സാംസങ്ങ്
ഗാലക്സി ഫോണുകളിൽ മലയാളം
വായിക്കാൻ സജ്ജമാക്കുന്നത്
താരതമ്യേന എളുപ്പമാണെങ്കിലും
HTC ഫോണുകളിൽ
കാര്യം അല്പം ബുദ്ധിമുട്ടാണ്.
മലയാളം ഉപയോഗിക്കാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
പുതിയ ഫോൺ വാങ്ങുമ്പോൾ HTC
ഒഴിവാക്കുന്നതാണ്
ബുദ്ധി. സാംസങ്ങിൽ
നിന്നു വിഭിന്നമായി ഇത്തരം
ഫോണുകളിൽ മലയാളം ലിപി
ഏർപ്പെടുത്തുവാൻ റൂട്ട്
ചെയ്യേണ്ടി വരും.
റൂട്ട് ചെയ്യുന്നതു
മുതലുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ്
ഈ പോസ്റ്റ്.
തുടങ്ങുന്നതിനു
മുൻപ് രണ്ടു വാക്ക്;
HTC ഫോണുകൾ എങ്ങിനെ
റൂട്ട് ചെയ്യാം എന്നതിനെക്കാൾ
എങ്ങിനെ റൂട്ട് ചെയ്തു എന്നാണ്
വിദീകരിക്കുന്നത്.
വ്യത്യാസം
മനസ്സിലായിക്കാണുമല്ലോ?
ഞാൻ ഉപയോഗിച്ചത്
HTC Flyer എന്ന
ടാബ്ലറ്റ് ആണ്.
ഈ ബ്രാൻഡിലെ
മിക്കവാറും എല്ല ഫോണുകളും
ഇപ്രകാരം റൂട്ട് ചെയ്യാൻ
പറ്റും എന്നാണ് ഇത് വികസിപ്പിച്ചവർ
പറയുന്നത്.
രണ്ടാമതായി,
റൂട്ട് ചെയ്യുന്ന
ഫോണുകളുടെ വാറണ്ടി
നഷ്ടപ്പെടാവുന്നതാണ്.
അതിനാൽ ഇതിനു
തുനിയുന്നതിനു മുൻപ് ഒരിക്കൽ
കൂടി ആലോചിക്കുക.
റൂട്ടിങ്ങിനിടെ
പിശകു പറ്റിയാൽ ഫോൺ കേടാവാം,
വാറണ്ടി
കിട്ടുകയുമില്ല.
നിലവിൽ
എനിക്ക് ലഭിച്ച മലയാളത്തിന്റെ
ഫോണ്ട് റെൻഡറിങ്ങ് അത്ര
സുഖമുള്ളതല്ല.
(ഗാലക്സി നോട്ടിൽ
വളരെ ഭംഗിയായി മലയാളം
കിട്ടുന്നുണ്ട്.)
പല ഫോണ്ടുകൾ
മാറി മാറി പരീക്ഷിക്കുന്നുണ്ട്.
വലിയ വ്യത്യാസം
കാണുന്നില്ല.
താങ്കൾക്ക് നല്ല
രീതിയിൽ ലഭിക്കുന്നുണ്ടെങ്കിൽ
ഇവിടെ വിവരം ദയവായി പങ്കു
വെയ്ക്കുക.
അവസാനമായി,
ഈ പോസ്റ്റ്
വായിച്ച് ഫോൺ റൂട്ടു ചെയ്യുക
വഴി എന്തെങ്കിലും നാശനഷ്ടങ്ങൾ
ഉണ്ടായാൽ ഞാൻ ഒരു വിധത്തിലും
ഉത്തരവാദി ആയിരിക്കുകയില്ല.
ശരിയാക്കുന്നതിന്
കൃത്യമായ മാർഗ്ഗനിർദ്ദേശ്ശങ്ങൾ
തരാൻ പറ്റും എന്ന ഉറപ്പുമില്ല.
ഞാൻ റൂട്ട്
ചെയ്തപ്പോൾ ഒരു ബുദ്ധിമുട്ടും
പ്രശ്നവും ഉണ്ടായില്ല.
ഫ്ലയർ ഉപയോഗിക്കുന്നവർ
റൂട്ട് ചെയ്താൽ വോയിസ് കോളും
ലഭ്യമാക്കാൻ സാധിക്കും,
അത് ഒരു വലിയ
പ്രയോജനം ആണ്.
റൂട്ട്
ചെയ്യാൻ തുടങ്ങുന്നതിനു
മുൻപ് കുറച്ച് തയ്യാറെടുപ്പുകൾ
ആവശ്യമുണ്ട്.
ആദ്യമായി ഫോണിന്റെ
സീരിയൽ നമ്പർ കുറിച്ചെടുക്കുക.
ഇത് ഫോണിന്റെ
പെട്ടിയിലോ,
ബാറ്ററിയുടെ
അടിയിലോ കാണും.
അല്ലെങ്കിൽ
സെറ്റിങ്ങ്സിൽ എബൗട്ട് ഫോൺ
എന്ന സ്ഥലത്ത് ഉണ്ടാവും.
ഇനി ഫോൺ ഓഫ്
ചെയ്യുക. തുടർന്ന്
വോള്യൂം ഡൗൺ ബട്ടൺ അമർത്തിപ്പിടിച്ച്
കൊണ്ട് പവർ ബട്ടൺ തുടർച്ചയായി
അമർത്തുക. തെളിഞ്ഞു
വരുന്ന സ്ക്രീനിൽ Hboot
Version എന്ന ഒരു
നമ്പർ കാണും,
അതും കുറിച്ചു
വെയ്ക്കുക. ഇനി
ഓപ്ഷൻ നോക്കി ഫോൺ സാധാരണ
രീതിയിൽ ബൂട്ട് ചെയ്യുക.
(വോള്യൂം കീകൾ
അമർത്തി മെനു മാറ്റാം,
സെലെക്റ്റ്
ചെയ്യാൻ പവർ ബട്ടൺ.)
ഇനി
കുറച്ച് ഡൗൺലോഡ് ചെയ്യാനുണ്ട്.
ആദ്യമായി
HTC
Driver installer അടുത്തതായി
റെവലൂഷണറി
പോർട്ടലിൽ പോവുക.
അവിടെ
ഡൗൺലോഡ് ഫോർ വിൻഡോസ് എന്ന
ഓപ്ഷൻ കൊടുക്കുക.
ഒരു
സിപ് ഫയൽ ഡൗൺലോഡ് ആവും.
അതോടൊപ്പം
ആ പേജിൽ ഒരു കീ ജനറേറ്റർ
പ്രത്യക്ഷപ്പെടും.
അതിൽ
ഫോൺ മോഡൽ,
ഓപ്പറേറ്റിങ്ങ്
സിസ്റ്റം,
സീരിയൽ
നമ്പർ,
എച്ച്
ബൂട്ട് വെർഷൻ നമ്പർ എന്നിവ
കൊടുത്ത് ക്ലിക്ക് ചെയ്യുക.
ഒരു
കീ ലഭിക്കും,
അത്
എഴുതിയിടുകയോ,
നോട്ട്
പാഡിൽ കോപ്പി ചെയ്ത് സൂക്ഷിക്കുകയോ
ചെയ്യുക.
മൂന്നാമതായി,
superuser
എന്ന
സിപ് ഫയൽ.
ഇവയെല്ലാം
സൗകര്യപ്രദമായി ഒരു ഫോൾഡർ
ഉണ്ടാക്കി അതിലിടുക.
അടുത്തതായി
നിങ്ങളുടെ കമ്പ്യൂട്ടറിൽ
HTC sync ഇൻസ്റ്റാൾ
ചെയ്തിട്ടുണ്ടെങ്കിൽ അത്
അൺ ഇൻസ്റ്റാൾ ചെയ്യുക.
ഇനി നമ്മൾ ഡൗൺലോഡ്
ചെയ്തു വെച്ചിരിക്കുന്ന HTC
Driver installer ഇൻസ്റ്റാൾ
ചെയ്യുക. അതിനു
ശേഷം യു എസ് ബി കേബിൾ വഴി ഫോൺ
കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.
ഫോണിൽ ചാർജ്
ഓൺലി എന്ന ഓപ്ഷൻ സെലക്റ്റ്
ചെയ്യുക. ഇനി
സെറ്റിങ്ങിൽ പോയി >
ആപ്ലിക്കേഷൻ >
ഡെവലപ്മെന്റ്
> USB Debugging ON എന്നു
സെലക്റ്റ് ചെയ്യുക.
അടുത്തതായി
റെവലൂഷണറി സിപ്പ് ഫയൽ അൺസിപ്പ്
ചെയ്യുക, അതിൽ
Revolutionary.exe റൺ
ചെയ്യുക.
കമ്പ്യൂട്ടറിലെ
വിൻഡോയിൽ അപ്പോൾ കീ ആവശ്യപ്പെടും.
നമ്മൾ നേരത്തെ
എടുത്തു വെച്ചിരിക്കുന്ന
കീ അവിടെ റ്റൈപ്പ് ചെയ്തു
കൊടുക്കുക. (
അപ്പർ കേസും,
ലോവർ കേസും,
പൂജ്യവും,
'ഓ'
യും ഒക്കെ തമ്മിൽ
പിശകാതെ നോക്കുക.)
ഇനി ഓൺ സ്ക്രീൻ
നിർദ്ദേശങ്ങൾ അനുസരിച്ച്
മുന്നോട്ട് പോവുക.
അവസാനം “SUCCESS
– Life gave us lemons, we didn’t make lemonade!” എന്നൊരു
മെസേജ് പ്രത്യക്ഷപ്പെടും,
ഇതോടെ നമ്മുടെ
ഫോൺ അൺ ലോക്ക് ചെയ്യപ്പെട്ടു
എന്നർത്ഥം.
അടുത്തതായി
clockworkmod
recovery ഫ്ലാഷ്
ചെയ്യണമോ എന്നു ചോദിക്കും.
y എന്നു ടൈപ്പ്
ചെയ്ത് എന്റെർ ചെയ്യുക.
ഫ്ലാഷ് ചെയ്തു
കഴിയുമ്പോൾ കമ്പ്യൂട്ടറിലെ
വിൻഡോ അപ്രത്യക്ഷം ആകും.
ഇനി
USB കേബിൾ
ഊരി വീണ്ടും കുത്തി 'ഡിസ്ക്
ഡ്രൈവ്' എന്ന
ഓപ്ഷൻ എടുക്കുക.
Sd കാർഡിലേക്ക്
സൂപ്പർ യൂസർ ഫയൽ (അൺസിപ്പ്
ചെയ്യാതെ) കോപ്പി
ചെയ്യുക. വെറുതെ
കാർഡിലേക്ക്,
ഒരു ഫോൾഡറിനുള്ളിലുമാകരുത്.
കേബിൾ ഊരി ഫോൺ
ഓഫ് ചെയ്യുക.
മുൻപ്
ചെയ്തതു പോലെ,
വോള്യൂം ഡൗൺ
ബട്ടൺ അമർത്തിപ്പിടിച്ച്
കൊണ്ട് പവർ ബട്ടൺ തുടർച്ചയായി
അമർത്തി ഓൺ ചെയ്യുക.
തെളിയുന്ന
സ്ക്രീനിൽ 'റിക്കവറി"
സെലക്റ്റ്
ചെയ്യുക. റിക്കവറി
സ്ക്രീൻ പ്രത്യക്ഷപ്പെടുമ്പോൾ
അതിൽ നിന്ന് 'Install
zip from sdcard ' സെലക്റ്റ്
ചെയ്യുക, തുടർന്ന്
superuser.zip സെലക്റ്റ്
ചെയ്യുക. ഇൻസ്റ്റലേഷൻ
കഴിയുമ്പോൾ മെനു നോക്കി ഫോൺ
ബൂട്ട് ചെയ്യാൻ വിടുക.
ഇപ്പോൾ
നമ്മുടെ ഫോൺ S
off ആയി റൂട്ട്
ചെയ്യപ്പെട്ടു കഴിഞ്ഞു.
അടുത്തതായി
ആൻഡ്രോയ്ഡ് മാർക്കറ്റിൽ പോയി
ES File Explorer ഇൻസ്റ്റാൾ
ചെയ്യുക. ഈ
ആപ്പ് തുറക്കുമ്പോൾ സൂപ്പർ
യൂസർ പെർമിഷൻ ചോദിക്കും,
അനുവദിക്കുക.
അതിന്റെ സെറ്റിങ്ങ്
തുറന്ന് Up to Root
ടിക്ക് ചെയ്യുക.
അപ്പോൾ SD
കാർഡിൽ റൈറ്റ്
ചെയ്യുന്നതിനുള്ള അനുവാദം
ചോദിക്കും, ടിക്ക്
ചെയ്യുക.
ഇനിയാണ്
മലയാളം ഫോണ്ട് സന്നിവേശിപ്പിക്കുന്നത്
(മലയാളം
മാത്രമല്ല, ഏതു
ഭാഷയും). പക്ഷെ
ലഭിക്കുന്ന ഫലം അത്രതന്നെ
തൃപ്തികരമല്ല എന്നു നേരത്തെ
തന്നെ പറഞ്ഞുവല്ലോ,
വലിയ ബുദ്ധിമുട്ടില്ലാതെ
വായിക്കാം എന്നേയുള്ളൂ.
(ഗാലക്സിയിലും
മറ്റും ഉപയോഗിക്കുന്ന .apk
ഫോർമാറ്റ്
ഫോണ്ടുകൾ ഇതിൽ പ്രവർത്തിക്കുന്നില്ല.
അതിനുള്ള മാർഗ്ഗം
ആർക്കെങ്കിലും അറിയുമെങ്കിൽ
ദയവായി പങ്കുവെയ്ക്കുക.)
അഞ്ജലിയോ,
തൂലികയോ
മറ്റേതെങ്കിലും .ttfഫോണ്ടോ
തിരഞ്ഞെടുക്കുക.
അതിനെ DroidSansFallback
എന്നു റീനേം
ചെയ്യുക. തുടർന്ന്
പേരുമാറ്റിയ ഈ ഫയൽ sd
കാർഡിലേക്ക്
കോപ്പി ചെയ്യുക.
ഇനി ES
File Explorer തുറന്ന്
sd കാർഡിൽ
നിന്ന് ഈ ഫയൽ കോപ്പി ചെയ്ത്,
system > Fonts എന്ന
ഫോൾഡറിൽ പേസ്റ്റ് ചെയ്യുക.
അപ്പോൾ അതേ പേരിൽ
മുൻപുള്ള ഫയൽ മാറ്റട്ടേ എന്നു
ചോദിക്കും, മറുപടി
നൽകുക.
ഇതോടെ
നമ്മുടെ ഫോൺ മലയാളം കൈകാര്യം
ചെയ്യാൻ തുടങ്ങും.
ബ്രൗസറോ ഫേസ്ബുക്കോ
തുറന്ന് ഫലം അറിയുക.
3 comments:
ഉഗ്രൻ ശ്രമം.
ഫോണുകളെ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരട്ടെ.
അഭിനന്ദനങ്ങൾ.
pls add follow button in your blog...
http://epallikkoodam.blogspot.com/2013/02/htc.html
Post a Comment