ഇത് നല്ലൊരു
അവസരം ആണ്.
ഇതുപോലൊരു
വിലയ്ക്ക് വിൻഡോസ് ഒരിക്കലും
ലഭിച്ചിരുന്നല്ല എന്നതും
ഓർക്കണം.
ഈ അപ്ഗ്രഡേഷനിൽ ഒരു ശരാശരി കമ്പ്യൂട്ടർ ഉപയോക്താവ് എന്ന നിലയിൽ എനിക്ക് നേരിടേണ്ടി വന്ന ചില ബുദ്ധിമുട്ടുകളും അവയുടെ പരിഹാരങ്ങളും പങ്കുവെയ്ക്കുന്നു.
അപ്ഗ്രഡേഷനു താല്പര്യം ഉള്ളവർ ഈ പേജിൽ നിന്നാണു തുടങ്ങേണ്ടത്. അവിടെ നിന്നും ഒരു അപ്ഗ്രഡേഷൻ അസിസ്റ്റന്റ് ആദ്യമായി ഡൗൺലോഡ് ചെയ്യപ്പെടും. ഏകദേശം 5 Mb വരുന്ന ഈ ആപ്ലിക്കേഷൻ നമ്മുടെ കമ്പ്യൂട്ടർ പരിശോധിച്ച് അത് വിൻഡോസ് 8 ഓടാൻ പര്യാപ്തമാണോ, ഇപ്പോൾ നിലവിലുള്ള ഏതെല്ലാം ആപ്പ്ലിക്കേഷനുകൾ തുടർന്നും ഉപയോഗിക്കാം എന്നെല്ലാം പറയും. (കമ്പാറ്റിബിൾ ആയ ആപ്പ്ലികേഷനുകൾ പക്ഷെ റി-ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.) ഡ്രൈവ് C യിൽ 20 Gb എങ്കിലും ഫ്രീ സ്പേസ് ഉണ്ടാവണം. ഇത്ര സ്ഥലം C യിൽ ഇല്ലെങ്കിൽ ഏതെങ്കിലും പാർട്ടീഷൻ മാനേജർ ഉപയോഗിച്ച് ആവശ്യത്തിനുള്ള സ്പേസ് ഉണ്ടാക്കിയെടുക്കുക. അല്ലാതെ ഫോർമാറ്റ് ചെയ്ത് റീ-പാർട്ടീഷൻ ചെയ്യേണ്ടതില്ല. 2 Gb എങ്കിലും RAM, 8 സുഗമമായി പ്രവർത്തിക്കാൻ ആവശ്യമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ RAM ചേർക്കുക. നമ്മൾ കാര്യങ്ങൾ ശരിയാക്കുന്നത് അനുസരിച്ച് അപ്ഗ്രഡേഷൻ അസിസ്റ്റന്റ് റിറൺ ചെയ്യാവുന്നതാണ്.
അപ്ഗ്രഡേഷൻ അസിസ്റ്റന്റ്, നമ്മുടെ കമ്പ്യൂട്ടർ സജ്ജമാണെന്ന് കണ്ടാൽ നമുക്ക് വിൻഡോസ് 8 ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കാം. അതിനു മുൻപായി പണമടയ്ക്കണം. പണമടയ്ക്കാൻ 2 മാർഗ്ഗമാണ് തരുന്നത്. ക്രഡിറ്റ് കാർഡും, പേ പാലും. നമുക്ക് ക്രഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ല. അതുപയോഗിച്ച് പണമടയ്ക്കുക. ക്രഡിറ്റ് കാർഡില്ലാത്തവർക്ക് പേ പാലും ഇൻഡ്യയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്. ഡബിറ്റ് ATM കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ക്രഡിറ്റ് കാർഡില്ലെങ്കിൽ (എനിക്കില്ല) പിന്നെയുള്ള മാർഗ്ഗം ഒരു വിർച്വൽ ക്രഡിറ്റ് കാർഡ് (VCC) ഉണ്ടാക്കുക എന്നതാണ്. ഇതിനായി www.entropay.com എന്ന സൈറ്റ് ഉപയോഗിക്കാം. നമുക്ക് നമ്മുടെ ഡബിറ്റ് കാർഡിൽ നിന്നും പണം ഇട്ട് ഒരു വിർച്വൽ ക്രഡിറ്റ് കാർഡ് ഉണ്ടാക്കാം. (നമ്മുടെ ATM/Debit card ഓൺ ലൈൻ വെരിഫൈഡ് ആയിരിക്കണം.) ഏകദേശം $40 ഇട്ട് ഒരു VCC ഉണ്ടാക്കുക. ഇതിനായി ഇടുന്ന തുകയുടെ 4.5% entropay കമ്മീഷൻ ആയി ഈടാക്കും. VCC സുരക്ഷിതമാണ്.
നമ്മുടെ പെയ്മെന്റ് ലഭിച്ചു കഴിഞ്ഞാൽ നമുക്ക് കീ ലഭിക്കും. അത് സുരക്ഷിതമായി സൂക്ഷിക്കുക. തുടർന്ന് മെയിലിൽ രസീതും കീയും ഡൗൺലോഡ് ലിങ്കും ലഭിക്കും. പക്ഷെ അതിനു മുൻപ് തന്നെ അപ്ഗ്രഡേഷൻ അസിസ്റ്റന്റ് വഴി ഡൗൺലോഡ് ആരംഭിചിട്ടുണ്ടാകും. മൊത്തം ഡൗൺലോഡ് 2 Gb വരും. എനിക്ക് ബ്രോഡ് ബാൻഡിൽ ഏകദേശം 3-4 മണിക്കൂർ കൊണ്ട് ഡൗൺലോഡ് കഴിഞ്ഞു.
ഡൗൺലോഡ്
പൂർണ്ണമായാൽ ഇൻസ്റ്റലേഷൻ
ആരംഭിക്കാം.
Install now, Make media and install, Install later എന്നിങ്ങനെ
3 option ലഭിക്കും.
ഇതിൽ make
media എന്ന ഓപ്ഷൻ
ആണ് അഭികാമ്യം.
നമുക്ക് ബാക്കപ്പ്
DVD യോ
USB drive ഓ
ഉണ്ടാക്കി വെയ്ക്കാനുള്ള
ഓപ്ഷൻ ആണത്.
എന്നാൽ Windows-XP
ഉപയോഗിക്കുന്നവർക്ക്
ഈ ഓപ്ഷൻ ലഭിക്കുന്നില്ല.
(എനിക്ക് കിട്ടിയില്ല)
ഇമേജ് ബേൺ
ചെയ്യാനുള്ള സൗകര്യം XP
യിൽ ഇല്ലാത്തതിനാലാണത്.
അങ്ങിനെയെങ്കിൽ
C: യിൽ
ESD എന്നൊരു
ഫയൽ കാണും (അതാണ്
നമ്മൾ ഡൗൺലോഡ് ചെയ്ത ഫയൽ)
അത് ഏതെങ്കിലും
ഇമേജ് ബേണിങ്ങ് സോഫ്റ്റ്വേർ
ഉപയോഗിച്ച് ഒരു ബൂട്ടബിൾ
DVD ആയി
സൂക്ഷിക്കുക.
അതിനെപറ്റിയുള്ള
വിശദ വിവരങ്ങൾ ഇവിടെ
കിട്ടും. ESD എന്ന
ഫയൽ കാണുന്നില്ല എങ്കിൽ Folder
options ഇൽ പോയി show
hidden files എനേബിൾ
ചെയ്യുക.
ഇനി
ഇൻസ്റ്റാൾ ചെയ്യാം.
ഇൻസ്റ്റലേഷനു
ശേഷം ഡ്രൈവറുകളും ആപ്പ്ലിക്കേഷനുകളും
ഒക്കെ റി-ഇൻസ്റ്റാൾ
ചെയ്യേണ്ടി വരും.
C: ഒഴികെയുള്ള
ഡ്രൈവുകൾക്ക് മാറ്റമൊന്നും
ഉണ്ടാവില്ല.
Happy up
gradation :-)
6 comments:
വിവരണത്തിനു നന്ദി.
അപ്പോള്‍ സേവ് ചെയ്തു വെച്ച ഫയലുകളെല്ലാം പോകുമല്ലേ?
അപ്ഡേറ്റ് ചെയ്താല്‍ പിന്നീട് പണം ചോദിക്കുമോ?
എനിക്ക് വിന്‍ഡോസ് 7 ഉണ്ട്. 8 ഇതിലും വളരെ കേമമാണോ?
ഡ്രൈവ് C ഫോർമാറ്റഡ് ആവും. പിന്നീട് കൂടുതൽ പണം നൽകുന്ന കാര്യം ഒന്നും പറയുന്നില്ല. ഇത് ട്രയൽ വെർഷൻ ഒന്നും അല്ല.
വിൻഡോസ് 7 ഞാൻ ഉപയോഗിച്ചിട്ടില്ല. പ്രകടമായ വ്യത്യാസം UI യിൽ ആണ്. Tabഇൽ ഉള്ളതുപോലൊരു UI ആണ്. അതുപോലെ ധാരാളം apps ലഭ്യമാണ്. പ്രോഗ്രാം പോലെ ഇൻസ്റ്റാൾ ചെയ്യേണ്ട. പിന്നെ ബൂട്ട് ചെയ്യാൻ ഒരു 10-15 സെക്കൻഡ് മതി. എന്റെ പഴയ os XP ആയിരുന്നു. ലൈസൻസ്ഡ് ആയിരുന്നു എങ്കിലും ഒരു 7 വർഷം പഴക്കമായി. ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ അപ്ഡേറ്റ് ചെയ്തെന്നു മാത്രം. (പല തവണ ഉബണ്ടുവും ലുബുണ്ടുവും ഒക്കെ പരീക്ഷിച്ചെങ്കിലും ഇടയ്ക്ക് എന്തെങ്കിലും കല്ലുകടി ഉണ്ടാവും. പിന്നേയും വിൻഡോസിലേക്ക് മടങ്ങും.)
എന്റെ സിസ്റ്റത്തില്‍ വിന്‍ഡോസ് 7 ഡ്യൂപ്ലികേറ്റ് കോപ്പിയാണ്.ഇടക്കിടക്ക് പ്രശ്നങ്ങള്‍ ഉണ്ടാവും.റീ ഇന്‍സ്റ്റാള്‍ ചെയ്യും.അങ്ങിനെയാണ്.ഇപ്പോള്‍ 1999 കൊടുത്ത് ഒറിജിനല്‍ 8 ആക്കണമെന്നുണ്ട്.ക്രെഡിറ്റ് കാര്‍ഡും സ്വന്തമായി ചെയ്യാനുള്ള വിവരവും ഒന്നുമില്ല.ഏതെങ്കിലും കംപ്യുട്ടര്‍ ഷോപ്പില്‍ പറഞ്ഞാല്‍ കാര്യം നടക്കുമോ?ഭാവിയില്‍ മറ്റെന്തെങ്കിലും പ്രശനങ്ങള്‍ ഉണ്ടാകുമോ?
പ്രിയ മുഹമ്മദ്,
1999 രൂപയ്ക്ക് വിൻഡോസ് 8 കിട്ടുമായിരുന്ന അവസാന തീയതി കഴിഞ്ഞ ജനുവരി 31 ആയിരുന്നു. ഇനി ആ സൗകര്യം ലഭ്യമല്ല. ഇനി മുഴുവൻ വിലയും (12999 രൂപ)കൊടുത്താലേ ലഭിക്കുകയുള്ളൂ 8000 രൂപയുടെ ഒരു വെർഷനും ലഭ്യമാണ്.http://www.flipkart.com/computers/software/operating-system/pr?sid=6bo%2C5hp%2Cw63
സമയം കഴിഞ്ഞു പോയി, അല്ലേ?
എന്തായാലും വിവരണം ഉപകാരപ്രദം...
I think so. I think your article will give those people a good reminding. And they will express thanks to you laternew zealand tourist visa
Post a Comment