tag:blogger.com,1999:blog-36565942.post2583326637609982496..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger12125tag:blogger.com,1999:blog-36565942.post-34894931637129404082008-08-27T14:39:00.000+05:302008-08-27T14:39:00.000+05:30ഞാൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധിക...ഞാൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-36565942.post-83021509369085343952008-08-25T12:12:00.000+05:302008-08-25T12:12:00.000+05:30ഏതായാലും നികിതയ്ക്ക് ഒരു സ്വാഭാവിക ഗര്‍ഭച്ഛിദ്രം ...ഏതായാലും നികിതയ്ക്ക് ഒരു സ്വാഭാവിക ഗര്‍ഭച്ഛിദ്രം സംഭവിച്ചത് നികിത ഹരേഷ് ദമ്പതികള്‍ക്ക് ആശ്വാസമായി . അല്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ ദൈന്യാവസ്ഥ ആ ദമ്പതികളെ ആയുഷ്ക്കാലം വേട്ടയാടുമായിരുന്നു . അവരുടെ കാലശേഷവും ആ കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ദുരിതം പേറി ജീവശ്ചവമായി കഴിയേണ്ടിയിരുന്നു . ഒരു ദൈവവും മരണം വരെ സഹായത്തിനുണ്ടാവുമായിരുന്നില്ല .

ദൈവം എന്നത് ഓരോരുത്തരുടെയും താല്പര്യവും സ്വാര്‍ത്ഥതയും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കല്പികകഥാപാത്രമാണെന്ന് ഇവിടെ വ്യക്തമാവുന്നു . ഗര്‍ഭച്ഛിദ്രം തനിയെ നടന്നപ്പോള്‍ അത് ദൈവത്തിന്റെ കരുണയാണെന്ന് ഹരേഷിന് തോന്നുന്നു . അങ്ങനെയെങ്കില്‍ ദൈവം എന്തിനീ പൊല്ലാപ്പ് ഉണ്ടാക്കി . ഹൃദയവൈകല്യമുള്ള ശിശുവിനെ ഗര്‍ഭം ധരിക്കാനിടയായതില്‍ ദൈവത്തിന് പങ്കില്ലെന്നാണോ ഹരേഷ് കരുതുന്നത് . ഇവിടെ ഹരേഷിന് ഭാര്യയുടെ ഗര്‍ഭച്ഛിദ്രം അനിവാര്യമായിരുന്നു . നിയമം അതിനെ തുണച്ചില്ല . എങ്ങനെയോ ആവട്ടെ അത് നടന്നു . അപ്പോള്‍ ദൈവം തുണച്ചു എന്ന് ഹരേഷ് കരുതുന്നു . മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല . എന്നാല്‍ ഒന്നും ബാധിക്കപ്പെടാനിടയില്ലാത്തവര്‍ക്ക് ആ ശിശു ദൈവത്തിന്റെ സൃഷ്ടിയും ദൈവതുല്യം പരിശുദ്ധവുമാണ് . ദൈവം എന്തിനീ ശിശുവിനെ ഹൃദയവൈകല്യത്തോടെ ജന്മം നല്കുന്നു എന്ന് ബാധിക്കപ്പെടാത്തവര്‍ക്ക് തോന്നുകയുമില്ല . ഇതിനെയാണ് കണ്‍വീനിയന്‍സ് ഓഫ് ഗോഡ് എന്ന് പറയുന്നത് . തനിക്കേതാണോ സൌകര്യം അത് തന്നെ ദൈവം . അല്ലാതെ നീതിയും ന്യായവും നോക്കി എല്ലാം നടത്തുന്ന ഒരു ദൈവം ആര്‍ക്കുമില്ല . ഞാനും എന്റെ ദൈവവും . എന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും സമ്പത്തിനും പ്രശസ്തിക്കും കാരണം ദൈവം . അത് നല്കിക്കൊണ്ടിരിക്കുന്ന ദൈവത്തിന് മാത്രം നന്ദി . എന്റെ ഉയര്‍ച്ചയില്‍ സമൂഹത്തിന്റെ ഒരു പങ്കുമില്ല . എന്തൊരു നല്ല ദൈവം !

സന്ദര്‍ഭവശാല്‍ നികിത ഹരേഷ് ദമ്പതികള്‍ രക്ഷപ്പെട്ടു . എന്നാല്‍ ഇനിയും ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ദമ്പതികള്‍ക്ക് സംഭവിച്ചാല്‍ അവരുടെ ഗതി ? ദൈവം സഹായിച്ച് സ്വാഭാവികച്ഛിദ്രം നടക്കുമെന്ന് കാത്തിരിക്കണോ ? അതോ ദൈവതുല്യം പരിശുദ്ധമായ ആ ശിശുവിനെ നരകതുല്യമായ ജീവിതത്തിലേക്ക് ജനിക്കാന്‍ അനുവദിക്കണോ ? ഇവിടെയാണ് ബാബുരാജിന്റെ ഈ പോസ്റ്റിന്റെ പ്രസക്തി . പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ മാനവികമായ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മാത്രം സമൂഹം ഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതാണ് സത്യം . ഇത് പോലെ തന്നെ മറ്റൊരു പ്രധാനപ്രശ്നവും ചര്‍ച്ചയ്ക്ക് വിധേയമാവാത്തതായുണ്ട് , അതാണ് ദയാവധം . ഇവിടെയും ജീവന്റെ പരിശുദ്ധി എന്ന വാദവുമായാണ് വിശ്വാസികള്‍ പ്രതിരോധിക്കുക . എനിക്കിവരോട് ചോദിക്കാനുള്ളത് , ഓരോ സെക്കന്റിലും ജന്മം പ്രാപിക്കാതെ പോകുന്ന കോടാനുകോടി ബീജകോശങ്ങളെയും അണ്ഡകോശങ്ങളെയും നിങ്ങള്‍ ഏത് കണക്കില്‍ എഴുതിത്തള്ളും എന്നാണ് . ദൈവഹിതത്തില്‍ ഈ ചോദ്യത്തിനുത്തരം ഒളിഞ്ഞിരുപ്പുണ്ടോ ?

നികിത ഹരേഷ് ദമ്പതികളുടെ കാര്യത്തില്‍ സങ്കേതികയില്‍ തൂങ്ങി നിര്‍വികാരമായ വിധി കോടതി പ്രഖ്യാപിച്ചത് ദൌര്‍ഭാഗ്യകരമായിപ്പോയി . ജൂഡീഷ്യല്‍ ഏക്റ്റീവിസം എന്നും കോടതി പരിധി ലംഘിക്കുന്നു എന്നും ഭരണ-പ്രതിപക്ഷഭേദമെന്യേ സകല രാഷ്ട്രീയക്കാരും വിമര്‍ശിക്കുന്ന തരത്തില്‍ എത്ര വിധികള്‍ കോടതികള്‍ നടത്തിയിട്ടുണ്ട് . ചെറിയ ഒരാനുകൂല്യം കോടതി ഇക്കാര്യത്തില്‍ നല്കിയിരുന്നുവെങ്കില് ഭാവിയില്‍ സമാനപ്രശ്നം നേരിടുന്നവര്‍ക്കും ആശ്വാസപ്രദമായേനേ . ഇത്തരം ഘട്ടങ്ങളില്‍ കോടതിയെ സമീപിക്കാനല്ലാതെ രാജ്യത്തിലെ നിയമസാമാജികരെ കണ്ട് നിയമനിര്‍മ്മാണം നടത്തിച്ച് ഗര്‍ഭച്ഛിദ്രം അനുവദിച്ചു കിട്ടിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-36565942.post-334815822906190702008-08-19T10:29:00.000+05:302008-08-19T10:29:00.000+05:30ഈ മത്തായിയ്കു കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലാനു വെ...ഈ മത്തായിയ്കു കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലാനു വെച്ചാല്‍ എന്താ ചെയ്യാ, ഈ നിയമത്തില്‍ 2001-ല്‍ ഒരു ammendment ഉണ്ടായിട്ടുണ്ട് വിശദവിവരങ്ങള്‍ തരാം , വൈകല്യമുള്ള കുഞ്ഞ് , ഇഷ്ടമില്ലാതെ പ്രസവിയ്ക്കേണ്ടിവരുന്ന അമ്മ, ഗര്‍ഭസമയത്ത് അമ്മയുടെ മനസ്സിനെ ബാധിയ്കുന്നെതെല്ലാം കുഞ്ഞിനെ എത്രത്തോളം ഗൌരവമായി സ്വാധീനിയ്കൂന്നു വെന്നു മനസ്സിലാക്കാനോ, അതോ അറിയാത്തഭാവം നടിയ്കാനോ കോടതി നടത്തിയ നാടകം , അല്ലെങ്കില്‍ ഇങ്ങനെ ammendment ഉണ്ടായാല്‍ അതിനെ ചോദ്യം ചെയ്യാന്‍ തല്പരകക്ഷികള് മേല്‍ കോടതിയെ സമീപിയ്ക്കും എന്നു തീര്‍ച്ച, തുടര്‍ന്നു അതിനുള്ള സ്റ്റേ..ഏതൊരു കോടതിയ്കും താല്പര്യമില്ലാത്ത വിഷയം രാഷ്ട്രീയ പരമായ യാതൊരു പിന്തുണയും കോടതിയ്കു കിട്ടാതെ വരുന്ന സാഹചര്യം അതുകൊണ്ടാണ് കോടതി പന്ത് പുതിയ നിയമത്തിന്റെ സാധ്യതയിലേയ്ക്കിട്ടത് കാരണം മതമേലധ്യക്ഷന്മാരുടെ സംരക്ഷണയില്‍ നില്ക്കുന്ന ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നിന്നും ഇത്തരമൊരു നിയമത്തിനു സാധ്യതയുമില്ലെന്നു കോടതിയ്കും നന്നായിട്ടറിയാം .........അതു കൊണ്ടാണവര്‍ കൈകഴുകി കാര്യം സാധിച്ചത്...

പുതിയ നിയമത്തിന്റെ സഹായമില്ലാതെ ഇതിനേക്കാള്‍ ഗൌരവമുള്ള എത്രയെത്രെ നിയമങ്ങള്‍ ammendment ചെയ്യുന്നു, പ്രത്യേകിച്ചും സമയബന്ധിതമല്ലാത്ത നിരവധി കാര്യങ്ങള്‍ അതിനൊന്നും ആര്‍ക്കും ആക്ഷേപമില്ല,Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-36565942.post-63472085118018152642008-08-18T22:23:00.000+05:302008-08-18T22:23:00.000+05:30കോടതികല്ക് നിയമം വ്യാഖ്യാനിക്കാന്‍ പരിമിതമായ അധികാ...കോടതികല്ക് നിയമം വ്യാഖ്യാനിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു. ഓരോ കേസിലും ഓരോ രീതിയില്‍ വിധി പ്രഖ്യാപിക്കാന്‍ കോടതിക്ക് വലിയ അവകാശം ഒന്നും ഇല്ല - നീതിന്യായ വ്യവസ്ഥിയുടെ കാതല്‍ എന്ന് പറയുന്നതു തന്നെ മുഖം നോക്കാതെ നടപടിയെടുക്കുക എന്നതാണ്. അതിനാലാണ് നിയമ ദേവത കണ്ണ് മൂടികെട്ടി നില്കുന്നത്.

പിന്നെ ഈ കേസെന്ന് പറയുന്നതു, ദൂര വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ്. കേസിന്റെ കാതല്‍ രോഗമുണ്ടെന്ന് തീര്‍ച്ചയായ ഒരു കുഞ്ഞിന്നെ പ്രസവിക്കാനും അതിന്റെ നരകതുല്യമായ ഭാവി ജീവിതം കാണാനോ, രോഗം മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക കഷ്ടനഷ്ടങ്ങള്‍ സഹിക്കാനോ കുട്ടിയുടെ മതാപിതാകള്‍ തയ്യാര്‍ അല്ലെന്നുല്ലതിനാല് കുട്ടിയെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലുന്നു എന്നതാണ്.

ഈ തത്വ പ്രകാരം പെണ്‍കുഞ്ഞുങ്ങളെ കൊല്ലുനത് ഒരു കുറ്റമല്ല. കുട്ടിയുടെ നിറം കറുതാല്, സ്ത്രീധന പീഡനത്തില്‍ നിന്നും രക്ഷപെടുത്താന്‍, ഭാവിയില്‍ അവളെ പീടിപിക്കാന് സധ്യധയുള്ള കഷ്മലന്മാരില് നിന്നും രക്ഷപെടുത്താന്‍, ഇവയൊക്കെ മതി ഒരു പെണ്‍കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല ചെയാന്‍.

അതുകൊണ്ടാണ് വ്യക്തമായ നിയമ നിര്‍മാണം ആവശ്യമാണെന്ന് പറയുന്നതു. കോടതികളില്‍ "precedent" എന്ന് പറയുന്നതു വലിയ കാര്യമാണ്. അതിനാല്‍ വ്യക്തതയില്ലാത്ത നിയമങ്ങള്‍ കോടതി വ്യാഖ്യാനിച്ചു precedent ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് പുതിയതും വ്യക്തതയുല്ലതുമായ നിയമങ്ങള്‍ കൊണ്ടു വരിക എന്താണ് പോംവഴി.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-36565942.post-70765933719936261812008-08-18T14:27:00.000+05:302008-08-18T14:27:00.000+05:30അജീഷ്, PIN, നചികേതസ്, മത്തായി, കിരണ്‍ തോമസ് നന്...അജീഷ്, PIN, നചികേതസ്, മത്തായി, കിരണ്‍ തോമസ് നന്ദി.

ഹരേഷ് മേത്തയുടേയും അജീഷിന്റെയും ദൈവസങ്കല്പ്പം PINന്റെ വിശ്വാസവുമായി ഒക്കുന്നില്ലല്ലോ? ഏതായാലും നിങ്ങള്‍ വിശ്വാസികള്‍ കൂടി അതിനു തീര്‍പ്പാക്കുക.

പിന്നെ, മത്തായി, കിരണ്‍
അപേക്ഷകരെ ആക്റ്റ് വായിച്ചു കേള്‍പ്പിക്കാനേ കോടതിക്ക് കഴിയൂ എന്നു ഞാന്‍ കരുതുന്നില്ല. (നചികേതസ്സിന്റെ മറുപടി കാണൂ.) അങ്ങിനെയായിരുന്നെങ്കില്‍ വാദവും, എക്സ്പെര്‍ട്ട് ഒപ്പീനിയനും ഒന്നും വേണ്ടിയിരുന്നില്ലല്ലോ, കേസ് സ്വീകരിക്കാതെ തള്ളാമായിരുന്നില്ലേ?ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-48857553530213248632008-08-18T10:09:00.000+05:302008-08-18T10:09:00.000+05:30അതു തന്നെയാണു മത്തായി പറഞ്ഞത്, നിയമമുണ്ടാക്കേണ്ടവര...അതു തന്നെയാണു മത്തായി പറഞ്ഞത്, നിയമമുണ്ടാക്കേണ്ടവര് മതതാല്പര്യങ്ങള്ക്കനുസരിച്ചാണു പ്രവര്ത്തിയ്കുന്നത്, അതില്‍ ഒരു ammendment വേണമെങ്കില്‍ case to case ആയി ഹൈകോടതിയ്കു നടത്താമായിരുന്നു അതിനവര്‍ തയ്യാറായില്ല എന്തു കൊണ്ട്?Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-36565942.post-844810070929489642008-08-17T22:27:00.000+05:302008-08-17T22:27:00.000+05:30മത്തായി പറഞ്ഞതാണ് അതിലെ ശരി. കോടതി പറഞ്ഞത് നിയമം...മത്തായി പറഞ്ഞതാണ് അതിലെ ശരി. കോടതി പറഞ്ഞത് നിയമം ഉണ്ടാക്കിയവരോട് തന്നെ ചോദിക്കൂ എന്നതാണ് 25 ആഴ്ക പ്രായമായ കുഞ്ഞിനെ ഗര്‍ഭചിദ്രം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ് കോടതി എടുത്തു കാട്ടിയത്. യാതിരുവിധ നിയമ വ്യാഖ്യാനവും ആവശ്യമില്ലാത്ത ഒന്നാണ് ഇത്. കോടതി വിഷയം വളരെ ലളിതമായി വ്യാഖ്യാനിച്ചു. ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണത്തിന് ശ്രമിക്കുകകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-36565942.post-56208158816097944902008-08-17T20:57:00.000+05:302008-08-17T20:57:00.000+05:30കോടതികള്‍ക്ക് നിയമപരിപാലനമേ സാധിക്കൂ. ഇപ്പോള്‍ ഉള്...കോടതികള്‍ക്ക് നിയമപരിപാലനമേ സാധിക്കൂ. ഇപ്പോള്‍ ഉള്ള നിയമ പ്രകാരം അവര്‍ വിധി പ്രസ്താവിച്ചു. നിയമ നിര്‍മാണം എന്നത് പാര്‍ലിമെന്റിന്റെ കടമയും കര്‍ത്തവ്യവും ആണ്. ആവശ്യം കാണുകയെങ്ങില് താങ്ങളുടെ MLA/ MP എന്നിവരെ കണ്ടു കാര്യങ്ങള്‍ അവരെ ബോധിപിക്കണം, അല്ലാതെ ജുഡീഷ്യറി മതത്തിന്റെ പിടികളില്‍ ആണെന്ന് ചുമ്മാ തട്ടി വിടരുത്.

പിന്നെ ഒരു കാര്യം കൂടി - മനുഷ്യന് എപ്പോള്‍ എന്ത് വേണമെങ്ങിലും സംഭവിക്കാം, അതെല്ലാം മുന്‍കൂട്ടി കണ്ടിട്ട് പ്രസവം വേണമോ വേണ്ടയോ എന്ന് വെക്കാന്‍ പറ്റുമോ? അതോ ഇനി 'ഡിസൈനര്‍ ബേബി' യുഗം ആണോ വേണ്ടത്?മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-36565942.post-27482933885524824732008-08-17T16:07:00.000+05:302008-08-17T16:07:00.000+05:30അറിഞ്ഞു കൊണ്ട് ഒരമ്മയും ഒരിക്കലും വൈകല്യങ്ങളുള്ള ഒ...അറിഞ്ഞു കൊണ്ട് ഒരമ്മയും ഒരിക്കലും വൈകല്യങ്ങളുള്ള ഒരു കുഞ്ഞിനെ പ്രസവിയ്ക്കാനിഷ്ടപ്പെടില്ല, അതിനവര്‍ നിയമപരമായ നടപടികള്‍ക്കു തയ്യാറായി എന്നൊരു മര്യാദ കാണിച്ചു ,കോടതിയ്കും സമൂഹത്തിനും അതൊരു വലിയ തെറ്റായി പോയി, കോടതികള്‍ നമ്മുടെ സാമൂഹ്യസുരക്ഷയ്ക്കാണോയെന്നു അതോ ചില മത താല്പര്യങ്ങള്ക്കാണോയെന്നു ചിന്തിച്ചു പോകുന്നു.Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-36565942.post-47435123279579629022008-08-17T16:02:00.000+05:302008-08-17T16:02:00.000+05:30ഗർഭചിദ്രം.. വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു പാതകമാണ...ഗർഭചിദ്രം.. വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു പാതകമാണ്.

ഭൂമിൽ ഉടലെടുത്ത് കളങ്കിതമാകാത്ത, ദൈവതുല്ല്യം പരിശുധമായ ഒരു മനുഷ്യജീവനെ സ്വാർത്ഥതയുടെ പേരിൽ ഉന്മൂലനം ചെയ്യലാണ് അത്.

കളകളും മറ്റ് ചെടികളും പിഴുതുമാറ്റി ഇഷ്ഠമുള്ള ചെടികൾ മാത്രം വെച്ച് പൂന്തോട്ടം ഒരുക്കുന്തുപോലയോ, ബ്രീഡിഗിലൂടെ മെച്ചപ്പെട്ട വളർത്തു ജന്തുക്കളെ ഉൽപാദിപ്പിക്കുന്നതുപോലെയോ, മനുഷ്യജീവനെ തിരഞ്ഞെടുക്കുക്കയോ നശിപ്പിക്കുകയോ ആണല്ലോ അതിന്റെ ഉദ്ദേശ്യം...

ഇവിടെ മനുഷ്യൻ മനുഷ്യൻ അല്ലാതാവുന്നു...പ്രകൃതിയിൽനിന്നും വ്യതിചലിക്കുന്നു...ക്രമേണ ഗർഭചിദ്രങ്ങളും,കൊലപാതകങ്ങളും,അൽമഹത്യകളും ന്യായീകരിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്തേക്കാവുന്ന ഒരു കിരാത സംസ്ക്കരം ഉടലെടുത്തുകൊണ്ടിരിക്കുന്നു. സൗകര്യവും സുഖവും മാത്രം നോക്കുന്ന മനുഷ്യൻ അതെല്ലാം ന്യായീകരിച്ചുകൊള്ളും..PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-36565942.post-20067432124039523792008-08-17T15:23:00.000+05:302008-08-17T15:23:00.000+05:30god knows everything.he will take action on its pr...god knows everything.he will take action on its proper time...ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-36565942.post-24609637737186561842008-08-17T12:58:00.000+05:302008-08-17T12:58:00.000+05:30അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്?അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്?ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.com