ആദാമിന്റെ മകൻ അബു എന്ന ചലച്ചിത്രം കാണുവാൻ സാധിച്ചിട്ടില്ല. എന്നാൽ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ച, മനുഷ്യസ്നേഹത്തിന്റേയും അനുകമ്പയുടേയും പര്യായമായ ആദാമിന്റെ മകൻ അബുവിനെ മറന്നിട്ടില്ല. എന്നാലിപ്പോൾ അബുവിനെ വെല്ലുന്ന മനുഷ്യ സ്നേഹവുമായി പുതിയൊരു 'ദൈവപുത്രി' അവതാരം ചെയ്തിരിക്കുന്നു.
ഫോട്ടോ: കടപ്പാട് msn
സൽവ അൽ മുടൈരി എന്നാണ് അവതാരത്തിന്റെ പേരു. കുവൈറ്റിലെ ഒരു രാഷ്ട്രീയക്കാരിയണ്. ഒരിക്കൽ പാർളിമെന്റിലേക്ക് മത്സരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ, അന്തസ്സും ദൈവഭയവും ഉള്ള സർവ്വോപരി നല്ല 'ശൊങ്കന്മാരുമായ" പുരുഷന്മാരുടെ വിഷമതകൾ കണ്ടാണ് ആയമ്മയുടെ ഹൃദയം അലിഞ്ഞിരിക്കുന്നത്. പോരാഞ്ഞിട്ട് ചുറ്റുപാടും സകലമാന പെണുങ്ങളും അവരുടെ സൗന്ദര്യവും കാണിച്ച് ഈ പാവങ്ങളെ വഴി തെറ്റിക്കാൻ ഇറങ്ങിയിട്ടും ഉണ്ട്.
യുദ്ധങ്ങളിൽ തോറ്റ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ പിടിച്ചുകൊണ്ട് വന്ന് അടിമകളാക്കി ഈ പാവങ്ങൾക്ക് കൊടുക്കുക എന്നതാണ് സൽവയുടെ പരിഹാരം. പരാജിത രാജ്യങ്ങളിലെ സ്ത്രീകൾ പട്ടിണി കിടന്ന് ചാവാതിരിക്കട്ടെ എന്നൊരു അനുകമ്പ കൂടി ഇതിലുണ്ട്. മാത്രവുമല്ല, കൂടെ പട്ടിണി കിടക്കുന്ന തദ്ദേശീയരായ പുരുഷന്മാരിൽ നിന്ന് എന്തെങ്കിലും ഉപകാരം അവർക്കുണ്ടാകുമോ?
മാത്രമല്ല, ഈ വ്യാപരം സുഗമമാക്കാൻ സർക്കാർ തലത്തിൽ വകുപ്പും ആപ്പീസും ഒക്കെ തുടങ്ങുകയും വേണം.
പള്ള നിറയെ കോയിബിരിയാണിയും അടിച്ചിരുന്നപ്പോൾ ആയമ്മയ്ക്ക് വെറുതെ തോന്നിയത് ഒന്നുമല്ല ഈ ആശയങ്ങൾ. അടുത്തിടെ സൗദിക്ക് പോയപ്പോൾ അവിടുത്തെ മൂത്താപ്പമാരോട് ചോദിച്ച് ഇത് തികച്ചും ഇസ്ലാമികമാണെന്ന് ഉറപ്പു വരുത്തിയതാണ്. “ ഇതിൽ ലജ്ജിക്കാനൊന്നുമില്ല, ഇത് ഹറാമുമല്ല ശരിയത്ത് നിയമത്തിൻ കീഴിൽ വരുന്നതുമാണ്.” പിന്നെന്താ?
ഇനിയിപ്പം അവിടുത്തെ വിഷമം അനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയും ഇങ്ങനെ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുമോ എന്നേ അറിയാനുള്ളു!
msn വാർത്ത ഇവിടെ
Sunday, June 12, 2011
Subscribe to:
Post Comments (Atom)
2 comments:
അവസാനം അലുവയാകാണ്ടിരുന്നാൽ മതിയായിരുന്നു..
വര്‍ഗീയവാദം കുത്തിനിറച്ചവയാണ് ആ കൂ(--)യുടെ വാക്കുകള്‍. അടിമകളെ പിറ്റിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുമ്പോള്‍ തന്നെ അത് ഇസ്ലാമിതരരാജ്യങ്ങളില്‍ നിന്നും ആവണമെന്നുമാണ് അവര്‍ക്ക് അഭിപ്രായം.
Post a Comment