Saturday, April 25, 2009

വയനാട്‌ കാഴ്ചകള്‍. 3 എടയ്ക്കല്‍ ഗുഹ.ഒരു പക്ഷെ വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാഴ്ചയാവണം എടയ്ക്കല്‍ ഗുഹ. നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന ഈ ഗുഹ 1890 ല്‍ പുറംലോകത്തിനു വെളിപ്പെടുമ്പോള്‍ ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു അത്‌.

ഏടക്കല്‍ ഗുഹ അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്‌. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ്‌ അമ്പുകുത്തിമല എന്നൊരു വിശ്വാസം ഉണ്ട്‌. അമ്പിന്റെ മുറിവാണത്രെ ഗുഹ. (ശ്രീ രാമന്റെ കാലം നവീനശിലയുഗത്തിനു മുന്‍പോ, അതോ പിന്‍പോ? :)) ഏതായാലും ഒരു കിടക്കുന്ന സ്ത്രീരൂപത്തിന്റെ ഏകദേശരൂപമുണ്ട്‌ മലയ്ക്ക്‌. വണ്ടിയോടുന്നതിനിടയില്‍ കിട്ടിയ ആ നിമിഷക്കാഴ്ച ഒരു ഫ്രയിമില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നമ്മുടെ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കയറണം ഗുഹയിലെത്താന്‍. ഗുഹാമുഖത്തിന്റെ ഏകദേശം സമീപം വരെ ജീപ്പ്‌ കിട്ടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ജീപ്പിലാവാം യാത്ര. വഴി സാമാന്യം കുത്തനെയാണെങ്കിലും, കോണ്‍ക്രീറ്റ്‌ ചെയ്ത്‌ ഭംഗിയാക്കിയിട്ടുണ്ട്‌. ഇടക്ക്‌ റിസോര്‍ട്ടൊക്കെ പൊങ്ങിയിരിക്കുന്നു. അവസാനത്തെ ഒരു 200 മീറ്റര്‍ നടക്കുക തന്നെ വേണം.
ഗുഹ സന്ദര്‍ശിക്കാന്‍ പാസ്സ്‌ എടുക്കണം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍. സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്‌ തുരങ്കം പോലുള്ള ഒന്നാണ്‌. ഇതങ്ങിനെയല്ല, വിണ്ടുപൊട്ടി മാറിയ (ഭൂകമ്പത്തിലോ മറ്റോ) വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ്‌ ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്‌.
ആദ്യം നമ്മള്‍ പ്രവേശിക്കുന്നത്‌ അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്‌. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക്‌ കയറിയാല്‍ പ്രധാന അറയായി. ഇടയക്കുള്ള ഈ കയറ്റം അല്‍പം ആയാസകരം തന്നെയാണ്‌. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്‌.പ്രധാന അറ സാമാന്യം വലിപ്പമുള്ളതാണ്‌അറയുടെ എതിര്‍വശത്ത്‌ മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്‌ ഈ അറയിലെ ഭിത്തികളിലാണ്‌ ചിത്രങ്ങളുള്ളത്‌. ചിത്രങ്ങളെന്നാല്‍ ഒരു വക റിലീഫ്‌ പോലെയാണ്‌ ചെയ്തിരിക്കുന്നത്‌, പാറയില്‍ കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്‌ ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്‌. പിന്നെ മറ്റ്‌ അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും
div

(ചിത്രം6).
 ഏകദേശം കന്നഡ പോലെ തോന്നിക്കുന്ന ചില ലിപികള്‍ ഒരു വശത്തായുണ്ട്‌. ബ്രഹ്മി ലിപിയാണെന്ന് ഗൈഡ്‌ പറയുന്നു. എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത്‌, BC രണ്ടാം നൂറ്റാണ്ടിലെ വരെ ലിഖിതങ്ങള്‍ ഉണ്ടത്രെ, ഒരു പക്ഷെ അതാവുമിത്‌.
മറു വശത്തെ ഭിത്തിയില്‍ ഒരു സ്ത്രീ രൂപം വരഞ്ഞിരിക്കുന്നതു കണ്ടു. അതു മിക്കവാറും ആധുനിക യുഗത്തിലെ ഏതെങ്കിലും മാനസിക രോഗിയുടേതാവാനാണ്‌ സാദ്ധ്യത (ചിത്രം7).

ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക്‌ കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ. പക്ഷെ ഗൈഡുകളുടെ നിരുത്സാഹപ്പെടുത്തലും, ഒപ്പമുള്ളവരുടെ നിര്‍ബന്ധത്തിനും വഴങ്ങി കയറണ്ട എന്നു വെച്ചു.ഗുഹാമുഖത്തു നിന്നുമുള്ള കാഴ്ച.

എടയ്ക്കല്‍ ഗുഹാസന്ദര്‍ശനം നല്ലൊരനുഭവമാണെങ്കിലും ഒട്ടും സുരക്ഷിതമല്ല. ഗോവണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും അത്ര സുരക്ഷിതം ആണെന്നു തോന്നിയില്ല. കയറ്റത്തിനിടെ ഒരാള്‍ തെന്നുകയോ പിടിവിടുകയോ ചെയ്താല്‍ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നു ഭയക്കുന്നു. സത്യത്തില്‍ ഏടയ്ക്കല്‍ പോലുള്ള ഒരു സ്ഥലം ഇങ്ങനെ പൊതു സന്ദര്‍ശനത്തിന്‌ തുറന്നു വെയ്ക്കണൊ എന്നു തന്നെ ഒന്നു കൂടി ചിന്തിക്കേണ്ടതാണ്‌. (ലെസ്കോയിലും മറ്റും പൊതു ജനത്തിന്‌ പ്രവേശനമുള്ളത്‌ ചിത്രങ്ങള്‍ പുനസൃഷ്ടിച്ചിരിക്കുന്നിടത്താണ്‌. സാക്ഷാല്‍ സ്ഥലം പരിരക്ഷിച്ചിരിക്കുകയാണ്‌.)

8 comments:

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം ചിത്രങ്ങള്‍. ഓരോന്നിനു അടിക്കുറിപ്പ് അവിടവിടെ തന്നെ കൊടുക്കാമായിരുന്നു.

ഓഫ്ഫ്:
കുട്ടികളുടെ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണല്ലെ?
:)

കെ.കെ.എസ് said...

മനോഹരമായ പോസ്റ്റ് ..ആശംസകൾ

Thaikaden said...

Nannaayirikkunnu.

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല പോസ്റ്റ്

malai4son yourchoice said...

ഗുഹയും കഴിഞ്ഞു പിന്നേം മലകേരാനുണ്‍ട് ഏറ്റവും ഉച്ചിയില്‍ എത്തിയാല്‍ വയനാട്‌ ജില്ല മുഴുവന്‍ കാണാം എന്ന് മാത്രമല്ല വയനാടിന്റെ മിക്ക ഭാഗത്ത് നിന്നും ഈ മല കാണുകയും ചെയ്യാം . ആ മനോഹര ദൃശൃങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇടക്കല്‍ ഗുഹ പൂര്‍ണമാകില്ല അവിടെ നിന്ന് എടുക്കുന്ന ഫോട്ടോകള്‍ അതി മനോഹരവും സുന്ദരവുമാണ് .അടുത്ത തവണ ശ്രമിക്കണം .ഞാന്‍ ഒരു വയനാടുകാരനാണ്

നിരക്ഷരൻ said...

ഡോക്‍ടര്‍

ഇത് കാണാന്‍ വൈകി. ചിത്രങ്ങള്‍ക്കൊക്കെ നല്ല മിഴിവുണ്ട്. എന്റെ ചിത്രങ്ങള്‍ പോരാ.
വയനാട്ടില്‍ കുറേ കറങ്ങി എന്ന് തോന്നുന്നല്ലോ ?

ഒരു ചിന്ന കാര്യം. ശ്രീരാമന്‍ ശൂര്‍പ്പണഖയെ നിഗ്രഹിച്ചു എന്ന് ഞാനും എന്റെ ഇടയ്ക്കല്‍ പോസ്റ്റില്‍ എഴുതിയിരുന്നു. അപ്പോള്‍ ചില അഭിപ്രായങ്ങള്‍ വന്നു. അങ്ങനൊരു കഥ കേട്ടിട്ടില്ലല്ലോ എന്ന് ചോദിച്ചത് ഉമേഷ് ജി അണ്. ശരിയാണല്ലോ ? നമ്മള്‍ കേട്ടിരിക്കുന്നത് ശ്രീരാമന്‍ ശൂര്‍പ്പണഖയുടെ പാര്‍ട്ട്സ് മുറിച്ച് കളഞ്ഞ കഥയല്ലേ ? പക്ഷെ നെറ്റില്‍ പലയിടത്തും ‘വധിച്ചു’ എന്നുള്ള രീതിയില്‍ ഞാന്‍ വായിക്കുകയും ചെയ്തു. അന്നാട്ടില്‍ അങ്ങനെയൊരു കഥയും ഉണ്ടെന്ന് തോന്നുന്നു. ഇതിപ്പോ ഒന്ന് ലേലം ഉറപ്പിക്കാന്‍ എന്താ ചെയ്ക? എന്റെ പോസ്റ്റില്‍ തല്‍ക്കാലം ഞാന്‍ ആ വരികള്‍ തിരുത്തിയിട്ടുണ്ട്.

താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്ക് എനിക്ക് കിട്ടിയത് ഈ ലിങ്കില്‍ നിന്നാണ്.
http://vhsehistory.blogspot.com/2009/06/blog-post.html

ബാബുരാജ് said...

മനോജ് ജി,
ശരിയാണല്ലോ? ഞാന് ആ കാര്യം ഓര്‍ത്തില്ല. ഏതായാലും വയനാടു കാരുടെ അവകാശം നമ്മളായിട്ട് പൊളിക്കണ്ട. പ്രശ്നം തീരുന്നില്ല, ലക്ഷ്മണനല്ലേ ശൂര്‍പ്പണഖയുടെ പാര്‍ട്സ് മുറിച്ചത്? പിന്നീടൊരവസരത്തിലാണോ ഇനി രാമന് കക്ഷിയെ വധിച്ചത്? കിട്ടിയത് പോരാ എന്നു പറഞ്ഞ് ശൂപ്പണഖ പിന്നേം ചെന്നു കാണും.

Renjishcs said...

Dear Baburaj,

We would like publish this article in a bahrain based magazine.
Please send me your comments to renjishcs@gmail.com on this regard.

Renjish