Thursday, November 27, 2008

മലബാര്‍ കലാപം. ഒരു വേറിട്ട വായന.

മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു? പാഠപുസ്തകങ്ങള്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?

ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സമരം എന്നതുകൊണ്ട്‌, മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്‌ ഒരു അതി ലളിതവല്‍ക്കരണമാകും. വാസ്തവത്തില്‍, ഏവര്‍ക്കുമറിയാവുന്നതു പോലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഒരു മലബാര്‍ പ്രകടനമായിരുന്നു, മലബാര്‍ കലാപം. ഖിലാഫത്ത്‌ പ്രസ്ഥാനം, കുറച്ചു നാള്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ദേശീയ മുഖ്യധാരയുമായ്‌ ബന്ധപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിര്‍ത്തണം എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ഒരു കൂട്ടായ്മയായിരുന്നു അത്‌. അതിലെ താല്‍പര്യം തികച്ചും മതപരവും. മറ്റു രാജ്യങ്ങളിലൊന്നും കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്‍ പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ശക്തമായ ഹിന്ദു-മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സ്‌ അവരുമായി സഹകരിച്ചത്‌. സ്വാഭാവികമായും ഈ ബാന്ധവം അധിക കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്ലിം ലീഗു പോലും അതിനെ 'വര്‍ഗ്ഗിയ ഭ്രാന്ത്‌' എന്ന് അപഹസിക്കുകയാണ്‌ ചെയ്തത്‌. കോണ്‍ഗ്രസ്സ്‌ ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള കുറച്ചു പേര്‍ കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ടു.

1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!

ആത്മകഥാപരമായ തന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്‌.

അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.
നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.

ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."

തികച്ചും ക്രൂരമായ മാര്‍ഗ്ഗത്തില്‍ തന്നെ ലഹളയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കഴിഞ്ഞു. വാഗണ്‍ ട്രാജഡി അതിലെ ഒരു അദ്ധ്യായം. അതിനിരയായവരെ നമ്മള്‍ ധീരദേശാഭിമാനികളായി സ്മരിക്കുന്നു. ഒരു സ്മരണ കഴിഞ്ഞിട്ട്‌ ഒരാഴ്ചയായിട്ടില്ല. പക്ഷെ ലഹളയില്‍ കൊല്ലപ്പെട്ട, 'ധീര ദേശാഭിമാനികള്‍' ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള പാവങ്ങള്‍ക്ക്‌ ചരിത്രത്തിലെ ഇടമെവിടെയാണ്‌?

20 comments:

അനില്‍@ബ്ലോഗ് // anil said...

റിവേഴ്സ് ഗിയറാണല്ലോ, ബാബുരാജ് !

Anonymous said...

You said it.
Unfortunately rationalizing Muslim fanaticism has become a fashion. Now Islamists are exploiting this attitude. Islam is protective about a Muslim against non Muslims irrespective of his crime. What a shame!!

Anonymous said...

താങ്കള്‍ മലബാര്‍ കലാപത്തെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്‌.താങ്കളുടെ അഭിപ്രായത്തില്‍ ഇത്‌ സ്വാതന്ത്ര്യ സമരമല്ലായിരിക്കാം.
ഇന്ത്യയില്‍ വെച്ച്‌ ബ്രിട്ടീഷുകാര്‍ക്ക്‌ നേരിടേണ്ടി വന്ന ഏക യുദ്ധം പൂക്കോട്ടൂര്‍ യുദ്ധമാണെന്ന്‌ ബ്രിട്ടീഷുകാര്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്‌. മാത്രമല്ല ആറുമാസക്കാലം എങ്കിലും ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെതല്ലാത്ത സ്വതന്ത്രഭരണം ഉണ്ടായിരുന്നത്‌ ഈ മലബാറില്‍ മാത്രമാണ്‌. മലബാര്‍ കലാപത്തെ പറ്റി ആനിബസന്റും , കെ പി കേശവമേനോനും മാത്രമല്ല ഒരു പാട്‌ ചരിത്രകാര്‍ന്‍മാര്‍ പുസ്തകമെഴുതിയിട്ടുണ്ട്‌. അതൊക്കെ വായിച്ച്‌ നോക്കുക. സത്യം എന്താണെന്ന്‌ ബോധ്യപ്പെടും. .
1.കേരള മുസ്ലിം ചരിത്രം - പി എ സെയ്ത്‌ മുഹമ്മദ്‌
2.മലബാര്‍ സമരം എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും.- പ്രൊഫ. എം പി എസ്‌ മേനോന്‍
3. മലബാര്‍ കലാപം.- കെ മാധവന്‍ നായര്‍
4. മുഹമ്മദ്‌ അബ്ദു റഹിമാന്‍ സാഹിബ്‌ -എം റഷീദ്‌
5.ഖിലാഫത്ത്‌ സ്മരണകള്‍. -മോയികുന്നത്ത്‌ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌
6.1921 ലെ മലബാര്‍ കലാപം. ഒരു പഠനം .- എം ആലിക്കുഞ്ഞി
7.MOPILAH REBBELLION 1921-22 : GRF TOTTAN HAM (GOVT: PRESS- MADRAS 1922)
8.ISLAMIC SOCIETY ON THE SOUTH ASIAN FRONTIER: THE MOPILAH OF MALABAR-1948-1922 ( STEPHN FREDERIC DALE) , CLARENDON PRESS-OXFORD 1980.
10.AGAINST LORD N STATE - RELIGION N PLEASENT UPRISINGS IN MALABAR-1830 - 1921(KN PANIKKAR OXFORD UNIVERSITY PRESS, DELHI , BOMBAY, CULCUTTA, MADRAAS 1922)
11.MALABAR REBBELION (1921-1922), M GAMGADHARA MENON , ROHRA PUBLISHERS N DESTRIBUTION ) ALLAHABAD
12.MAPPILA MUSLIMS OF MALABAR -RONALD E MILLER
13.GAZATTER OF MALABAR-CA JANES
14.MAPPILA REBBELION ,1921 PLEASENT REVOLT. ROBERT HANDGRARE
15.NOTE ON THE REBBELION : FB INVAS
16.THE MODERN REVIEW: CF ANDREWS
17.PLEASENT WAR OF THE 20 TH CENTURY: ERIC E WOLF
18.A HISTORY OF MALABAR REBBELLION 1921 : RH HITCH COOK
19.A SURVEY OF KERALA HISTORY : A SREEDARA MENON
20.A SHORT HISTORY OF PLEASENT MOVEMENT IN KERALA : E M S
21.MAPPILA REBBELLION : KONARD WOOD
22.ഡോ. എം ഗംഗാധരന്‍, ഡോ. എം ജി എസ്‌ നാരായണന്‍ എന്നിവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍

ബാബുരാജ് said...

അനില്‍ നന്ദി! ചിലപ്പോള്‍ അങ്ങിനെയും വേണ്ടേ? :)
അനോനി, മാപ്പിള ലഹളയെപ്പറ്റി ഈയിടെ വായിച്ചപ്പോള്‍ ചില സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചതിന്റെ ഫലമാണീ പോസ്റ്റ്‌. എനിക്ക്‌ താങ്കളോട്‌ കൂട്ടൊന്നുമില്ല.
പ്രിയ ബഷീര്‍,
മാപ്പിള ലഹളയെ എന്തു കൊണ്ട്‌ ഞാന്‍ ഒരു സ്വാതന്ത്ര്യസമരമായി കാണുന്നില്ല എന്ന് എന്റെ കുറിപ്പിന്റെ ആദ്യം തന്നെ പറഞ്ഞല്ലൊ? പൂക്കോട്ടൂര്‍ യുദ്ധത്തെപ്പറ്റിയും, സ്വതന്ത്ര ഭരണത്തെപ്പറ്റിയും (അതോ അരാജകത്തമോ?) താങ്കളുടെ അഭിപ്രായത്തോട്‌ വിയോജിക്കുന്നില്ല. മാപ്പിളമാര്‍ ബ്രിട്ടീഷുകാരെ നന്നായി വെള്ളം കുടിപ്പിച്ചു. ശരി തന്നെ. പക്ഷെ അതൊക്കെ അന്നത്തെ ദേശീയ വികാരവുമായി ഒത്തു പോകുന്നുണ്ടോ? അത്‌ സ്വരാജിനു വേണ്ടിയായിരുന്നോ? സംസ്കൃതമായ ഒരു കാഴ്ചപ്പാടില്‍ അത്‌ ന്യായീകരിക്കാന്‍ പറ്റുമോ?
ആനി ബസന്റിന്റെയും, കെ. പി.കേശവമേനോന്റെയും വിശ്വാസ്യതയില്‍ താങ്കള്‍ക്ക്‌ സംശയമുണ്ടോ? അവര്‍ പറഞ്ഞതപ്പാടെ അസത്യമാണെന്ന് താങ്കള്‍ വാദിക്കുന്നുണ്ടോ?
താങ്കള്‍ തന്ന നീണ്ട ലിസ്റ്റിന്‌ നന്ദി. സമയത്തിന്റെയും പുസ്തകത്തിന്റെയും ലഭ്യതയനുസരിച്ച്‌ തീര്‍ച്ചയായും വായിക്കാം.

ഏകാന്ത പഥികന്‍ said...

പണ്ട്‌ മുത്തശ്ശി ലഹളക്കാലത്തെ കുറിച്ച്‌ പറഞ്ഞിരുന്നത്‌ ഓര്‍മ്മയുണ്ട്‌ . രാത്രിയില്‍ പന്തങ്ങളും ആയുധങ്ങളുമായി ഇരച്ചെത്തിയ ലഹളക്കാരെ പേടിച്ച്‌ ഓടി ഒരു രത്രിമുഴുവന്‍ വൈക്കോല്‍ തുറുവിനുള്ളില്‍ പേടിയോടെ ഇരുന്ന കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അന്ന്‌ എണ്‍പതിലെത്തിയ മുത്തശ്ശി പഴയ കാലം ഓര്‍ത്ത്‌ പേടിച്ചു വിറക്കുന്നത്‌ കാണാമായിരുന്നു ഇതും പിന്നെ അകന്ന ഒരു ബന്ധത്തിലുള്ള ഒരു അമ്മാവന്‍ അയാളുടെ ബുദ്ധി സ്ഥിരതയില്ലാത്ത്‌ ചെറിയച്ചനെ പാടത്തുവെച്ച്‌ ലഹളക്കാര്‍ ജീവനോടെ തൊലിയുരിച്ചു കൊന്നതിന്റെ പൊടിപ്പും തൊങ്ങലും വെച്ച കഥകളുമാണ്‌ മാപ്പിള ലഹളയെ ക്കുറിച്ചുള്ള ബാല്യകാല ഓര്‍മകളില്‍ നിറഞ്ഞു നില്‍കുന്നത്‌ പഴയ തറവട്‌ പൊളിക്കുന്നതു വരെ നടുമുറ്റത്തിനു ചുറ്റുമുള്ള വലിയ മരത്തൂണുകളിലൊന്നില്‍ ലഹളക്കാര്‍ വെട്ടിയതാണെന്നു പറയപ്പെടുന്ന വലിയൊരു വെട്ടിന്റെ അടയാളവും ഓര്‍മയിലുണ്ട്‌ കുഞ്ഞായിരുന്നപ്പോള്‍ ആ തൂണിലേക്ക്‌ നോക്കാന്‍ കൂടി പേടിയായിരുന്നു .വിധവയായ ഒരു സ്ത്രീയും പോളിയോ ബാധിച്ച ഒരു മകനും മാത്രമുള്ള വീട്ടിലേക്ക്‌ ആയുധങ്ങളുമായി പാതിരാത്രി പട നയിച്ചത്‌ സ്വാതന്ത്ര സമരത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടാകാം അല്ലെ?. എന്തായാലും കുഴിച്ചിട്ട അസ്ഥികൂടങ്ങള്‍ വീണ്ടും മാന്തിപ്പുറത്തിട്ട്‌ വെറുതെ മനുഷ്യരുടെ മനസ്സില്‍ വിഷം പരത്തേണ്ട കാര്യമില്ലല്ലോ എല്ലാ മൂവ്‌ മെന്റിലും കുറച്ചു കള്ളനാണയങ്ങള്‍ കാണും അതുപോലെ ചിലര്‍ അന്നും അവസരം മുതലെടുത്തു എന്നു കരുതിയാല്‍ മതി അവര്‍ സ്വന്തം ആളുകള്‍ക്ക്‌ ചീത്തപ്പേരും മറ്റുള്ളവര്‍ക്ക്‌ കഷ്ട കാലവും വരുത്തുന്നു. ചരിത്രത്തില്‍നിന്നും നമ്മളൊന്നും പടിക്കാത്തതുകൊണ്ട്‌ ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു

എം.എസ്.പ്രകാശ് said...

സ്വാതന്ത്ര്യസമരം, ജന്മിമാര്‍ക്കെതിരായുള്ള കര്‍ഷകകലാപം, വര്‍ഗീയാക്രമണം.. ഇതെല്ലാം അടങ്ങിയതാണ് മലബാര്‍കലാപം . മാധവന്‍‌നായരുടെ ‘മലബാ‍ര്‍കലാപം’ ഈ എല്ലാ വശങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രകാരനായ കോണ്‍‌ട്രാഡ്‌വുഡ് ഏഴുതിയ ‘മലബാര്‍കലാപത്തിന്റെ അടിവേരുകള്‍’ എന്ന പുസ്തകത്തില്‍ (പ്രഭാത് ബുക്സ് ഇത് മലയാളത്തില്‍ പ്രസിദ്ദ്ധീകരിച്ചിട്ടുണ്ട്) ഇതിന്റെ ചരിത്രപരമായ കാരണങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ്- മലബാര്‍കലാപം ഒരു ബ്രിട്ടീഷ്-ജന്മിത്ത വിരുദ്ധകലാപം ആയി തുടങ്ങി. പക്ഷെ ആലിമുസ്‌ല്യാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പോലുള്ള നേതാക്കളുടെ കയ്യില്‍നിന്ന് നിയന്ത്രണം വിട്ടതോടെ ലഹള അതിന്റെ ലക്‍ഷ്യത്തില്‍നിന്ന് വഴി തെറ്റി സാമൂഹ്യ വിരുദ്ധരുടെയും വര്‍ഗീയ ഭ്രാന്തരുടെയും കയ്യിലെത്തി. കറ തീര്‍ന്ന സ്വാതന്ത്ര്യസമരം അല്ലെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ശക്തമായ സായുധസമരം എന്ന നിലയില്‍ മലബാര്‍കലാപത്തിന് അവഗണിക്കാനാവാത്ത സ്ഥാനം ഉണ്ട്.

Anonymous said...

I too have no special love to you Mr. Baburaj. For those Mappilas, there freedom struggle was for an Islamic State. So the so called ‘Mappila Lahalla” was joust a communal riot. Guys, please do not glorify it now and ‘today’.

തോന്ന്യാസി said...

പ്രിയ അനോണി മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായിരുന്നുവെങ്കില്‍ എത്ര ബ്രിട്ടീഷുകാര്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്? ചുരുങ്ങിയത് ഒരാളുടെ പേരെങ്കിലും പറയാമോ?

അനില്‍ജീ അതല്ലേ സത്യം?

ബാബുരാജ് മാഷ് അഭിനന്ദനങ്ങള്‍

Rajeeve Chelanat said...

ഇന്ത്യന്‍ സ്വാതന്ത്യപ്രക്ഷോഭവും മഹത്മജിയുടെ പോലും അനുഗ്രഹശിസ്സുകളുമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതും, ജന്മി-കുടിയാന്‍ പ്രശ്ങ്ങളിലേക്ക് ഇറങ്ങിച്ചെന്നതുമായ ഒരു ലഹളയായിരുന്നു മാപ്പിളലഹള എന്ന് അറിയപ്പെടുന്ന ചരിത്രകാരന്മാരെല്ലാവരും രേഖപ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അത്, കുടിയാന്മാരുടെ വ്യക്തിവൈരാഗ്യങ്ങളുടെ പ്രവര്‍ത്തനമായി മാറിയിട്ടുണ്ടെന്നും ഈ ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതൊന്നും കാണാതെ, ഒരുകൂട്ടം മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരായി നടത്തിയ അക്രമങ്ങളായി അതിനെ കാണുന്നത്, മിനിമം ഭാഷയില്‍, വിവരദോഷമാണ്. മാപ്പിളലഹളയുടെ പേരില്‍, കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ത്തന്നെ ശക്തമയ ഭിന്നാഭിപ്രായങ്ങളുണ്ടായ കഥയും മറക്കാതിരിക്കുക.

വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ, ഹിന്ദു-ജന്മിമാര്‍ക്കെതിരെ മുസ്ലിങ്ങളുടെ ആക്രമണം ഉണ്ടായിട്ടുള്ളു. മുസ്ലിമുകളെന്ന നിലക്കല്ല, ജന്മിമാരുടെ കീഴില്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ കാലാകാലമായി അനുഭവിച്ചിരുന്ന കുടിയാന്മാര്‍ എന്ന നിലക്കായിരുന്നു അത്തരം ആക്രമണങ്ങളില്‍ ഭൂരിപക്ഷവും. സ്വന്തം ജീവന്‍ പണയം വെച്ചും ഹിന്ദു ജന്മിമാര്‍ക്ക് അഭയം കൊടുത്ത്, അവരുടെ ജീവന്‍ രക്ഷിച്ച, മുസ്ലിം കുടിയാന്മാരും ഉണ്ടായിരുന്നു, ജീവന്‍ ആ സോ കള്‍ഡ് ‘വര്‍ഗ്ഗീയ ലഹള’യിലുണ്ട്. അവരെ ഏതു അക്കൌണ്ടിലാണ് ചേര്‍ക്കേണ്ടത് അനോണികളേ? ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായിരുന്നുവത്രെ മാപ്പിളലഹള. ചരിത്രത്തെ തലകീഴായി പഠിച്ചാല്‍, ഇതും ഇതിലപ്പുറവും എഴുന്നള്ളിക്കും.

അഭിവാദ്യങ്ങളോടെ

ബാബുരാജ് said...

പ്രിയ പഥികന്‍, പ്രകാശ്‌, തോന്യാസി, രാജീവ്‌,
മലബാര്‍ കലാപത്തിന്‌ ഒരു കാര്‍ഷിക പാശ്ചാത്തലമുണ്ട്‌ എന്നതു സത്യം. പക്ഷെ അതിലെ രാജീവിന്റെ നിരീക്ഷണം ശരിയാണെന്നു തോന്നുന്നില്ല. കാരണം, കൊച്ചി-തിരുവിതാംകൂര്‍ ഭാഗങ്ങളിലെ ജന്മി-കുടിയാന്‍ വ്യവസ്ഥയായിരുന്നില്ല മലബാറില്‍. ടിപ്പ്പ്പുവിന്റെ ഭരണത്തോടെ ഭൂമിയുടെ മിക്കവാറും അവകാശം കുടിയാന്മാര്‍ക്ക്‌ മലബാറില്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ പഴയ ജന്മി വ്യവസ്ഥ പുനസ്ഥാപിക്കാന്‍ നീക്കമുണ്ടായതാണ്‌ കുടിയാന്മാരില്‍ ഭൂരിപക്ഷം വരുന്ന മുസ്ലീംകളെ അസ്വസ്ഥരാക്കിയത്‌.

ഖിലാഫത്ത്‌ പ്രസ്ഥാനം ദേശവ്യാപകമായിരുന്നുവെങ്കിലും, മലബാര്‍ കലാപം വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രം ഉണ്ടായുള്ളൂ എന്നത്‌ നേര്‌. ഖിലാഫത്‌ പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യത്തെക്കുറിച്ച്‌ സംശയം ബാക്കിയുണ്ടോ? കലാപകാരികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ച ഭരണമെന്തായിരുന്നു?

ഗുജറാത്തിലും ഒറീസ്സയിലും ഇരകളെ ചിലപ്പോഴൊക്കെ ഹിന്ദുക്കള്‍ സഹായിച്ചിരുന്നു എന്നതുകൊണ്ട്‌, ഭാവിയില്‍ ആ ലഹളയൊക്കെ മഹത്വവല്‍ക്കരിക്കപ്പെടുമോ രാജീവ്‌?

ശ്രീ പ്രകാശിന്റെ നിരീക്ഷണങ്ങള്‍ തികച്ചും യുക്തിഭദ്രമാണ്‌, അതെന്റെ പോസ്റ്റിനോട്‌ കൂട്ടി വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

പഥികന്‍ പറഞ്ഞതാണു ശരി, പഴയ അസ്ഥികൂടങ്ങള്‍ മാന്തിയെടുത്തിട്ട്‌ കാര്യമൊന്നുമില്ല. അപ്രിയ സത്യങ്ങള്‍ അസ്വസ്ഥത മാത്രമേ ഉണ്ടാക്കൂ.

Anonymous said...

First let me clarify that I am not the anony who posted earlier. Dear rajiv ഇന്ത്യന് സ്വാതന്ത്യപ്രക്ഷോഭവും മഹത്മജിയുടെ പോലും അനുഗ്രഹശിസ്സുകളുമുണ്ടായിരുന്ന ഖിലാഫത്ത് ….. Don’t you know what the same Mahatmaji told later about Malabar Kalaapam, Then if it was a freedom struggle you answer thonyaasi’s question how many British died against the thousands of Hindus died. Ini thaankal paranja poale athoru janmi kutiyaan samaramaayirunnenkil 1)annaththe kudiyaanmaaril bhooripaksham vannirunna hindu pinnoakka vibhaagangal (malabaarile thiyya-ezhava-kanakka harijan )enthu kont athil ani chernnilla?2)hindu janmi mare poale thanne sambannaraaya anaekam Muslim janmi maarun annu Malabaarilundaayirunnu enthu kont avareyonnum lahalakkaar thottilla? ചരിത്രത്തെ തലകീഴായി പഠിച്ചാല്,…….ha ha

Anonymous said...

മുകളില്‍ അനോണി പറഞ്ഞതിനോട് യോജിക്കുന്നു.
ഇതിനു രാജീവിനു ഉത്തരമുണ്ടോ? ചരിത്രത്തെ വളച്ചൊടിക്കരുത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രീ ബാബുരാജിണ്റ്റെ അഭിപ്രായം കാമ്പുള്ളതാണ്‌ എന്ന് തോന്നുന്നു. ലഹളയുടെ ഉദ്ദേശ്യം മറ്റെന്ത്‌ ആയിരുന്നാലും അക്കാലത്ത്‌ അത്‌ ഒതുക്കാന്‍ എത്തിയിരിക്കുക ബ്രിട്ടീഷ്‌ പോലീസും പട്ടാളവുംഒക്കെ ആവും എന്നത്‌ സ്വാഭാവികം. അതോടെ ഒരു പക്ഷം ലഹളക്കാരും മറുപക്ഷം ബ്രിട്ടിഷ്‌ പോലീസും ആവുന്നു. അങ്ങിനെയാണെങ്കില്‍ അതിണ്റ്റെ ഉദ്ദേശ ശുദ്ധി? ചരിത്രം വളച്ചൊടിക്കപ്പെടുന്നത്‌ സംഭവിക്കാത്ത കാര്യവുമല്ലല്ലോ. പുതുമയുള്ള ഈ ചിന്ത ജനിപ്പിച്ചതിനു ബാബുരാജിനു നന്ദി.

Anonymous said...

ഇനിയിപ്പോൾ ഗാന്ധിയുടെ പേരിൽ ഗോസംരക്ഷണവും ഗീതാ പഠനവും, രാമഭജനയും മതേതരത്വത്തിനു അനിവാര്യമാകുമല്ലോ ബാബുരാജേ?നിങ്ങളും നകുലന്റെ കൂട്ടോ?നട്ടെല്ലുവേണം മാഷേ നിവർന്നു നിൽക്കാൻ!

Unknown said...

തൊട്ടുമുകളിൽ കമന്റിട്ട അനോണി സുഹൃത്തേ,

താങ്കളുദ്ദേശിച്ച നകുലൻ ഞാൻ തന്നെയാവുമെന്നു കരുതുന്നു. എനിക്കു താങ്കളുടെ കമന്റ് വളരെ അഭിമാനകരമായാണ് അനുഭവപ്പെടുന്നത്. ഓരോരുത്തർ അവരവരുടെ സ്ഥാപിതതാല്പര്യങ്ങൾക്കിണങ്ങുന്ന വിധത്തിൽ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതും സംഘബലമുപയോഗിച്ച് അടിച്ചേല്പിക്കുന്നതുമായ വിവരങ്ങളെ അതേപടി വിഴുങ്ങാതെ, കാര്യങ്ങളുടെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഒരു നല്ല ശീലം തന്നെയാണു സുഹൃത്തേ. നമ്മൾ കേൾക്കുന്നതു പലതും വിവരമല്ല – മറിച്ച് തികഞ്ഞ വിവരക്കേടു മാത്രമാണെന്ന തിരിച്ചറിവാണ് അതു തരുന്നത്. തെറ്റിദ്ധരിപ്പിക്കപ്പെട്ട പാവങ്ങളുടെ കൂട്ടത്തിൽനിന്ന് വേറിട്ടു നിൽക്കാൻ അതു നമ്മെ സഹായിക്കും. തിരിച്ചറിവുണ്ടായി മാറി നിൽക്കുന്നവരുടെ കൂട്ടത്തിൽ തന്റേടമുള്ളവർ അതു വിളിച്ചു പറയാൻ ധൈര്യം കാണിക്കുകയും ചെയ്യും. ആരൊക്കെ എത്രയൊക്കെ അസഹിഷ്ണുത പ്രകടിപ്പിച്ചാലും ശരി – അവരതു വിളിച്ചു പറഞ്ഞിരിക്കും.

ഞാൻ പറഞ്ഞിട്ടുള്ള ഏതെങ്കിലും കാര്യത്തിൽ താങ്കൾക്കു വിയോജിപ്പുണ്ടെങ്കിൽ, അതെന്താണെന്ന് അതാതു സ്ഥലത്തു വന്നു തുറന്നു പറയാനും ഒരു ചർച്ചയ്ക്കു തയ്യാറാകാനുമുള്ള നട്ടെല്ലും തന്റേടവും താങ്കൾ തന്നെയാണു കാണിക്കേണ്ടത്. ഇവിടെ ശ്രീ. ബാബുരാജ് സ്വതന്ത്രമായ ചില ചിന്തകൾ അവതരിപ്പിച്ചിരിക്കുന്നു. വേറിട്ട വായന എന്നാണദ്ദേഹം തലക്കെട്ടു തന്നെ കൊടുത്തിരിക്കുന്നത്. (ഇതൊക്കെ എത്രയോ വർഷങ്ങൾക്കു മുമ്പു തന്നെ പലർക്കും അറിവുള്ള കാര്യങ്ങൾ മാത്രമാണ്. കമ്മ്യൂണിസ്റ്റുകൾക്കും മറ്റും മാത്രമാണ് “വേറിട്ട”വായന വേണ്ടി വരുന്നത്‌. അതു പോകട്ടെ.) എന്തായാലും, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ തെറ്റാണെന്നു താങ്കൾക്കഭിപ്രായമുണ്ടെങ്കിൽ അതു തുറന്നു പറയാനുള്ള തന്റേടം കാണിച്ചുകൂടേ? എന്തുകൊണ്ടാണു തെറ്റാകുന്നതെന്നു വിശദീകരിച്ചുകൂടേ? അതിനെല്ലാം പകരം ഒളിഞ്ഞിരുന്നു ഭർത്സിക്കുന്നത് താങ്കളുടെ ആത്മവിശ്വാസമില്ലായ്മയെയാണു കാണിക്കുന്നത്. താങ്കളുടെ ഭാഗത്തല്ല – മറുഭാഗത്തു തന്നെയാണു ന്യായം – എന്നു താങ്കളുടെ മനസ്സു പറയുന്നതായി അനുഭവപ്പെടുന്നു. അപ്പോൾ അന്ധത പൂർണ്ണമല്ല - ഭാഗികം മാത്രമാണെന്നു തോന്നുന്നു. അല്പം കൂടി ഹൃദയവിശാലതയും തുറന്ന ചിന്തയും ആർജ്ജിക്കൂ സുഹൃത്തേ - തെറ്റിദ്ധാരണകൾ അനവധി ഇനിയും മാറിയെന്നു വരും. അന്ന്‌ മറ്റു ചിലർ താങ്കളേയും പരിഹസിച്ചെന്നു വരും - താങ്കളും നകുലന്റെ കൂട്ടായോ - നട്ടെല്ലില്ലേ എന്നൊക്കെ. “വല്ലവനും പറഞ്ഞുതരുന്നത്‌ ഏറ്റു പിടിക്കാനല്ലാതെ സ്വന്തമായി ചിന്തിച്ചു കാര്യങ്ങൾ മനസ്സില്ലാൻ ഒരുക്കമല്ലാത്തവർക്കാണു നട്ടെല്ലില്ലാത്തത്‌”എന്നു തിരിച്ചടിക്കാൻ അന്നു താങ്കൾക്കാവും - തീർച്ച.

എന്റെ സുഹൃത്തേ - സത്യത്തെ തോല്പിക്കാൻ ഒരുത്തർക്കും സാധിക്കില്ല സുഹൃത്തേ. ഒരു പത്രത്തിനോ – ഒരു പ്രത്യയശാസ്ത്രത്തിനോ - ഒരു പ്രസ്ഥാനത്തിനോ – ഒന്നിനും – യാതൊന്നിനുമാവില്ല അത്. ആരെത്ര കിണഞ്ഞുശ്രമിച്ചാലും ശരി – ചില മനസ്സുകളിൽ എഴുതിച്ചേർത്തിരിക്കുന്നതു മാത്രമാണു മാറ്റങ്ങൾക്കു വിധേയമാകുന്നത്. സത്യം സത്യമായിത്തന്നെ നിലനിൽക്കും. ചിലർ തിരിച്ചറിയും. ചിലർ കാണാതെ പോകും. അത്രേയുള്ളൂ.

jajy said...

Hello ,
Anybody help me to find a copy of the book

MALABAR REBBELION (1921-1922), M GAMGADHARA MENON , ROHRA PUBLISHERS N DESTRIBUTION ) ALLAHABAD

long time i am looking for this book

haris said...

മലപ്പുറം കുന്നുമ്മലിലെ ശ്മശാനത്തിൽ പോയാലറിയാം പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് സൈനിക നേത്യത്വത്തിന്റെ കല്ലറകൾ, താങ്കളെപ്പോലുള്ളവർ ഈ ചോദ്യം ചോദിക്കുമെന്ന് കാലെകണക്ക് കൂട്ടിവെച്ച ബ്രിട്ടീഷുകാർ തന്നെ ഇന്നുo മായാതെ കൊത്തിവെച്ച മാർബിൾ ഫലകങ്ങളും

Unknown said...

സത്യം അറിയാതെ വാരി വലിച്ചു എഴുതരുത്...... authenticity ഇല്ലാത്ത എഴുത്തു്...... ഷെയിം

ck changaramkulam said...

ആനി ബസന്റ് ഏത് സംഘടനയുടെ ആള്‍ ആണെന്നറിയാത്തവര്‍ ചുരുക്കമായിരിക്കും.... പറഞ്ഞ് വന്നാല്‍ ഗോള്‍വാള്‍ക്കറുടെ സഹോദരിയായി കണക്കാക്കാന്‍ പറ്റുന്ന ഒരാള്‍ ....... അവരുടെ എഴുത്തും അങ്ങനെ ആകും .......

പിന്‍കുറി പോസ്റ്റ് മാന്‍ പറഞ്ഞ പോലെ ആനി ബസന്റ് പാലക്കാട് ഉണ്ടായിരുന്നു
ആനിബസന്റ് സ്ഥാപിച്ച ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം ഒറ്റപ്പാലത്ത് സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഏറനാട്, വള്ളുവനാട് അംശങ്ങളില്‍ നിന്ന് ഒരാളുപോലും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചതിന് ശേഷം ഒറ്റപ്പാലത്ത് വെച്ച് നടന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ 25000 ആളുകളും പങ്കെടുത്തതിലുള്ള ഐക്യബോധം വിശകലനം ചെയ്യത്തക്ക വിധം പ്രാധാന്യമര്‍ഹിക്കുന്നു.

Unknown said...

നീ വെറും ചാണകം ആണ്,,, വളരെ മോശമായി നീ ഇതിനെ അവതരിപ്പിച്ചു