ഇന്നത്തെ പത്രം കണ്ടില്ലേ?
അഴിമതിക്കാരായ ന്യായാധിപന്മാര്ക്കെതിരെ കര്ക്കശനടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റീസ്.
ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നശിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയതിന് കേരള കൗമുദിക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിനു കേസെടുത്തിരിക്കുന്നു.
അഴിമതിക്കാരായ ന്യായാധിപന്മാരുണ്ടെന്ന ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശത്തിന്, മേല്‍ വകുപ്പു പ്രകാരം അദ്ദേഹത്തിന്റെ പേരിലും കോടതിയലക്ഷ്യത്തിനു കേസെടുക്കുമോ?
Subscribe to:
Post Comments (Atom)
4 comments:
തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല ബാബുരാജ് :)
ബാബുരാജിന്റെ ലേഖനങ്ങളില്‍ ധാരാളം അബദ്ധങ്ങളുണ്ട്. ഒന്ന് മാത്രം ചൂണ്ടിക്കാട്ടട്ടെ.'കോണ്‍ഗ്രസ്സ് ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു'വെന്ന് താങ്കളെഴുതുന്നു. മുഹമ്മദ് അലി കോണ്‍ഗ്രസില്‍ നിന്ന് ലീഗിലേക്ക് പോയതല്ല, ലീഗുകാരനായ ശേഷം കോണ്‍ഗ്രസില്‍ വന്നതായിരുന്നു. 1923ല്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനുമായി. 1931ല്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ മുസ്്ലിംലീഗ് വിഭജനവാദം ഉന്നയിച്ചിട്ടില്ല. പിന്നെയെങ്ങിനെ അദ്ദേഹം വിഭജനത്തിന്റെ മുഖ്യ വക്താവാകും.
മാപ്പിളമാരെക്കൊണ്ട് ആയുധമെടുപ്പിക്കുന്നതില്‍ ഗാന്ധിജിയും ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് നിഷേധിക്കാനാവില്ല.
ബോംബെ ഖിലാഫത്ത് യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗാന്ധി ഇങ്ങിനെ പ്രഖ്യാപിച്ചത് ചരിത്രരേഖകളിലുണ്ട്.: 'മുസല്മാന്മാര്ക്ക് ഖുര്‍ആനില്‍ പറഞ്ഞ പ്രത്യേക ഉത്തരവാദിത്തമുണ്ട്. അതില്‍ ഹിന്ദുക്കള്‍ ചേര്‍ന്നുകൊള്ളണമെന്നില്ല. അതിനാല്‍ അഹിംസാപരമായ നിസ്സഹകരണം കൊണ്ട് ഖിലാഫത്ത് പ്രസ്ഥാനം വിജയിക്കുന്നില്ലെങ്കില്‍ മുസല്മാന്മാര് ഇസ്ലാമിലെ പണ്ഡിതന്മാര് കാണിച്ചുകൊടുക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും അവരുപദേശിക്കുന്ന ഏതുവിധ സമരത്തിലും ചേര്‍ന്ന് അവരുടെ മതത്തിനേറ്റ അപമാനം തുടച്ചു നീക്കാനും ബാധ്യസ്ഥരാണ്.' (ടെണ്ടുല്‍ക്കര്‍: മഹാത്മാ, വാള്യം1, പേജ്: 346)
പ്രിയ ചന്ദ്രിക,
താങ്കൾ എന്റെ പോസ്റ്റുകൾ വായിച്ചതിൽ സന്തോഷം. ചില കാര്യങ്ങൾ ആദ്യമെ തന്നെ പറയട്ടെ, ഞാൻ പത്താം ക്ലാസ്സിനു ശേഷം പാഠപുസ്തകങ്ങളിൽ നിന്നും ചരിത്രം പഠിച്ചിട്ടുള്ള ആളല്ല. അല്പം താല്പര്യം ഉള്ള വിഷയം ആയിരുന്നതിനാൽ പലയിടത്തു നിന്നുമായി - നെറ്റുൾപ്പെടെ - വായിച്ച വിവരങ്ങളാണ്. അലി സഹോദരന്മാരെപറ്റിയും അങ്ങിനെ തന്നെ. പിന്നെ റഫറൻസ് വളരെ മുൻപായിരുന്നതിനാൽ ഇപ്പോൾ ഓർത്തു പറയുക ബുദ്ധിമുട്ടാണ്. പിന്നെ താങ്കളുടെ കമന്റ് കണ്ടപ്പോൾ വിക്കി ഒന്നു നോക്കി. ശരിയാണ്, 1918 വരെ വലിയ അലി മുസ്ലീം ലീഗ് പ്രസിഡന്റായിരുന്നു, എന്നാൽ 1923 ആയപ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആയി. എന്നാൽ ആ ബന്ധം അധികനാൾ നിന്നില്ല എന്നും കണ്ടു. വിഭജന വാദം പാകിസ്താൻ വാദം എന്ന രീതിയിൽ വായിച്ചില്ലെങ്കിൽ വലിയ തെറ്റില്ല എന്നു തോന്നുന്നു.
താങ്കൾ മറ്റുള്ള അബദ്ധങ്ങളും ചൂണ്ടിക്കാട്ടാൻ താല്പര്യപ്പെടുന്നു. എനിക്കു തിരുത്താമല്ലോ? പിന്നെ കമന്റ് ചെയ്യുമ്പോൾ ബന്ധപ്പെട്ട പോസ്റ്റുകൾക്ക് കീഴിലായാൽ നന്നായിരുന്നു.
Post a Comment